'എല്ലാം പവാര്‍ അറിഞ്ഞിട്ട്, ആ രാജി പോലും നാടകം..'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അജിത് പവാര്‍
പൂനെ: എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. ബി ജെ പി-ശിവസേന സഖ്യ സര്‍ക്കാരില്‍ ചേരുന്നതിന് മുമ്പ് താന്‍ ശരദ് പവാറുമായി ആലോചിച്ചിരുന്നുവെന്നും അദ്ദേഹം തീരുമാനത്തിന് അനുകൂലമായിരുന്നുവെന്നും അജിത് പവാര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ശരദ് പവാര്‍ നിലപാട് മാറ്റിയെന്നും അജിത് പവാര്‍ പറഞ്ഞു.
വിമത എന്‍ സി പി വിഭാഗത്തിന്റെ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ സി പി അധ്യക്ഷ സ്ഥാനം സ്വയമേവ രാജിവെച്ച പവാറിന്റെ തന്നെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം തിരിച്ചുവരണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം നടന്നത് എന്നും അജിത് കൂട്ടിച്ചേര്‍ത്തു. അജിത് പവാറും മറ്റ് എട്ട് എന്‍ സി പി എം എല്‍ എമാരും ജൂലൈ രണ്ടിനാണ് എന്‍ ഡി എ സര്‍ക്കാരിന്റെ ഭാഗമായത്.

എന്നാല്‍ എന്‍ സി പിയുടെ വിമത ക്യാമ്പ് സര്‍ക്കാരില്‍ ചേരുന്നതിന് മുമ്പും ശേഷവും പവാറുമായി നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് അജിത് പവാര്‍ പറഞ്ഞു. 'പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചതിന് ശേഷം സര്‍ക്കാരില്‍ ചേരണമെന്ന് ശരദ് പവാര്‍ എന്നെ വിളിച്ച് പറഞ്ഞിരുന്നു. കുടുംബത്തിലെ നാല് പേര്‍ക്കല്ലാതെ മറ്റാര്‍ക്കും രാജിയെക്കുറിച്ച് അറിയില്ലായിരുന്നു,' അജിത് പവാര്‍ പറഞ്ഞു.
മെയ് രണ്ടിന് മുംബൈയിലെ വൈബി ചവാന് സെന്ററില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ശാര്‍ദ് പവാര്‍ രാജി പ്രഖ്യാപിച്ചത്. ഇത് എന്‍ സി പി പ്രവര്‍ത്തകരെയാകെ ഞെട്ടിച്ചിരുന്നു. പ്രവര്‍ത്തകരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ശരദ് പവാര്‍ രാജി പിന്‍വലിച്ചത്. എന്നാല്‍ തന്റെ രാജിയില്‍ പ്രതിഷേധം ആസൂത്രണം ചെയ്തത് ശരദ് പവാര്‍ തന്നെയാണ് എന്നാണ് അജിത് പവാര്‍ അവകാശപ്പെടുന്നത്.
'രാജിക്ക് ശേഷം പവാര്‍ വീട്ടിലേക്ക് പോയി. പാര്‍ട്ടി നേതാക്കളായ ജിതേന്ദ്ര ഔഹാദിനെയും ആനന്ദ് പരഞ്ജ്പെയെയും വിളിച്ച് വൈബി സെന്ററില്‍ ചില പാര്‍ട്ടി പ്രവര്‍ത്തകരെ കൂട്ടി രാജിക്കെതിരെ ധര്‍ണ നടത്താന്‍ നിര്‍ദ്ദേശം നല്കി. ഞാന്‍ അമ്പരന്നുപോയി,' അജിത് പവാര്‍ പറഞ്ഞു. ആരും അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം സ്വമേധയാ തീരുമാനമെടുത്തതാണെന്നും അജിത് കൂട്ടിച്ചേര്‍ത്തു.
രാജിവെക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ എന്തിനാണ് ഈ പ്രശ്നം മുഴുവന്‍ ഉണ്ടാക്കിയതെന്നും അജിത് പവാര്‍ ചോദിച്ചു. ശരദ് പവാറുമായി സംസാരിക്കുന്നതിന് മുമ്പ് സര്‍ക്കാരില്‍ ചേരുന്നതിനെക്കുറിച്ച് സുപ്രിയ സുലെയുമായി സംസാരിച്ചിരുന്നുവെന്നും പിതാവിനെ ബോധ്യപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. അത് ബോധ്യപ്പെടുത്താമെന്ന് അവര്‍ വാഗ്ദാനം ചെയ്തതായും അജിത് പവാര്‍ പറഞ്ഞു.
എന്നാല്‍ ശരദ് പവാര്‍ സാഹിബ് ഏഴ് ദിവസത്തെ സമയം തേടിയിട്ടും മറുപടിയൊന്നും ലഭിച്ചില്ല എന്നും അജിത് പവാര്‍ പറഞ്ഞു. സുപ്രിയ സുലെയില്‍ നിന്ന് പ്രതികരണമൊന്നും വരാതായപ്പോള്‍ താന്‍ തന്നെ പവാറിനെ നേരിട്ട് കാണുകയും നിരവധി നേതാക്കള്‍ സര്‍ക്കാരില്‍ ചേരാന്‍ തയ്യാറാണെന്ന കാര്യം അറിയിക്കുകയും ചെയ്തു എന്നും അജിത് പവാര്‍ കൂട്ടിച്ചേര്‍ത്തു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications