Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര; ബിജെപിക്ക് വീണ്ടും ആശ്വാസം!!വിശ്വാസ വോട്ടെടുപ്പില്‍ തിരുമാനം നാളെ

Nov 25, 2019, 11:53 am IST

മഹാരാഷ്ട്ര ഹര്‍ജികളില്‍ വിധി ചൊവ്വാഴ്ച.ചൊവ്വാഴ്ച 10.30ന് വിധി പറയുമെന്ന് സുപ്രീംകോടതി
Nov 25, 2019, 11:53 am IST

ഭൂരിപക്ഷം തെളിയിക്കാന്‍ 14 ദിവസത്തെ സമയം ആവശ്യപ്പെട്ട് ബിജെപി
Nov 25, 2019, 11:49 am IST

എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് ബിജെപി
Nov 25, 2019, 11:49 am IST

സത്യവാങ്മൂലെ പിന്‍വലിക്കുന്നുവെന്ന് ത്രികക്ഷി സഖ്യം. സത്യവാങ്മൂലം പിന്‍വലിക്കുകയാണെന്ന് മനു അഭിഷേക് സ്വിങ്വി. ബിജെപിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. അതേസമയം എംഎല്‍എമാരുടെ പിന്തുണ കോടതിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടി മാത്രമായിരുന്നുവെന്നും സ്വിങ്വി.154 എംഎല്‍എമാര്‍ ഒപ്പിട്ട സത്യവാങ്മൂലമായിരുന്നു സ്വിങ്വി കോടതിയില്‍ ഹാജരാക്കിയത്.
Nov 25, 2019, 11:42 am IST

ചൊവ്വാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് മനു അഭിഷേക് സ്വിങ്വി
Nov 25, 2019, 11:41 am IST

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം പിന്‍വലിച്ച നടപടികളിലേക്ക് കടക്കാനില്ലെന്ന് സുപ്രീം കോടതി
Nov 25, 2019, 11:34 am IST

154 പേര്‍ ഒപ്പിട്ട സത്യവാങ്മൂലം കപില്‍ സിബല്‍ കോടതിയില്‍ ഹാജരാക്കി . 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണം, പ്രോടേം സ്പീക്കറെ കോടതി നിയമിക്കണം. അജിത് പവാര്‍ നല്‍കിയ കത്തിന് വിലയില്ല
Nov 25, 2019, 11:33 am IST

154 പേര്‍ ഒപ്പിട്ട സത്യവാങ്മൂലം കപില്‍ സിബല്‍ കോടതിയില്‍ ഹാജരാക്കി
Nov 25, 2019, 11:31 am IST

കപില്‍ സിബല്‍ വാദം തുടങ്ങി. ഇതൊന്നും സംഭവിച്ചില്ലായിരുന്നുവെങ്കില്‍ 23 ന് ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 5 ന് രാഷ്ട്രപതി ഭരണം പിന്‍വലിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ? ഇതില്‍ ദുരൂഹത ഉണ്ടെന്നും കപില്‍
Nov 25, 2019, 11:30 am IST

കപില്‍ സിബല്‍ വാദം തുടങ്ങി. ഇതൊന്നും സംഭവിച്ചില്ലായിരുന്നുവെങ്കില്‍ 23 ന് ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമായിരുന്നു.
Nov 25, 2019, 11:28 am IST

വിഷയം ഭരണഘടനാബെഞ്ചിന് വിടണമെന്ന് റോത്തഗി
Nov 25, 2019, 11:27 am IST

മഹാരാഷ്ട്രയില്‍ ഇനി നടപടികള്‍ തിരുമാനിക്കേണ്ടത് ഗവര്‍ണറാണ്. ഇനി ഒരു സ്പീക്കറെ തിരഞ്ഞെടുക്കും. സഭയുടെ ആദ്യ നടപടിയായി വിശ്വാസ വോട്ടെടുപ്പ് നടത്തും. സഭയുടെ നടപടികൾ നിരീക്ഷിക്കാൻ ഭരണഘടനാപരമായി സുപ്രീം കോടതിക്ക് അധികാരമില്ലെന്നും തുഷാര്‍ മെഹ്ത്ത കോടതിയില്‍
Nov 25, 2019, 11:24 am IST

