കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഉഗ്രന്‍ അടി; കരുതിവച്ച് ബിജെപി, ഇരുട്ടി വെളുത്തപ്പോള്‍ മാറിയ രാഷ്ട്രീയം

Google Oneindia Malayalam News

മുംബൈ/ബെംഗളൂരു: കാലുവാരല്‍ രാഷ്ട്രീയത്തിന് കോണ്‍ഗ്രസിനും ബിജെപിക്കുമിടയില്‍ തുടക്കമിട്ടത് ബിജെപിയാണ്. 13 വര്‍ഷം മുമ്പ് കര്‍ണാടകയില്‍ ഭരണകക്ഷിയെ ഭിന്നിപ്പിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ വീഴ്ത്തിയാണ് ബിജെപിയുടെ ഇക്കാര്യത്തിലെ ആദ്യചുവട്. ഇതിന് ശക്തമായ തിരിച്ചടി 2018ലാണ് കോണ്‍ഗ്രസ് നല്‍കിയത്. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരിക്കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചില്ല.

അര്‍ധരാത്രി വരെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് സാക്ഷിയായി അന്ന് രാജ്യം. പിന്നീട് അധികാരം പിടിച്ച കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് ഏറെ കാലം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. വിമതരെ അടര്‍ത്തി ബിജെപി തിരിച്ചടിച്ചു. ഇതിനുള്ള മറുപടി അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ കൊടുക്കാന്‍ ഒരുങ്ങിയതായിരുന്നു കോണ്‍ഗ്രസ്.

നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ധാരണയുമുണ്ടാക്കി. എന്നാല്‍ നേരം ഇരുട്ടി വെളുത്തപ്പോള്‍ എല്ലാം തകിടം മറിഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വന്തം കണ്ണുകളെയും കാതുകളെയും വിശ്വസിക്കാനായില്ല. രസകരമായ കര്‍ണാടക-മഹാരാഷ്ട്ര രാഷ്ട്രീയ നീക്കങ്ങള്‍ ഇങ്ങനെ....

 താന്‍ നിരപരാധി

താന്‍ നിരപരാധി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ വ്യതിയാനത്തില്‍ താന്‍ നിരപരാധിയാണ് എന്നാണ് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പറയുന്നത്. സഹോദരി പുത്രന്‍ അജിത് പവാറിനെ കൂട്ടുപിടിച്ച് ബിജെപി അപ്രതീക്ഷിതമായി സര്‍ക്കാരുണ്ടാക്കിയപ്പോഴുള്ള പവാറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. സമാനമായ നീക്കം ബിജെപി 13 വര്‍ഷം മുമ്പ് കര്‍ണാടകയില്‍ നടത്തിയിരുന്നു.

ദേവ ഗൗഡ മൗനിയായി

ദേവ ഗൗഡ മൗനിയായി

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരാണ് 13 വര്‍ഷം മുമ്പ് കര്‍ണാടക ഭരിച്ചിരുന്നത്. മുഖ്യമന്ത്രി എന്‍ ധരം സിങ്. എന്നാല്‍ അര്‍ധരാത്രി നടന്ന ചില ചര്‍ച്ചകളില്‍ എല്ലാം മാറി മറിഞ്ഞു. നേരം വെളുത്തപ്പോള്‍ ജെഡിഎസ് കാലുമാറി. പാര്‍ട്ടിയുടെ അധ്യക്ഷന്‍ ദേവ ഗൗഡ മൗനിയായി. മകന്‍ കുമാരസ്വാമി ബിജെപിക്കൊപ്പം പോയതില്‍ താന്‍ കുറ്റക്കാരനല്ല എന്നാണ് അദ്ദേഹം അന്ന് പ്രതികരിച്ചത്.

ജെഡിഎസ്സും എന്‍സിപിയും

ജെഡിഎസ്സും എന്‍സിപിയും

13 വര്‍ഷം മുമ്പ് കര്‍ണടാകയിലും ഇപ്പോള്‍ മഹാരാഷ്ട്രയിലും ബിജെപി നടത്തിയ നീക്കത്തില്‍ ചില സാമ്യതകളുണ്ട്. ആദര്‍ശപരമായി തീരെ അടുപ്പമില്ലാത്ത കക്ഷികളെ ഭിന്നിപ്പിച്ച് കൂടെ നിര്‍ത്തുകയായിരുന്നു രണ്ടിടത്തും ബിജെപി. ജെഡിഎസിനെ കര്‍ണാടകത്തില്‍ ഭിന്നിപ്പിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ എന്‍സിപിയെ ആണ് ഭിന്നിപ്പിച്ചത്.

സ്ഥിരം ശത്രുക്കളില്ലാത്ത രാഷ്ട്രീയം

സ്ഥിരം ശത്രുക്കളില്ലാത്ത രാഷ്ട്രീയം

മകന്‍ കുമാരസ്വാമി ബിജെപിയുമായി ചേരുമെന്ന് അന്ന് ദേവഗൗഡ തീരെ പ്രതീക്ഷിച്ചിരുന്നില്ല. വിചിത്ര കൂട്ടുകെട്ട് സംഭവിച്ചപ്പോള്‍ ഗൗഡ തീര്‍ത്തും ഒറ്റപ്പെട്ടു. മാസങ്ങളോളം അദ്ദേഹം മാധ്യമങ്ങളെ കണ്ടില്ല. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്ന വാക്കുകള്‍ അന്വര്‍ഥമാക്കുകയായിരുന്നു കുമാരസ്വാമി.

