Get Updates
Get notified of breaking news, exclusive insights, and must-see stories!

54 എന്‍സിപി എംഎല്‍എമാരുടെ കത്ത് സുപ്രീംകോടതിയില്‍; വാദം തുടങ്ങി, രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്നു

ദില്ലി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പുനരാരംഭിച്ചു. ഞായറാഴ്ച വാദം കേട്ട മൂന്നംഗ ബെഞ്ച് തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ഹാജരാകുന്നത്. ഫട്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ കത്ത് ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കത്ത് കോടതിയില്‍ സമര്‍പ്പിച്ചു. 54 എന്‍സിപി എംഎല്‍എമാര്‍ ഒപ്പിട്ട കത്തും അദ്ദേഹം കോടതിയില്‍ ഹാജരാക്കി. അജിത് പവാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്താണിത്.

Su

ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍. ഫട്‌നാവിസിന് വേണ്ടി മുകുള്‍ റോത്തഗി ഹാജരായപ്പോള്‍, മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ മനീന്ദര്‍ സിങ് ആണ് അജിത് പവാറിന് വേണ്ടി ഹാജരാകുന്നത്. എന്‍സിപിക്ക് വേണ്ടി മനു അഭിഷേക് സിങ്‌വിയും ശിവസേനയ്ക്ക് വേണ്ടി കപില്‍ സിബലും ഹാജരാകുന്നു.

തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഗവര്‍ണര്‍ ദിവസങ്ങള്‍ കാത്തിരുന്നു. ശേഷം ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. അവര്‍ക്ക് സാധ്യമല്ലെന്ന് അറിയിച്ചു. മറ്റു കക്ഷികള്‍ക്കും സമയം നല്‍കി. ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തതെന്ന് തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

അജിത് പവാര്‍ എന്‍സിപി എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കി നല്‍കിയ കത്ത് തുഷാര്‍ മേത്ത കോടതിയില്‍ വായിച്ചു. ശേഷം ഗവര്‍ണറുടെ കത്തും വായിച്ചു. ബിജെപിയുടെയും അജിത് പവാറിന്റെയും പിന്തുണ കത്ത് ലഭിച്ചതോടെയാണ് രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്. ഫട്‌നാവിസിന് 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+