കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് പവാര്‍ മോദിക്ക് ഉറപ്പ് നല്‍കി: ഇനി തിരിച്ചുവരില്ല, ട്വിറ്റര്‍ ബയോ മാറ്റി, എന്‍സിപി ശ്രമം വിഫലം

Google Oneindia Malayalam News

മുംബൈ: അജിത് പവാറിനെ രാജിവയ്പിച്ച് എന്‍സിപിയില്‍ തിരിച്ചെത്തിക്കാനുള്ള ശരദ് പവാറിന്റെ ശ്രമം വിഫലം. അദ്ദേഹം ഉപമുഖ്യമന്ത്രി കസേര ഒഴിയില്ലെന്ന് വ്യക്തമാക്കി ചില സൂചനകള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അജിത് പവാര്‍ നന്ദി പറഞ്ഞു. ഇദ്ദേഹത്തെ കാണാന്‍ എന്‍സിപി പ്രതിനിധി സംഘം രാവിലെ എത്തുകയും തീരുമാനം പിന്‍വലിച്ച് എന്‍സിപിക്കൊപ്പം അടിയുറച്ച് നില്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതോടെ പദവി രാജിവച്ച് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങളും പരന്നു. എന്നാല്‍ അതുണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണിപ്പോള്‍. ട്വിറ്റര്‍ ബയോയില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എന്ന് മാറ്റംവരുത്തിയത് മണിക്കൂറുകള്‍ മുമ്പാണ്. എന്‍സിപി അജിത് പവാറിനെ പ്രതീക്ഷിക്കാതെ സ്വന്തം വഴിയില്‍ മുന്നോട്ടുപോകുമെന്നാണ് പുതിയ വിവരം....

പിന്തിരിപ്പിക്കാന്‍ ചില ശ്രമങ്ങള്‍

പിന്തിരിപ്പിക്കാന്‍ ചില ശ്രമങ്ങള്‍

അജിത് പവാറിനെ പിന്തിരിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ എന്‍സിപി നടത്തിയിരുന്നു. ശ്രമം വിജയം കാണാന്‍ സാധ്യതയില്ലെന്ന് എന്‍സിപി നേതാവ് നവാബ് മാലിക് ഉച്ചയ്ക്ക് തന്നെ സൂചന നല്‍കുകയും ചെയ്തു. അധികം വൈകാതെ അജിത് പവാര്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാകുന്ന സൂചനയും കൈമാറി.

 മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി- പുതിയ ബയോ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി- പുതിയ ബയോ

അജിത് പവാറിന്റെ ട്വിറ്റര്‍ ബയോയില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. മുന്‍ ഉപമുഖ്യമന്ത്രി, എംഎല്‍എ എന്നാണ് നേരത്തെ ട്വിറ്റര്‍ ബയോയില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ മാറ്റി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എന്നാണ് ഇപ്പോള്‍ കൊടുത്തിരിക്കുന്നത്. അജിത് പവാര്‍ തീരുമാനം മാറ്റില്ലെന്ന സൂചനയാണിതെന്ന് നിരീക്ഷകര്‍ പറയുന്നു.

സുസ്ഥിര സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു

സുസ്ഥിര സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അജിത് പവാര്‍ നന്ദി പറഞ്ഞു. ഉപമുഖ്യമന്ത്രിയായി അജിത് പവാന്‍ അധികാരമേറ്റ ഉടനെ മോദി ആശംസ അറിയിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് അജിത് പവാര്‍ നന്ദി അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ സുസ്ഥിര സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുവെന്നും അജിത് പവാര്‍ പറഞ്ഞു.

എന്‍സിപിയില്‍ തന്നെ, പവാര്‍ നേതാവ്

എന്‍സിപിയില്‍ തന്നെ, പവാര്‍ നേതാവ്

എന്‍സിപിയില്‍ തന്നെ അടിയുറച്ച് നില്‍ക്കുമെന്ന് അജിത് പവാര്‍ അറിയിച്ചു. ശരദ് പവാര്‍ തന്നെയാണ് പാര്‍ട്ടിയുടെ നേതാവ്. മഹാരാഷ്ട്രയില്‍ എന്‍സിപിയും ബിജെപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അഞ്ചുവര്‍ഷം സുസ്ഥിര ഭരണം കാഴ്ചവയ്ക്കുമെന്നും അജിത് പവാര്‍ ട്വിറ്ററില്‍ കുറിച്ചു.

കോടതിയുടെ ഇടപെടല്‍

കോടതിയുടെ ഇടപെടല്‍

അജിത് പവാര്‍ എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10.30ന് ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതി കേസില്‍ എന്ത് തീരുമാനം എടുക്കുമെന്ന് കാത്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ പാര്‍ട്ടികള്‍.

ആര്‍ക്കും ആശ്വസിക്കാന്‍ വകയില്ല

ആര്‍ക്കും ആശ്വസിക്കാന്‍ വകയില്ല

വിശ്വാസ വോട്ട് വേഗത്തില്‍ നടത്തണമെന്ന ത്രികക്ഷി സഖ്യത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. ഹര്‍ജി മൂന്നു ദിവസം കഴിഞ്ഞിട്ട് പരിഗണിക്കാമെന്ന ബിജെപിയുടെ വാദവും സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജികള്‍ തിങ്കളാഴ്ചത്തേക്ക മാറ്റിയത്. രേഖകള്‍ പരിശോധിച്ച ശേഷം കോടതി തിങ്കളാഴ്ച തന്നെ വിധി പറഞ്ഞേക്കും.

ശരദ് പവാറിനെ ചതിച്ചത് ശിവജി റാവു? സുപ്രധാന രേഖ അജിത് പവാറിന് നല്‍കി, എന്‍സിപി നേതാക്കളുടെ സംശയംശരദ് പവാറിനെ ചതിച്ചത് ശിവജി റാവു? സുപ്രധാന രേഖ അജിത് പവാറിന് നല്‍കി, എന്‍സിപി നേതാക്കളുടെ സംശയം

English summary
Maharashtra Politics: Ajit Pawar Thanks PM Modi, Promises stable Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X