കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് പവാറിനെ കൂടെ നിര്‍ത്താന്‍ എന്‍സിപിയുടെ ശ്രമം; മൂന്ന് നേതാക്കള്‍ ബന്ധുവീട്ടില്‍ ചര്‍ച്ചക്കെത്തി

Google Oneindia Malayalam News

മുംബൈ: എന്‍സിപി വിമത നേതാവ് അജിത് പവാറിനെ കൂടെ നിര്‍ത്താന്‍ പാര്‍ട്ടിയുടെ തീവ്ര ശ്രമം. ഉന്നത നോക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂന്ന് മുതിര്‍ന്ന അംഗങ്ങള്‍ അജിത് പവാറുമായി കൂടിക്കാഴ്ച നടത്തി. മുംബൈയിലെ അജിത് പവാറിന്റെ ബന്ധുവീട്ടില്‍ വച്ചാണ് ചര്‍ച്ച നടന്നത്. എന്‍സിപി പാര്‍ലമെന്റംഗം സുനില്‍ തത്കറെ, എംഎല്‍എ ദിലീപ് വാല്‍സെ പാട്ടീല്‍, ഹസന്‍ മുഷ്‌രിഫ് എന്നിവരാണ് അജിത് പവാറിനെ കാണാന്‍ എത്തിയത്.

Ajit

അതേസമയം, ശരദ് പവാറിന്റെ വിശദീകരണത്തില്‍ തങ്ങള്‍ക്ക് സംശയമില്ലെന്ന് കോണ്‍ഹ്രസ് നേതാക്കള്‍ പ്രതികരിച്ചു. അതിനിടെ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ പാര്‍ട്ടി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി. മുംബൈയിലെ ലളിത് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഇവരെ വൈകാതെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുമെന്നാണ് വിവരം. 17 ശിവസേന എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മധ്യപ്രദേശിലേക്കോ രാജസ്ഥാനിലേക്കോ എംഎല്‍എമാരെ മാറ്റാനാണ് ത്രികക്ഷി മുന്നണിയുടെ നീക്കം.

13 എന്‍സിപി എംഎല്‍എമാരെ റാഞ്ചി ബിജെപി; അജ്ഞാത കേന്ദ്രത്തിലേക്ക്... എംഎല്‍എമാര്‍ സംസ്ഥാനംവിടുന്നു13 എന്‍സിപി എംഎല്‍എമാരെ റാഞ്ചി ബിജെപി; അജ്ഞാത കേന്ദ്രത്തിലേക്ക്... എംഎല്‍എമാര്‍ സംസ്ഥാനംവിടുന്നു

ഒമ്പതു എന്‍സിപി എംഎല്‍എമാര്‍ അജിത് പവാറിനൊപ്പം ബിജെപിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ ദില്ലിയിലേക്ക് എത്തിക്കാന്‍ ബിജെപി നീക്കങ്ങള്‍ ആരംഭിച്ചു. ദില്ലിയില്‍ നിന്ന് എന്‍സിപി എംഎല്‍എമാരെ ബിജെപി മറ്റെവിടേക്കെങ്കിലും മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തങ്ങള്‍ക്കാണ് ഭൂരിപക്ഷം ലഭിച്ചതെന്നും ജനങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിയോഗിച്ചത് തങ്ങളെയാണെന്നും ബിജെപി അവകാശപ്പെടുന്നു.

പവാറിന്റെ പ്രസ്മീറ്റിനിടെ എംഎല്‍എമാര്‍; തങ്ങള്‍ വഞ്ചിക്കപ്പെട്ടു!! നാലുപേര്‍ തിരിച്ചെത്തിപവാറിന്റെ പ്രസ്മീറ്റിനിടെ എംഎല്‍എമാര്‍; തങ്ങള്‍ വഞ്ചിക്കപ്പെട്ടു!! നാലുപേര്‍ തിരിച്ചെത്തി

പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കുന്ന അംഗങ്ങളുടെ കണക്ക് എടുക്കാന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നവാബ് മാലികിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരുടെ തലയെണ്ണല്‍ നടത്തിയത്. ഒമ്പതു പേരുടെ വിവരങ്ങള്‍ പുറത്തുവന്നത് അങ്ങനെയാണ്. മാത്രമല്ല, ഇവരുടെ ദില്ലിയിലേക്കുള്ള യാത്രാ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഉഗ്രന്‍ അടി; കരുതിവച്ച് ബിജെപി, ഇരുട്ടി വെളുത്തപ്പോള്‍ മാറിയ രാഷ്ട്രീയംകര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഉഗ്രന്‍ അടി; കരുതിവച്ച് ബിജെപി, ഇരുട്ടി വെളുത്തപ്പോള്‍ മാറിയ രാഷ്ട്രീയം

English summary
Maharashtra Politics: NCP Leaders Meeting with Ajith Pawar in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X