കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടന അപകടത്തിലെന്ന് മന്‍മോഹന്‍ സിങ്; മോദി സര്‍ക്കാര്‍ എല്ലാം ലംഘിക്കുന്നു

Google Oneindia Malayalam News

ദില്ലി: ഭരണഘടനാ ദിനമായ ഇന്ന് കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരണവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഭരണഘടന അപകടകരമായ അവസ്ഥയിലാണെന്നും സുരക്ഷിതമായ കൈകളില്‍ അല്ല ഭരണഘടനയുള്ളതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റ് നടപടികള്‍ ബഹിഷ്‌കരിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്.

Image

പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഇത് ഭരണഘടനാ വിരുദ്ധമായ നീക്കമല്ലെന്നും മോദി സര്‍ക്കാര്‍ ഭരണഘടനയുടെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നു എല്ലാവരെയും ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണിതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ഇക്കാര്യം എല്ലാവരും ഓര്‍ക്കണം. മഹാരാഷ്ട്രയില്‍ നടന്ന കാര്യങ്ങള്‍ എന്താണെന്ന് നാം കണ്ടുവെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

അജിത് പവാറിന് മനംമാറ്റമോ? നല്ല വാര്‍ത്ത ഉടനെ എന്ന് എന്‍സിപി, വിധിക്ക് ശേഷം ഫട്‌നാവിസുമായി ചര്‍ച്ചഅജിത് പവാറിന് മനംമാറ്റമോ? നല്ല വാര്‍ത്ത ഉടനെ എന്ന് എന്‍സിപി, വിധിക്ക് ശേഷം ഫട്‌നാവിസുമായി ചര്‍ച്ച

നേരത്തെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ മോദി സര്‍ക്കാരിനെതിരെ മന്‍മോഹന്‍ രംഗത്തുവന്നിരുന്നു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ രംഗത്തുവന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍ മുന്‍ സര്‍ക്കാര്‍ വരുത്തിവച്ച വിനയാണിതെന്നാണ് പ്രതികരിച്ചത്.

പ്രോട്ടെം സ്പീക്കര്‍ പദവി കോണ്‍ഗ്രസിന്? ബിജെപിക്ക് വീണ്ടും തിരിച്ചടി,ഗവര്‍ണര്‍ക്ക് മുമ്പില്‍ 6 പേര്പ്രോട്ടെം സ്പീക്കര്‍ പദവി കോണ്‍ഗ്രസിന്? ബിജെപിക്ക് വീണ്ടും തിരിച്ചടി,ഗവര്‍ണര്‍ക്ക് മുമ്പില്‍ 6 പേര്

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സൂചിപ്പിച്ചാണ് മന്‍മോഹന്‍ സിങ് ഇന്ന് പ്രസ്താവന നടത്തിയത്. മഹാരാഷ്ട്ര വിഷയത്തില്‍ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് പാര്‍ലമെന്റിലും പുറത്തും നടത്തിവരുന്നത്. തിങ്കളാഴ്ച പ്രതിഷേധിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നേരെ സ്പീക്കര്‍ ഓം ബിര്‍ള നടപടി സ്വീകരിച്ചിരുന്നു. രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ള വനിതാ എംപിമാര്‍ക്ക് നേരെ പുരുഷ മാര്‍ഷലുകളുടെ കൈയ്യേറ്റമുണ്ടായി എന്ന് സോണിയ ഗാന്ധി ആരോപിക്കുകയും ചെയ്തു.

English summary
Maharashtra Politics: Constitutional norms being violated by Modi govt- Manmohan Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X