ഗവർണറുടെ തീരുമാനത്തിൽ തെറ്റില്ലാത്തതിനാല്‍ സുപ്രീം കോടതിക്ക് ഇടപെടാനാകില്ലെന്ന് മുകുള്‍ റോത്തഗി കോടതിയില്‍
Nov 25, 2019, 11:23 am IST

എന്‍സിപി താനാണെന്നും അജിത് പവാര്‍ കോടതിയില്‍
Nov 25, 2019, 11:23 am IST

ഗവര്‍ണറുടെ തിരുമാനത്തില്‍ ഇടപെടരുതെന്ന് അജിത് പവാറിന്‍റെ അഭിഭാഷകന്‍. പിന്തുണ കത്ത് നിയമപരമായും ഭരണഘടനപരമായും നിലനില്‍ക്കുന്നതെന്നും അജിത് പവാര്‍
Nov 25, 2019, 11:17 am IST

രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് മാറ്റുന്നതിന് അനുസരിച്ച് ഗവര്‍ണര്‍ക്ക് നിലപാട് എടുക്കാന്‍ സാധിക്കില്ല. വിശ്വാസ വോട്ടെടുപ്പിനായി ഗവര്‍ണര്‍ ഒരു തിയതിയും നിശ്ചയിച്ചിട്ടുണ്ട്. പിന്നെ എവിടെയാണ് കോടതിയുടെ ഇടപെടല്‍ ആവശ്യമായി വരുന്നതെന്നും തുഷാര്‍ മേത്ത
Nov 25, 2019, 11:15 am IST

ഗവര്‍ണറുടെ അധികാരത്തില്‍ കൈകടത്തുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് തുഷാര്‍ മേത്ത
Nov 25, 2019, 11:14 am IST

സുപ്രീം കോടതി ആവശ്യപ്പെട്ട മൂന്ന് രേഖകളും സോളിസിറ്റര്‍ ജനറല്‍ ഹാജരാക്കി
Nov 25, 2019, 11:13 am IST

ഗവര്‍ണറുടെ നടപടിയില്‍ പിഴവില്ലെന്ന് തുഷാര്‍ മേത്ത
Nov 25, 2019, 11:10 am IST

ഫട്നാവിസ് ഗവർണർക്ക് നൽകിയ കത്തും സുപ്രീം കോടതിയിൽ സമർപ്പിച്ചു
Nov 25, 2019, 11:10 am IST

54 എൻസിപി എംഎൽഎമാർ ഒപ്പിട്ട അജിത് പവാറിന്റെ കത്ത് സുപ്രീം കോടതിയിൽ.നിമയസഭ കക്ഷി നേതാവായി തന്നെ തെരഞ്ഞെടുത്തെന്ന് കത്തില്‍.ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്നും കത്തില്‍
Nov 25, 2019, 11:09 am IST

കേസിൽ കക്ഷി ചേരാൻ ഹിന്ദു മഹാസഭ സമർപ്പിച്ച അപേക്ഷ തളളി
Nov 25, 2019, 11:09 am IST

ഗവര്‍ണറുടെ കത്ത് തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു
Nov 25, 2019, 11:09 am IST

മഹാരാഷ്ട്ര ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി.ദേവേന്ദ്ര ഫട്‌നാവിസിന് വേണ്ടി മുകുള്‍ റോത്തഗി ഹാജരാകുന്നു.അജിത് പവാറിന് വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിങ്

മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരെ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടരുന്നു. ത്രികക്ഷിസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഞായറാഴ്ച പരിഗണിച്ച കോടതി എല്ലാ കക്ഷികള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. ഭൂരിപക്ഷം അവകാശപ്പെട്ട് ഫഡ്നവിസ് നല്‍കിയ കത്തും അദ്ദേഹത്തെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ നല്‍കിയ കത്തും തിങ്കളാഴ്ച ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

 maharashtrasoniapawar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+