കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13 എന്‍സിപി എംഎല്‍എമാര്‍ അസ്വസ്ഥര്‍!! ശരദ് പവാര്‍ സോഫിടെലില്‍, 17 പേരില്‍ ശിവസേനയ്ക്കും ആശങ്ക

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഫട്‌നാവിസ് സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് ഉറപ്പിക്കാന്‍ ബുധനാഴ്ച വൈകീട്ട് അഞ്ച് മണിവരെയാണ് ബിജെപിക്ക് മുന്നിലുള്ള സമയം. അഞ്ച് മണിക്ക് ശേഷം നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കും. ബിജെപി സര്‍ക്കാര്‍ വിശ്വാസം നേടുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.

അംഗബലം ഉറപ്പിക്കാന്‍ ചൊവ്വാഴ്ച രാത്രി ഒമ്പതു മണിക്ക് വാംഖഡെ സ്റ്റേഡിയത്തില്‍ എംഎല്‍എമാരെ വിളിച്ചുചേര്‍ത്തിട്ടുണ്ട് ബിജെപി. അതേസമയം, തങ്ങളുടെ എംഎല്‍എമാര്‍ കളംമാറുമോ എന്ന ആശങ്ക എന്‍സിപിയിലുണ്ട്. ശിവേസനയ്ക്കും ഭയമുണ്ട്. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ മഹാരാഷ്ട്രയില്‍ ചര്‍ച്ചകള്‍ സജീവമാണ്. 13 എന്‍സിപി അംഗങ്ങള്‍ അസ്വസ്ഥരാണെന്നാണ് പുതിയ വിവരം. ഇവരുമായ ശരദ് പവാര്‍ ചര്‍ച്ച നടത്തുകയാണ്....

ചാക്കിടുമോ എന്ന ആശങ്ക

ചാക്കിടുമോ എന്ന ആശങ്ക

ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിടുമോ എന്ന ആശങ്ക ത്രികക്ഷി സഖ്യത്തിലെ എല്ലാവര്‍ക്കുമുണ്ട്. വിധി വന്നതിന് പിന്നാലെ ശരദ് പവാര്‍ മുംബൈയിലെ സോഫിടെല്‍ ഹോട്ടലിലെത്തി. അവിടെയുള്ള പാര്‍ട്ടി എംഎല്‍എമാരില്‍ 13 പേര്‍ അസ്വസ്ഥരാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പവാറിന്റെ നീക്കം.

ശരദ് പവാര്‍ സോഫിടെല്‍ ഹോട്ടലില്‍

ശരദ് പവാര്‍ സോഫിടെല്‍ ഹോട്ടലില്‍

അജിത് പവാറിനെ തിരിച്ചെത്തിക്കാന്‍ എന്‍സിപി ശ്രമം നടത്തുന്നുണ്ട്. ഇന്നും എന്‍സിപി നേതാക്കള്‍ അദ്ദേഹത്തെ കണ്ടു. ഉടന്‍ ശുഭവാര്‍ത്ത വരുമെന്നാണ് ശേഷം നേതാക്കള്‍ പ്രതികരിച്ചത്. തൊട്ടുപിന്നാലെ ശരദ് പവാര്‍ സോഫിടെല്‍ ഹോട്ടലിലെത്തി. ഇവിടെ താമസിക്കുന്ന എന്‍സിപി എംഎല്‍എമാരുമായി അദ്ദേഹം ഏറെ നേരം ചര്‍ച്ച നടത്തി.

സംശയത്തിന് കാരണം

സംശയത്തിന് കാരണം

ശരദ് പവാര്‍ വന്ന് അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ എന്‍സിപി നേതാവും പവാറിന്റെ മകളുമായ സുപ്രിയ സുലെ സോഫിടെല്‍ ഹോട്ടലിലെത്തി. ശേഷം ശിവസേന നേതാവ് സഞ്ജയ് റാവത്ത് വന്നു. നേതാക്കള്‍ കൂട്ടത്തോടെ എത്താന്‍ തുടങ്ങിയപ്പോഴാണ് എന്‍സിപിയില്‍ ആശങ്ക നിറയുന്നുണ്ടെന്ന വാര്‍ത്തകള്‍ വന്നത്.

 ശിവസേനയുടെ 17 പേര്‍

ശിവസേനയുടെ 17 പേര്‍

അതേസമയം, ശിവസേന എംഎല്‍എമാരില്‍ 17 പേര്‍ അസ്വസ്ഥരാണ് എന്നാണ് വിവരം. ഇവരെ ആശ്വസിപ്പിക്കാന്‍ ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും ശ്രമിക്കുന്നുണ്ട്. സുപ്രിംകോടതി വിധിക്ക് പിന്നാലെ ശിവസേന എംഎല്‍എമാര്‍ താമസിക്കുന്ന ലെമണ്‍ ട്രീ ഹോട്ടലില്‍ ഇരു നേതാക്കളം നേരിട്ടെത്തി ചര്‍ച്ച നടത്തി.

രണ്ടു നേതാക്കളില്‍ ബിജെപിക്ക് പ്രതീക്ഷ

രണ്ടു നേതാക്കളില്‍ ബിജെപിക്ക് പ്രതീക്ഷ

അജിത് പവാര്‍ വഴി എന്‍സിപിയുടെയും മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ മുഖേന ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും എംഎല്‍എമാരെ ബിജെപി ചാക്കിടുമെന്നാണ് ത്രികക്ഷി നേതാക്കളുടെ ഭയം. എംഎല്‍എമാരുടെ ഓരോ നീക്കങ്ങളും നേതാക്കള്‍ നിരീക്ഷിക്കുന്നുണ്ട്. നേതാക്കള്‍ക്ക് പിന്നാലെ മാധ്യമ പടയുമുണ്ട് എന്നാണ് മഹാരാഷ്ട്രയുടെ ഒടുവിലെ ചിത്രം.

പ്രോട്ടെം സ്പീക്കര്‍ പദവി കോണ്‍ഗ്രസിന്? ബിജെപിക്ക് വീണ്ടും തിരിച്ചടി,ഗവര്‍ണര്‍ക്ക് മുമ്പില്‍ 6 പേര്പ്രോട്ടെം സ്പീക്കര്‍ പദവി കോണ്‍ഗ്രസിന്? ബിജെപിക്ക് വീണ്ടും തിരിച്ചടി,ഗവര്‍ണര്‍ക്ക് മുമ്പില്‍ 6 പേര്

അജിത് പവാറിന് മനംമാറ്റമോ? നല്ല വാര്‍ത്ത ഉടനെ എന്ന് എന്‍സിപി, വിധിക്ക് ശേഷം ഫട്‌നാവിസുമായി ചര്‍ച്ചഅജിത് പവാറിന് മനംമാറ്റമോ? നല്ല വാര്‍ത്ത ഉടനെ എന്ന് എന്‍സിപി, വിധിക്ക് ശേഷം ഫട്‌നാവിസുമായി ചര്‍ച്ച

English summary
Maharashtra Politics: Sharad Pawar Meets 13 Upset NCP MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X