കരുത്തുകാട്ടി ഷിന്‍ഡെയും ബിജെപിയും; രാഹുല്‍ നര്‍വേക്കര്‍ നിയമസഭാ സ്പീക്കര്‍
മുംബൈ: ബി ജെ പി എം എല്‍ എ രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്രയില്‍ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 164 പേരാണ് രാഹുല്‍ നര്‍വേക്കറിനെ പിന്തുണച്ചത്. 2021 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നാനാ പടോലെ രാജിവച്ചതു മുതല്‍ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ തെരഞ്ഞെടുപ്പില്‍ താല്‍ക്കാലിക സ്പീക്കറായി പ്രവര്‍ത്തിച്ചു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായ രാജന് സാല്‍വിയെ പരാജയപ്പെടുത്തിയാണ് രാഹുല്‍ നര്‍വേക്കര്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.
ഷഫ്നയാണ്...സാരിയിലാണ്...ചുമ്മാ പൊളിക്കുകയാണ്...; വൈറല്‍ ചിത്രങ്ങള്‍
ശിവസേനയുടെ വിമത എംഎല്‍എമാര്‍ ക്യാമ്പ് ചെയ്തിരുന്ന ഗോവയില്‍ നിന്ന് ശനിയാഴ്ചയാണ് ഏകനാഥ് ഷിന്‍ഡെയും അദ്ദേഹത്തിന്റെ എം എല്‍ എമാരും മുംബൈയിലെത്തിയത്.
107 വോട്ടുകളാണ് ശിവസേനാ സ്ഥാനാര്‍ത്ഥി രാജന് സാല്‍വിക്ക് ലഭിച്ചത്. എം എല്‍ എമാര്‍ സഭയില്‍ എഴുന്നേറ്റ് നിന്ന് വോട്ട് രേഖപ്പെടുത്തുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് ക്രമീകരിച്ചത്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് വോട്ട് ചെയ്തത്.
എം എന്‍ എസ്, ബഹുജന്‍ വികാസ് അഘാഡി എന്നിവരുടെ വോട്ടും രാഹുല്‍ നര്‍വേക്കര്‍ക്ക് ആണ് ലഭിച്ചത്. ഈ രണ്ട് കക്ഷികളും നിലവില്‍ എന്‍ ഡി എയില്‍ സഖ്യകക്ഷികളല്ല. ശിവസേനയുടെ 38 വിമത എം എല്‍ എമാരുടെ വോട്ടും ബി ജെ പിക്കാണ് ലഭിച്ചത്.
സി പി ഐ എം എം എല്‍ എ വിനോദ് നിക്കോളെ ശിവസേന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. കൊളാബ മണ്ഡലത്തില്‍ നിന്ന് ജയിച്ച് നിയമസഭയിലെത്തിയ എം എല്‍ എയാണ് രാഹുല്‍ നര്‍വേക്കര്‍. ആദ്യ അങ്കത്തില്‍ സ്പീക്കരുമായി. ശിവസേനയില്‍ നിന്ന് പിരിഞ്ഞ് ബി ജെ പി പിന്തുണയോടെയാണ് നര്‍വേക്കര്‍ കൊളാബയില്‍ ജനവിധി തേടിയിരുന്നത്.
ബി ജെ പി പിന്തുണയോടെ ഏക്നാഥ് ഷിന്‍ഡേ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള പ്രത്യേക നിയമസഭാ സമ്മേളനമാണ് ഇന്ന് നടന്നത്. വിമത എം എല്‍ എമാരില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ ഉണ്ടാകുമെന്നാണ് ശിവസേന ക്യാമ്പ് പ്രതീക്ഷിച്ചിരുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications