കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമ്യ ഹരിദാസിന് നേരെ കൈയ്യേറ്റം; പുരുഷ മാര്‍ഷലുകള്‍ പിടിച്ചുമാറ്റി, ഹൈബിയെയും പ്രതാപനെയും പുറത്താക്കി

Google Oneindia Malayalam News

Recommended Video

cmsvideo
How Did Ajit Pawar Get Letter of Support That Led to Midnight Coup | Oneindia Malayalam

ദില്ലി: മഹാരാഷ്ട്ര വിഷയത്തില്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങള്‍ക്ക് നേരെ മാര്‍ഷലുകളുടെ കൈയ്യേറ്റം. വനിതാ എംപിമാരെയും പുരുഷ മാര്‍ഷലുകള്‍ പിടിച്ചുവലിച്ചു മാറ്റി. രമ്യ ഹരിദാസ് എംപി, തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് ജ്യോതി മണി എന്നിവര്‍ക്ക് നേരെയും കൈയ്യേറ്റമുണ്ടായി. ഇരുവരെയും ബലം പ്രയോഗിച്ച പുരുഷ മാര്‍ഷലുകള്‍ പിടിച്ചുമാറ്റുകയായിരുന്നു.

സംഭവത്തില്‍ രമ്യ ഹരിദാസ് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കി. അതേസമയം, ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ച ടിഎന്‍ പ്രതാപനെയും ഹൈബി ഈഡനെയും സ്പീക്കര്‍ പുറത്താക്കി. ഒരുദിവസത്തേക്കാണ് പുറത്താക്കല്‍. പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു....

ഇരുസഭകളിലും കോണ്‍ഗ്രസ്...

ഇരുസഭകളിലും കോണ്‍ഗ്രസ്...

ഇരുസഭകളിലും കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. പാര്‍ലമെന്റിന് പുറത്താണ് ആദ്യം പ്രതിഷേധം സംഘടിപ്പിച്ചത്. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പുറത്തുള്ള പ്രതിഷേധം. ശേഷം ഇവര്‍ സഭയിലെത്തിയും പ്രതിഷേധിച്ചു. മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സഭ ഉച്ചവരെ പിരിഞ്ഞു.

ബാനര്‍ ഉയര്‍ത്തിയത് പിടിച്ചില്ല

ബാനര്‍ ഉയര്‍ത്തിയത് പിടിച്ചില്ല

പാര്‍ലമെന്റിന്റെ നടുത്തളത്തിലിറങ്ങി കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചതോടെയാണ് സംഘര്‍ഷ സാഹചര്യമുണ്ടായത്. ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന ബാനര്‍ പിടിച്ചായിരുന്നു സമരം. ഈ ബാനര്‍ പിടിച്ചതാണ് ഹൈബിക്കും പ്രതാപനുമെതിരെ നടപടിക്ക് കാരണം. പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചവരെ പിടിച്ചുമാറ്റാന്‍ മാര്‍ഷലുകള്‍ എത്തിയതോടെ രംഗം കൂടുതല്‍ വഷളാവുകയായിരുന്നു.

ബെന്നി ബെഹനാന് പരിക്കേറ്റു

ബെന്നി ബെഹനാന് പരിക്കേറ്റു

രമ്യയുള്‍പ്പെടെയുള്ള വനിതാ എംപിമാരെ കൈയ്യേറ്റം ചെയ്തുവെന്ന ആരോപണവുമായി രംഗത്തുവന്നത് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ ചൗധരിയാണ്. പ്രതിഷേധത്തിനിടെ മാര്‍ഷലുകളും കോണ്‍ഗ്രസ് എംപിമാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ ബെന്നി ബെഹനാന് പരിക്കേറ്റു.

 രമ്യയുടെ പ്രതിഷേധം

രമ്യയുടെ പ്രതിഷേധം

ഹൈബിയേയും പ്രതാപനെയും പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു രമ്യ ഹരിദാസ്. ഈ വേളയിലാണ് അവര്‍ക്കെതിരെ കൈയ്യേറ്റമുണ്ടായത്. ഇത്തരം മോശം സംഭവം ആദ്യമായിട്ടാണെന്ന് അധീര്‍ ചൗധരി കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ പ്രതിഷേധം അറിയിക്കാന്‍ പോലും പറ്റാത്ത സാഹചര്യമായെന്ന് പ്രതാപന്‍ പറഞ്ഞു.

രണ്ടു പരാതികള്‍

രണ്ടു പരാതികള്‍

തങ്ങളുടെ വനിതാ അംഗങ്ങളെ പോലും കൈയ്യേറ്റം ചെയ്തു. സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്ത് നടപടിയാണുണ്ടാകുക എന്ന് കാത്തിരിക്കുകയാണെന്ന് അധീര്‍ ചൗധരി പറഞ്ഞു. കോണ്‍ഗ്രസ് കക്ഷി നേതാവ് എന്ന നിലയില്‍ അധീര്‍ ചൗധരിയും രമ്യ ഹരിദാസ് പ്രത്യേകവും സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

 സോണിയയും ഇടപെട്ടു

സോണിയയും ഇടപെട്ടു

വനിതാ എംപിമാരെ കൈയ്യേറ്റം ചെയ്തതില്‍ സോണിയാ ഗാന്ധിയും ഇടപെട്ടു. തങ്ങളുടെ വനിതാ എംപിമാരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് സോണിയ ആവശ്യപ്പെട്ടു. സ്പീക്കറുമായി സോണിയ ചര്‍ച്ച നടത്തി. ഇനിയും പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം.

എന്‍സിപിക്ക് മുന്നില്‍ ഏകമാര്‍ഗം; അജിത് പവാറിനെ പാര്‍ട്ടി പുറത്താക്കുമോ? ശരദ് പവാറിന്റെ പ്രതികരണംഎന്‍സിപിക്ക് മുന്നില്‍ ഏകമാര്‍ഗം; അജിത് പവാറിനെ പാര്‍ട്ടി പുറത്താക്കുമോ? ശരദ് പവാറിന്റെ പ്രതികരണം

English summary
Maharashtra Politics: Protest in Parliament, Ramya Haridas Complained to Speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X