കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ വമ്പന്‍ ട്വിസ്റ്റ്.... 7 വിമത എംഎല്‍എമാര്‍ തിരിച്ചെത്തി, ഇനി ശരത് പവാറിനൊപ്പം!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ അടിമുടി വീണ്ടും ട്വിസ്റ്റ്. ബിജെപി എന്‍സിപിയിലെ എംഎല്‍എമാരെ കൂട്ടി സര്‍ക്കാരുണ്ടാക്കിയതിന് പിന്നാലെ പിന്തുണച്ചവരില്‍ 7 പേര്‍ എന്‍സിപി ക്യാമ്പില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇവര്‍ എന്‍സിപിയുടെ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഇതോടെ അജിത് പവാര്‍ പാര്‍ട്ടിയിലും കുടുംബത്തിലും ഒറ്റപ്പെട്ടിരിക്കുകയാണ്. അജിത് പവാറും എന്‍സിപിയില്‍ തിരിച്ചെത്തുമെന്നാണ് അണിയറ സംസാരം.

അതേസമയം നിയവിരുദ്ധമായിട്ടാണ് ബിജെപി സര്‍ക്കാരുണ്ടാക്കിയതെന്ന് ആരോപിച്ച് ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി കക്ഷികള്‍ക്കൊപ്പം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതോടെ ബിജെപി സര്‍ക്കാര്‍ ശരിക്കും പ്രതിസന്ധിയിലായിരിക്കുകയാണ്. അടുത്ത ഒരാഴ്ച്ചയ്ക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ദേവേന്ദ്ര ഫട്‌നാവിസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് മുമ്പ് തന്നെ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പാണ്.

അടിമുടി ട്വിസ്റ്റ്

അടിമുടി ട്വിസ്റ്റ്

അജിത് പവാറിനൊപ്പം നിന്ന 9 എംഎല്‍എമാരില്‍ ഏഴ് പേര്‍ തിരിച്ച് എന്‍സിപിയില്‍ തന്നെ എത്തിയിരിക്കുകയാണ്. ഇവര്‍ തങ്ങളുടെ പിന്തുണ പാര്‍ട്ടിക്കൊപ്പമാണെന്നും പ്രഖ്യാപിച്ചു. അതേസമയം ദില്ലിയിലേക്ക് പോകാനിരുന്ന വിമാനത്തില്‍ നിന്നാണ് ഇവര്‍ ശരത് പവാറിന് അടുത്തേക്ക് എത്തിയത്. ഇവര്‍ ശരത് പവാറിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ അജിത് പവാറിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപിയുടെ പിന്തുണയോടെയല്ലെന്ന് വ്യക്തമായിരിക്കുകയാണ്. കൂറുമാറ്റ നിയമപ്രകാരം അജിത് കുരുങ്ങാനുള്ള സാധ്യതയും ഉയര്‍ന്നിരിക്കുകയാണ്.

പറയുന്നത് ഇങ്ങനെ

പറയുന്നത് ഇങ്ങനെ

എന്‍സിപി എംഎല്‍എമാരായ ദിലീപ് ബന്‍കര്‍, മണിക്‌റാവു കോകട്ടെ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെ കുറിച്ച് അറിയുക പോലുമില്ലെന്ന് പറയുന്നുന്നു. തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അജിത് കൊണ്ടുപോയത്. എന്നാല്‍ തങ്ങള്‍ ശരത്് പവാറിനൊപ്പമാണ് പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത രാജേന്ദ്ര ഷിന്‍ഗ്നെ, സന്ദീപ് ക്ഷീര്‍സാഗര്‍, സുനില്‍ ഷെല്‍കെ, സുനില്‍ ഭുസാര, നര്‍ഹാരി സിര്‍വാല്‍, സുനില്‍ തിംഗ്രെ,
എന്നിവരാണ് മടങ്ങിയെത്തിയത്. ഇനി ഒരാള്‍ മാത്രമാണ് അജിത് പവാറിനൊപ്പമുള്ളത്.

എംഎല്‍എമാരുടെ യോഗം

എംഎല്‍എമാരുടെ യോഗം

പര്‍ലി എംഎല്‍എ ധനഞ്ജയ മുണ്ടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ശരത് പവാര്‍ ചേര്‍ന്ന യോഗത്തില്‍ അപ്രതീക്ഷിതമരായി മുണ്ടെ പങ്കെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എല്ലാ എംഎല്‍എമാരും എത്തിയത്. അജിത് പവാര്‍ രാജ്ഭവനിലേക്ക് എത്താന്‍ പറഞ്ഞത് കൊണ്ടാണ് പോയത്. അദ്ദേഹം എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവാണ്. ഞാനൊരിക്കലും പാര്‍ട്ടി നിലപാടിന് പുറത്ത് പോയിട്ടില്ലെന്നും ധനഞ്ജയ മുണ്ടെ പറഞ്ഞു.

