കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണര്‍ ബിജെപിയുടെ ഹിറ്റ്മാനാണോ.... നിര്‍ണായക 10 ചോദ്യങ്ങളുമായി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. നിര്‍ണായകമായ പത്ത് ചോദ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്. അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പിന്നണി നീക്കങ്ങളിലേക്കാണ് കോണ്‍ഗ്രസ് വിരല്‍ ചൂണ്ടുന്നത്. അതേസമയം ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിച്ചെന്നും കോണ്‍ഗ്രസ് ഉയര്‍ത്തി കാണിക്കുന്നു.

അതേസമയം പുലര്‍ച്ചെ ബിജെപി ഈ നീക്കങ്ങളെല്ലാം നടത്തിയത് സംശയാസ്പദമാണെന്ന് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നു. കഴിഞ്ഞ ദിവസം വരെ രാഷ്ട്രപതി ഭരണം നിലനിന്നിരുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇത് എപ്പോഴാണ് പിന്‍വലിച്ചതെന്ന കൃത്യമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇതില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിന് നേരത്തെ തന്നെ തയ്യാറെടുത്തിരുന്നു എന്ന് വ്യക്തമാണ്.

ചോദ്യങ്ങള്‍ ഇങ്ങനെ

ചോദ്യങ്ങള്‍ ഇങ്ങനെ

ഗവര്‍ണര്‍ ഭരണഘടനാപ്രകാരമുള്ള കടമകളാണ് ചെയ്യേണ്ടത്. എന്നാല്‍ അമിത് ഷായുടെ ഹിറ്റ്മാനായിട്ടാണ് ഭഗത് സിംഗ് കോഷിയാരി പ്രവര്‍ത്തിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി. അതേസമയം രാഷ്ട്രപതി ഭരണം അവസാനിപ്പിക്കാന്‍ എപ്പോഴാണ് ബിജെപി തീരുമാനിച്ചതെന്നും, എപ്പോഴാണ് സര്‍ക്കാര്‍ രൂപീകരിച്ചതെന്നുമാണ് കോണ്‍ഗ്രസിന്റെ ആദ്യ ചോദ്യം. ഇതുവരെ ഉത്തരം കിട്ടാത്ത ചോദ്യമാണിത്. രാഷ്ട്രപതി ഭരണം പുലര്‍ച്ചെ 5.47നാണ് പിന്‍വലിച്ചതെന്നാണ് സൂചന.

പിന്തുണ എങ്ങനെ

പിന്തുണ എങ്ങനെ

ദേവേന്ദ്ര ഫട്‌നാവിസിന് എത്ര ബിജെപി എന്‍സിപി എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് രണ്ടാമത്തെ ചോദ്യം. രാത്രിയില്‍ വെറും ഒരു മണിക്കൂര്‍ സമയം കൊണ്ട് ഗവര്‍ണര്‍ പിന്തുണയറിയിച്ച് കൊണ്ടുള്ള കത്ത് പരിശോധിച്ചു എന്നാണ് സുപ്രധാനമായ മറ്റൊരു ചോദ്യം. രാഷ്ട്രപതി ഭരണം പിന്‍വലിച്ച സമയം കൃത്യമായി വെളിപ്പെടുത്തുക എന്നതാണ് പിന്നീടുള്ള ചോദ്യം. എപ്പോഴാണ് കേന്ദ്ര മന്ത്രിസഭ യോഗം ചേര്‍ന്നത്. ആരൊക്കെ ഉണ്ടായിരുന്നു. ഏത് സമയത്താണ് അവര്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്?

ഗവര്‍ണറുടെ നയങ്ങള്‍

ഗവര്‍ണറുടെ നയങ്ങള്‍

ഗവര്‍ണര്‍ക്ക് രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ കത്ത് കൈമാറിയ സമയവും കോണ്‍ഗ്രസിന്റെ ചോദ്യത്തിലുണ്ട്. എപ്പോഴാണ് ഇത് സ്വീകരിച്ചത്, ഗവര്‍ണര്‍ എപ്പോഴാണ് സത്യപ്രതിജ്ഞയ്ക്കായി ഫട്‌നാവിസിനെയും അജിത് പവാറിനെയും ക്ഷണിച്ചത്, ഇവര്‍ എപ്പോഴാണ് സത്യപ്രതിജ്ഞ ചെയ്തത്, സ്വകാര്യ വാര്‍ത്താ ചാനലുകള്‍ക്ക് പുറമേ സര്‍ക്കാര്‍ ചാനലുകളോ വ്യക്തികളെയോ ചീഫ് ജസ്റ്റിസിനെയോ വിളിക്കാതിരുന്നത് എന്തുകൊണ്ട്, എന്നിങ്ങനെയാണ് എട്ട് വരെയുള്ള ചോദ്യങ്ങള്‍.

പ്രധാന ചോദ്യം ഇങ്ങനെ

പ്രധാന ചോദ്യം ഇങ്ങനെ

സത്യപ്രതിജ്ഞ ചെയ്തിട്ടും, ഗവര്‍ണര്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ എന്നാണ് രൂപീകരിക്കുന്നതെന്ന് പറയാതിരുന്നത്. എപ്പോഴാണ് ഫട്‌നാവിസ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത് എന്ന് ഗവര്‍ണര്‍ എന്തുകൊണ്ട് വ്യക്തമാക്കുന്നില്ല എന്ന ചോദ്യമാണ് പത്താമതായി കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ഇതൊക്കെ ഗവര്‍ണര്‍ താന്‍ കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെ താളത്തിനൊത്തി തുള്ളിയെന്ന് തെളിയിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ ബിജെപി എല്ലാ നിയമപ്രകാരമാണെന്ന് വാദിക്കുന്നു.

രാഷ്ട്രപതി ഭരണം മാറിയത് ഇങ്ങനെ

രാഷ്ട്രപതി ഭരണം മാറിയത് ഇങ്ങനെ

കോണ്‍ഗ്രസിന്റെ നിര്‍ണായക ചോദ്യത്തിനുള്ള ഉത്തരം പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രപതി ഭരണം ഇന്ന് പുലര്‍ച്ചെ 5.47ഓടെയാണ് പിന്‍വലിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്. പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രത്യേകാധികാരം ഉപയോഗിച്ചാണ് രാഷ്ട്രപതി ഭരണം നീക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇവിടെ പ്രധാനമന്ത്രിയുടെ അധികാരം ബിജെപിക്ക് കൂടുതല്‍ ഗുണകരമായി എന്നാണ് വിലയിരുത്തല്‍.

 അജിത് പവാറിന് തെറ്റിയോ? കൂറുമാറ്റ നിയമത്തില്‍ കുരുങ്ങും, 9 എംഎല്‍എമാരുടെ മാത്രം പിന്തുണ അജിത് പവാറിന് തെറ്റിയോ? കൂറുമാറ്റ നിയമത്തില്‍ കുരുങ്ങും, 9 എംഎല്‍എമാരുടെ മാത്രം പിന്തുണ

English summary
maharashtra politics congress raises 10 questions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X