കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ഭരണം ബിജെപിക്ക് തന്നെ!! വിചിത്ര നീക്കവുമായി കോണ്‍ഗ്രസ്, പട്ടേലും ഖാര്‍ഗെയും...

Google Oneindia Malayalam News

മുംബൈ: രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുവില്ല എന്നത് ഏറെ പഴക്കമുള്ള വാക്കുകളാണ്. ഈ വാചകം അന്വര്‍ഥമാക്കിയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍. വര്‍ഷങ്ങളായുള്ള ബിജെപി ബന്ധം ഒഴിവാക്കി ശിവസേന ബദ്ധവൈരികളായ കോണ്‍ഗ്രസിനും എന്‍സിപിക്കുമൊപ്പം ചേര്‍ന്നിരിക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങാത്ത താക്കറെ കുടുംബത്തില്‍ നിന്ന് മുഖ്യമന്ത്രി വരുന്നു....

ഇങ്ങനെ ഒട്ടേറെ രാഷ്ട്രീയ പുതുമകളാണ് മഹാരാഷ്ട്ര സമ്മാനിച്ചിരിക്കുന്നത്. അതിനിടെ, ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഭരണത്തില്‍ ഏറുമ്പോള്‍, ബിജെപി തന്നെയാണോ മഹാരാഷ്ട്ര ഇനിയും ഭരിക്കുക എന്ന ചോദ്യവും ഉയരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ ബിഎംഡബ്ല്യുവിലെ യാത്രയാണ് പുതിയ ചോദ്യത്തിന് കാരണം....

താക്കറെ എംഎല്‍എ അല്ല

താക്കറെ എംഎല്‍എ അല്ല

മുഖ്യമന്ത്രിയാകാന്‍ പോകുന്ന ഉദ്ധവ് താക്കറെ എംഎല്‍എയോ എംഎല്‍എസിയോ അല്ല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആറ് മാസത്തിനകം തിരഞ്ഞെടുക്കപ്പെട്ടാല്‍ മതി. ശിവസേനാ നേതാവിനെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുക്കപ്പെടാന്‍ യാതൊരു തടസവും ഉണ്ടാകില്ല.

പവാര്‍ എംഎല്‍എ അല്ല

പവാര്‍ എംഎല്‍എ അല്ല

ഉദ്ധവ് താക്കറെ സര്‍ക്കാരിലെ മന്ത്രിമാരുടെയും വകുപ്പുകളുടെയും വീതംവയ്പ് ചര്‍ച്ച ചെയ്യുന്നതിന് ഉന്നത യോഗങ്ങള്‍ നടക്കുകയാണ് മഹാരാഷ്ട്രയില്‍. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ ഉദ്ധവ് താക്കറെ പങ്കെടുക്കും. ശരദ് പവാര്‍ എംപിയോ എംഎല്‍എയോ അല്ല എന്നത് വേറെകാര്യം.

 സോണിയയുടെ ദൂതന്മാര്‍

സോണിയയുടെ ദൂതന്മാര്‍

എന്‍സിപിയുടെ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ദേശീയ അധ്യക്ഷന്‍ ശരദ് പവാറാണ്. ശിവസേനയുടെ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പാര്‍ട്ടിയിലെ പരമോന്നതന്‍ ഉദ്ധവ് താക്കറെയും. എന്നാല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സോണിയ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ഇതുവരെ എത്തിയിട്ടില്ല. അവരുടെ ദൂതന്‍മാരാണ് ചര്‍ച്ച നടത്തുന്നത്.

 പട്ടേലും ഖാര്‍ഗെയും

പട്ടേലും ഖാര്‍ഗെയും

സോണിയാ ഗാന്ധിയുടെ വിശ്വസ്തരായ അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. അഹമ്മദ് പട്ടേല്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ്. ഖാര്‍ഗെ ആദ്യ മോദി സര്‍ക്കാരില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു.

ഏറെ രസകരമായ കാര്യം

ഏറെ രസകരമായ കാര്യം

ഇനിയാണ് ഏറെ രസകരമായ കാര്യം. ശരദ് പവാറിന്റെ വസതിയിലേക്ക് പട്ടേലും ഖാര്‍ഗെയും വന്നത് ബിഎംഡബ്ല്യു കാറിലാണ്. കെബിജെ ഗോള്‍ഡ് ഓര്‍ണമെന്റ്‌സ് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതിയലുള്ളതാണ് കാര്‍. ബിജെപി നേതാവ് മോഹിത് ദീപക് കംബോജ് ആണ് കമ്പനിയുടെ പ്രധാന ഉടമ. ജാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്തതാണ് ബിഎംഡബ്ല്യു.

ഇപ്പോഴും ഭരണം ബിജെപിക്ക് തന്നെയോ

ഇപ്പോഴും ഭരണം ബിജെപിക്ക് തന്നെയോ

ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനി കാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ സുപ്രധാന ചര്‍ച്ചകള്‍ നടത്താന്‍ പോകുന്നു എന്നതാണ് ഏറെ രസകരം. ബിജെപിയെ താഴെയിറക്കിയ സര്‍ക്കാരിന്റെ ഭാവി കാര്യങ്ങളാണ് ചര്‍ച്ച. ഇവിടെയാണ് മഹാരാഷ്ട്രയില്‍ ഇപ്പോഴും ഭരണം ബിജെപിക്ക് തന്നെയാണോ എന്ന ചോദ്യം ഉയര്‍ന്നിരിക്കുന്നത്.

 താല്‍ക്കാലികമായി പോലും ശത്രുക്കളില്ല

താല്‍ക്കാലികമായി പോലും ശത്രുക്കളില്ല

രാഷ്ട്രീയത്തില്‍ പതിവായി മാത്രമല്ല താല്‍ക്കാലികമായി പോലും ശത്രുക്കളില്ല എന്നാണ് മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. 2014ല്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച ധനികനാണ് മോഹിത് കംബോജ്. അന്ന് വെളിപ്പെടുത്തിയത് പ്രകാരം ഇദ്ദേഹത്തിന്റെ ആസ്തി 350 കോടി രൂപയാണ്.

കംബോജിയെ കുറിച്ച് കൂടുതല്‍...

കംബോജിയെ കുറിച്ച് കൂടുതല്‍...

മോഹിത് കംബോജിയെ കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ നേതാക്കളുടെ യാത്രയില്‍ കൂടുതല്‍ ആശ്ചര്യമുണ്ടാകും. 2015 ഡിസംബറില്‍ വായ്പാ തട്ടിപ്പ് കേസില്‍ കുടുങ്ങിയിരുന്നു ഈ കംബോജ്. വോര്‍ളിയിലെ ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റ് അന്ന് കണ്ടുകെട്ടുകയായിരുന്നു ബാങ്ക്.

 വീണ്ടും വിവാദത്തില്‍പ്പെട്ടു

വീണ്ടും വിവാദത്തില്‍പ്പെട്ടു

2018ല്‍ കംബോഡ് വീണ്ടും വിവാദത്തില്‍പ്പെട്ടു. കമല മില്‍സ് തീപ്പിടിത്ത ദുരത്തിലെ പ്രതിയുടെ കൂടെ കംബോജ് നില്‍ക്കുന്ന ചിത്രങ്ങള്‍ പരസ്യമായി. 2017 ഡിസംബറില്‍ കമല മില്‍സിലുണ്ടായ തീപ്പിടിത്തത്തില്‍ 14 പേരാണ് മരിച്ചത്. ഇതില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്.

 മുംബൈയില്‍ ചുറ്റിക്കറക്കം

മുംബൈയില്‍ ചുറ്റിക്കറക്കം

ഈ വര്‍ഷം ജൂണില്‍ മോഹിത് കംബോജിനെതിരെ ബാങ്ക് ഓഫ് ബറോഡ വായ്പാ തിരിച്ചടവ് നടപടികള്‍ സ്വീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കമ്പനിയിലെ മറ്റൊരു ഡയറക്ടര്‍ക്കെതിരെയും ബാങ്ക് നടപടിയെടുത്തു. ഈ വ്യക്തികളുടെ ഉടമസ്ഥതിയിലുള്ള കാറിലാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ മുംബൈയില്‍ ചുറ്റിക്കറങ്ങുന്നത്.

 ഫട്‌നാവിസിന്റെയും ഷായുടെയും സുഹൃത്ത്

ഫട്‌നാവിസിന്റെയും ഷായുടെയും സുഹൃത്ത്

ബിജെപി മുഖ്യമന്ത്രി ഫട്‌നാവിസുമായി അടുപ്പമുള്ള വ്യക്തിയാണ് മോഹിത് കംബോജ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ഇദ്ദേഹത്തിന് അടുത്ത ബന്ധമാണ്. മഹാരാഷ്ട്രയില്‍ ബിജെപി ഭരണം മാറിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധം സ്ഥാപിച്ചിരിക്കുകയാണ് ഈ ബിജെപി നേതാവ്. ഇവിടെയാണ് പറയുന്നത്, രാഷ്ട്രീയത്തില്‍ ശത്രുക്കളില്ല എന്ന്.

English summary
Maharashtra Politics: A BMW car with BJP links, 2 Congress leaders and Sharad Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X