കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിടാതെ ഉദ്ധവ് താക്കറെ: അവസാന നീക്കവുമായി വിമതർക്കെതിരെ കോടതിയില്‍, എന്ത് സംഭവിക്കും

Google Oneindia Malayalam News

മുംബൈ: ഏറെ നാളത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് ശിവസേന വിമതന്‍ ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയി സത്യപ്രതിജ്ഞ ചെയ്തത്. ബി ജെ പി സർക്കാർ രൂപീകിരിക്കുമെന്നും ദേവന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നും ഏവരും പ്രതീക്ഷിച്ച് നില്‍ക്കുന്ന സമയത്തായിരുന്നു ഷിന്‍ഡെ സർക്കാറിനെ നയിക്കുമെന്ന തികച്ച അപ്രതീക്ഷിതമായ പ്രഖ്യാപനം വൈകീട്ടോടെ ഉണ്ടാവുന്നത്.

പുതിയ സർക്കാറില്‍ ദേവന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയുടെ ചുമതലയാണ് വഹിക്കുക. അതേസമയം മറുവശത്ത് വിമതരെ ഏത് വിധേനയും നിയമവഴിയില്‍ പൂട്ടാനുള്ള ശ്രമത്തിലാണ് ഉദ്ദവ് താക്കറെ. വിമതർക്കെതിരെ അദ്ദേഹം ഇന്നും സുപ്രീംകോടതിയെ സമീപീച്ചിരിക്കുകയാണ്.

വന്‍ അട്ടിമറിയോ?; ഒർജിനല്‍ മെമ്മറി കാർഡില്‍ കൃത്രിമത്വം നടത്തിയെങ്കില്‍ ഗുണം ആർക്ക്വന്‍ അട്ടിമറിയോ?; ഒർജിനല്‍ മെമ്മറി കാർഡില്‍ കൃത്രിമത്വം നടത്തിയെങ്കില്‍ ഗുണം ആർക്ക്

 മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള 16 വിമത

മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള 16 വിമത എം എൽ എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം വെള്ളിയാഴ്ച വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അയോഗ്യരാക്കുന്നതിൽ അന്തിമതീരുമാനം ഉണ്ടാകുന്നത് വരെ വിമത എം എൽ എ മാരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേന ചീഫ് വിപ്പ് സുനിൽ പ്രഭു സുപ്രീം കോടതിയെ സമീപിച്ചത്.

രാവിലെ തന്നെ ഒരു ഐശ്വര്യമാണ് ഈ കാഴ്ച: പുത്തന്‍ ചിത്രങ്ങളുമായി അനുശ്രീ

വിഭാഗത്തിലെ എം എൽ എമാരും മഹാരാഷ്ട്ര നിയമസഭയിൽ

ഏകനാഥ് ഷിൻഡെയും അദ്ദേഹത്തിന്റെ വിഭാഗത്തിലെ എം എൽ എമാരും മഹാരാഷ്ട്ര നിയമസഭയിൽ പ്രവേശിക്കുന്നത് വിലക്കണമെന്നാണ് സുനിൽ പ്രഭു ആവശ്യപ്പെടുന്നത്. എം എല്‍ എമാരുമായി പാർട്ടി വിട്ടതിന് പ്രത്യുപകാരമായി ഏകനാഥ് ഷിൻഡെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകിയ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശിവസേന അറിയിച്ചു.

എം എൽ എമാരു മുൻ മഹാ വികാസ് അഘാഡി

"ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തതിലൂടെ വ്യക്തമായത് ഷിൻഡെയും തന്റെ കൂട്ടാളികളായ എം എൽ എമാരു മുൻ മഹാ വികാസ് അഘാഡി (എം വി എ) സർക്കാരിനെ താഴെയിറക്കാൻ ബി ജെ പിയുമായി ഗൂഡാലോചന നടത്തിയെന്നാണ്. " എന്നും ശിവസേന നേതാക്കള്‍ വ്യക്തമാക്കുന്നു.

ഷിൻഡെയെയും വിമത എം എൽ എമാരെയും ബി ജെ പി

ഷിൻഡെയെയും വിമത എം എൽ എമാരെയും ബി ജെ പിയുടെ ചട്ടുകങ്ങൾ എന്ന് വിളിച്ച സേന, അവർ "കൂറുമാറ്റം എന്ന ഭരണഘടനാപരമായ പാപം " ചെയ്തിരിക്കുകയാണെന്നും ഒരു ദിവസം പോലും സഭയിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെടുന്നു
ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ മുഖേനയാണ് ശിവസേന സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. ശിവസേനയുടെ പുതിയ ഹർജിയും അവർ സമർപ്പിച്ച മറ്റ് ഹർജികളും ജൂലൈ 11 ന് പരിഗണിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്

വിമത എം എൽ എമാരോട് ജൂൺ 27-നകം മറുപടി

എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് ബോധമുണ്ട്. നടപടിക്രമങ്ങൾ എന്താണെന്നും അത് എങ്ങനെ പ്രയോഗിക്കുന്നുവെന്നും നോക്കാമെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. വിമത എം എൽ എമാരോട് ജൂൺ 27-നകം മറുപടി നൽകണമെന്ന് മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരുടെ അവധിക്കാല ബെഞ്ച് തിങ്കളാഴ്ച ഇടക്കാല ഇളവ് നൽകിയത്. വിമത എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചതോടെ ജൂലൈ 12 വരെ സമയം നീട്ടി നില്‍കുകയായിരുന്നു.

Recommended Video

cmsvideo
ഇനി ഒരു വരവ് ഉണ്ടാകുമോ ? ആശങ്കയിൽ ആരാധകർ | *Cricket

English summary
Maharashtra Political Crisis: supreme Court ignores Shiv Sena petition against rebels urgently
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X