കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവാരിക്കാരന്‍ ഓടിപ്പോയി; പടക്കുതിരകള്‍ അവിടെയുണ്ട്, സിബലിന്റെ വാദം, 5.17 എന്തിന് തിരഞ്ഞെടുത്തു?

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിവാദത്തില്‍ അജിത് പവാറിനെ പരിഹസിച്ചുകൊണ്ടാണ് ശിവസേന അഭിഭാഷകന്‍ കപില്‍ സിബല്‍ തന്റെ വാദം തുടങ്ങിയത്. സവാരിക്കാരന്‍ ഓടിപ്പോയെങ്കിലും കുതിരകള്‍ ഇപ്പോഴും തങ്ങള്‍ക്കൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഗവര്‍ണര്‍ എടുത്ത നടപടികള്‍ സിബല്‍ ചോദ്യം ചെയ്തു.

07

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് നേതാക്കള്‍ നവംബര്‍ 22ന് വൈകീട്ട് മാധ്യമങ്ങളെ കണ്ട് തൊട്ടടുത്ത ദിവസം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അറിയിച്ചിരുന്നു. എല്ലാ അധികൃതരും ഇക്കാര്യം അറിഞ്ഞതാണ്. എന്നാല്‍ നവംബര്‍ 23ന് രാവിലെ ബിജെപി നേതാവ് ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യുന്നതാണ് കണ്ടത്. അര്‍ധരാത്രി രാഷ്ട്രപതി ഭരണം പിന്‍വലിക്കുകയാണ് ഗവര്‍ണര്‍ ചെയ്തതെന്ന് പറയുന്നു. ഇങ്ങനെ ചെയ്യാന്‍ എന്ത് അടിയന്തര സാഹചര്യമാണ് അവിടെയുള്ളതെന്ന് സിബല്‍ ചോദിച്ചു.

അജിത് പവാര്‍ മോദിക്ക് ഉറപ്പ് നല്‍കി: ഇനി തിരിച്ചുവരില്ല, ട്വിറ്റര്‍ ബയോ മാറ്റി, എന്‍സിപി ശ്രമം വിഫലംഅജിത് പവാര്‍ മോദിക്ക് ഉറപ്പ് നല്‍കി: ഇനി തിരിച്ചുവരില്ല, ട്വിറ്റര്‍ ബയോ മാറ്റി, എന്‍സിപി ശ്രമം വിഫലം

20 ദിവസം കാത്തുനിന്ന ഗവര്‍ണര്‍ക്ക് 24 മണിക്കൂര്‍ കൂടി കാത്തിരിക്കാന്‍ വയ്യ എന്നാണ് പറയുന്നത്. അജിത് പവാര്‍ നല്‍കിയ കത്തിന് നിലവില്‍ പാര്‍ട്ടി പിന്തുണയില്ല. അത് പാര്‍ട്ടിയുടെ പ്രമേയം അനുസരിച്ചുള്ളതല്ല. അജിത് പവാറിന് പിന്തുണയില്ല എന്ന് തെളിയിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തങ്ങള്‍ക്ക് സാധിക്കും. പുലര്‍ച്ചെ 5.17ന് രാഷ്ട്രപതി ഭരണം പിന്‍വലിക്കാനുണ്ടായ എന്ത് ദേശീയ അടിയന്തര സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്നും സിബല്‍ ചോദിച്ചു.

അതിനിടെ, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് മതിയായ ഭൂരിപക്ഷമില്ലെന്ന് ത്രികക്ഷി സഖ്യം സുപ്രീംകോടതിയെ കത്തിലൂടെ അറിയിച്ചു. ശിവസേന നിയമസഭാ കക്ഷി നേതാവ് ഏക്‌നാഥ് ഷിന്‍ഡെ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹിബ് തൊറാട്ട്, എന്‍സിപി കക്ഷി നേതാവ് ജയന്ത് പാട്ടീല്‍ എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. ഫട്‌നാവിസിന് ഭൂരിപക്ഷമില്ലെന്നും നിയമസഭയില്‍ വിശ്വാസ വോട്ട് തേടട്ടെ എന്നുമാണ് കത്തിലെ ആവശ്യം. വിശ്വാസ വോട്ട് തേടിയാല്‍ ഫട്‌നാവിസ് പരാജയപ്പെടുമെന്ന് ഉറപ്പാണ്. മൂന്ന് പാര്‍ട്ടികളുടെ സഖ്യമായ തങ്ങള്‍ക്ക് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും ഇവര്‍ ബോധിപ്പിച്ചു. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. സുപ്രീംകോടതി ചൊവ്വാഴ്ച 10.30ന് വിധി പറയും.

English summary
Maharashtra Politics: Kapil Sibal questions Governor's move in SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X