യെഡിയൂരപ്പ അജയ്യനായി തിരിച്ചെത്തി

യെഡിയൂരപ്പ അജയ്യനായി തിരിച്ചെത്തി

ബിജെപി പിന്തുണയില്‍ കുമാരസ്വാമി മുഖ്യമന്ത്രിയായി. ചോദ്യശരങ്ങളെല്ലാം ഗൗഡയുടെ നേര്‍ക്കായിരുന്നു. 20 മാസത്തെ ഭരണത്തിന് ശേഷം മുഖ്യമന്ത്രി പദം പങ്കുവെക്കേണ്ട വേളയില്‍ വീണ്ടും ട്വിസ്റ്റ്. ഇതോടെ സര്‍ക്കാര്‍ വീണു. കര്‍ണടാകത്തില്‍ രാഷ്ട്രപതി ഭരണം വന്നു. ശേഷം നിയമസഭാ തിരഞ്ഞെടുപ്പ്. സഹതാപ തരംഗത്തില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ വന്‍ ശക്തിയോടെ അധികാരത്തിലെത്തി.

കോണ്‍ഗ്രസ് അവസരം മുതലെടുത്തു

കോണ്‍ഗ്രസ് അവസരം മുതലെടുത്തു

യെഡിയൂരപ്പ സര്‍ക്കാര്‍ ഒട്ടേറെ അഴിമതി ആരോപണം നേരിട്ടെങ്കിലും അഞ്ചുകൊല്ലം ഭരിച്ചു ചരിത്രം സൃഷ്ടിച്ചു. ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍. 2018ല്‍ അടുത്ത തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായത് ബിജെപി. കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്തും ജെഡിഎസ് മൂന്നാംസ്ഥാനത്തും. പഴയ കണക്ക് കോണ്‍ഗ്രസ് അന്ന് തീര്‍ത്തു. ബിജെപിക്ക് ശക്തമായ അടിനല്‍കി.

 വീണ്ടും ട്വിസ്റ്റ്

വീണ്ടും ട്വിസ്റ്റ്

അന്ന് ബിജെപിയെ അകറ്റാന്‍ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ചു. ബിജെപിയുടെ തന്ത്രം വിജയിച്ചില്ല. സുപ്രീംകോടതി വരെ വിഷയമെത്തി. യെഡിയൂരപ്പ അടിയറവ് പറഞ്ഞു. എന്നാല്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് നടത്തിയ ഭരണം മാസങ്ങള്‍ പിന്നിടവെ വിമതശല്യത്താല്‍ താളംതെറ്റി. കുമാരസ്വാമി വീണു. യെഡിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി.

മഹാരാഷ്ട്രയിലേക്ക് വന്നാല്‍

മഹാരാഷ്ട്രയിലേക്ക് വന്നാല്‍

മഹാരാഷ്ട്രയിലും കര്‍ണാടകത്തിലെ നീക്കമാണ് കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. ബിജെപിയെ അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടും മൂന്നും കക്ഷികളെ ചേര്‍ത്ത് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാന്‍ ഒരുങ്ങിയത്. ശിവസേനയുമായി ചേരുന്നതില്‍ പാര്‍ട്ടിയില്‍ ഭിന്നത ശക്തമായിരുന്നു. എങ്കിലും മുന്നോട്ടുപോകവെയാണ് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി അപ്രതീക്ഷിത മാറ്റങ്ങള്‍ സംഭവിച്ചത്.

ബിജെപിയുടെ അടവ്

ബിജെപിയുടെ അടവ്

ശിവസേനയെ കൂടെ നിര്‍ത്താന്‍ ഇനി സാധിക്കില്ലെന്ന് ബിജെപിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. അവിടെയാണ് എന്‍സിപി എന്ന ഒപ്ഷനിലേക്ക് ബിജെപി എത്തിയത്. ശരദ് പവാറിനെ കൂടെ നിര്‍ത്താന്‍ സാധിക്കില്ലെന്ന് ബോധ്യമായ ബിജെപി കര്‍ണാടക നീക്കം പുറത്തെടുത്തു. അജിത് പവാറിനെ കൂടെ നിര്‍ത്തി എന്‍സിപിയെ രണ്ടാക്കി.

തികഞ്ഞ ആസൂത്രണം

തികഞ്ഞ ആസൂത്രണം

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ട്വിസ്റ്റ് സംഭവിച്ചത് തികഞ്ഞ ആസൂത്രണത്തോടെയാണ് എന്നാണ് വ്യക്തമാകുന്നത്. രാഷ്ട്രപതി ഭരണം പിന്‍വലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. ശനിയാഴ്ച പുലര്‍ച്ച 5.47നാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

 അജിത് പവാറിനെതിരെ നടപടിയുണ്ടാകുമോ

അജിത് പവാറിനെതിരെ നടപടിയുണ്ടാകുമോ

8.15ന് ശേഷമാണ് എല്ലാ മാധ്യമങ്ങളിലും ഫട്‌നാവിസിന്റെ സത്യപ്രതിജ്ഞ സംപ്രേഷണം ചെയ്തത്. തികഞ്ഞ ആസൂത്രണമില്ലാതെ ഇതെല്ലാം നടക്കില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. മാത്രമല്ല, മിക്ക നേതാക്കളെയും അറിയിക്കാതെയാണ് ഈ നീക്കങ്ങളെല്ലാം നടന്നത് എന്നതും ശ്രദ്ധേയമാണ്. അജിത് പവാറിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് എന്‍സിപി നേതാക്കള്‍ അറിയിച്ചരിക്കുന്നത്.

അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്; വ്യക്തയില്ലാതെ എന്‍സിപി, യോഗം ചേരുന്നതിലും ഭിന്നതഅടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്; വ്യക്തയില്ലാതെ എന്‍സിപി, യോഗം ചേരുന്നതിലും ഭിന്നത

English summary
Maharashtra Politics: BJP Same move in Karnataka 13 Years ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X