ബിജെപി പറയുന്നത്

ബിജെപി പറയുന്നത്

ഇത്രയൊക്കെ സംഭവിച്ചിട്ടും ബിജെപി പറയുന്നത് തങ്ങള്‍ക്ക് 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ്. പലര്‍ക്കും രാവിലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് സുധീര്‍ മുംഗന്‍തിവാര്‍ പറഞ്ഞു. അത് പെട്ടെന്ന് നടന്നതാണ്. അജിത് പവാര്‍ എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവാണ്. അവരുടെ പിന്തുണ ഉറപ്പായിരിക്കുകയാണ്. 170 പേരുടെ പിന്തുണ ഇപ്പോഴുണ്ട്. ശിവസേന ജനവിധിയെ അട്ടിമറിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഈ സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും മുംഗന്‍തിവാര്‍ വ്യക്തമാക്കി.

ശിവസേന സഖ്യം കോടതിയിലേക്ക്

ശിവസേന സഖ്യം കോടതിയിലേക്ക്

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചതോടെ ശിവസേന സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണ ശിവസേനയ്ക്കുണ്ട്. അതേസമയം ഗവര്‍ണര്‍ക്കെതിരെയാണ് ശിവസേന ഹര്‍ജി നല്‍കിയിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. അതല്ലെങ്കില്‍ സംസ്ഥാനത്ത് കുതിരക്കച്ചവടം നടക്കുമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ശിവസേനയ്ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിയാണ് ഹാജരാകുന്നത്.

നാടകീയ രാത്രി

നാടകീയ രാത്രി

സുപ്രീം കോടതി ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കുമോ എന്ന കാര്യം ഉറപ്പില്ല. പക്ഷേ ഇന്ന് രാത്രി നാടകീയ നിമിഷങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഇന്ന് രാത്രി തന്നെ ഹര്‍ജി പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതേസമയം എല്ലാ പാര്‍ട്ടികളിലെയും എംഎല്‍എമാര്‍ കനത്ത നിരീക്ഷണത്തിലാണ്. ശിവസേന എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടല്‍ ലളിതിലാണ് താമസിപ്പിച്ചിരിക്കുന്നത്. സഞ്ജയ് റാവത്ത് ഇവിടെ തന്നെയുണ്ട്. ഇത്രയും നേരമുണ്ടായിരുന്ന ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും മാതോശ്രീയിലേക്ക് മടങ്ങി.

കോണ്‍ഗ്രസ് രാജസ്ഥാനിലേക്ക്

കോണ്‍ഗ്രസ് രാജസ്ഥാനിലേക്ക്

കോണ്‍ഗ്രസ് എംഎല്‍എമാരെ ഇന്ന് രാത്രി തന്നെ ജയ്പൂരിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ്. എല്ലാ പിന്തുണയും സുരക്ഷയും അശോക് ഗെലോട്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബര്‍മ വിസ്റ്റ ഹോട്ടലിലായിരിക്കും ഇവര്‍ താമസിക്കുക. അതേസമയം ശിവസേനയോട് ബിജെപിക്കെതിരെ തെരുവിലിറങ്ങാന്‍ ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടിരിക്കുകയാണ്. മുംബൈയില്‍ ശിവസേനയുടെ കരുത്ത് കാണിക്കാനുള്ള സമയമാണിതെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. ഇവിഎം വിഷയത്തില്‍ അടക്കം ശിവസേന ഇന്ന് ബിജെപിക്കെതിരെ രംഗത്ത് വന്നിരുന്നു.

മുന്‍കൈയ്യെടുത്തത് അജിത്

മുന്‍കൈയ്യെടുത്തത് അജിത്

ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ മുന്‍കൈ എടുത്തത് അജിത് പവാറാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. സ്വാഭാവികമായും അപ്പോള്‍ ഞങ്ങള്‍ പിന്തുണയ്ക്കും. സര്‍ക്കാര്‍ രൂപീകരിക്കാനാവുമോ എന്ന് ഗവര്‍ണര്‍ പിന്നീട് അന്വേഷിച്ചു. തുടര്‍ന്നാണ് അവരെ ക്ഷണിച്ചതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. എംഎല്‍എമാര്‍ക്ക് ബിജെപിയുമായി ചേരാന്‍ കൂടുതല്‍ താല്‍പര്യമുണ്ട്. അതുകൊണ്ടാണ് അവര്‍ ബിജെപിയിലേക്ക് എത്തുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

 അജിത് പവാറിന് തെറ്റിയോ? കൂറുമാറ്റ നിയമത്തില്‍ കുരുങ്ങും, 9 എംഎല്‍എമാരുടെ മാത്രം പിന്തുണ അജിത് പവാറിന് തെറ്റിയോ? കൂറുമാറ്റ നിയമത്തില്‍ കുരുങ്ങും, 9 എംഎല്‍എമാരുടെ മാത്രം പിന്തുണ

English summary
maharashtra politics 7 of 9 mlas attend called by ncp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X