കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് പവാറിന്‍റെ കൂറുമാറ്റം ശരത് പവാര്‍ അറിഞ്ഞോ? സത്യാവസ്ഥ ഇങ്ങനെ, പവാറിന്‍റെ തന്ത്രം തന്നെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ വമ്പന്‍ ട്വിസ്റ്റുകള്‍ ഓരോ ദിവസവും നടക്കുകയാണ്. എന്നാല്‍ പകുതി കാര്യങ്ങള്‍ മാത്രമാണ് വ്യക്തമായിട്ടുള്ളത്. ബിജെപി എങ്ങനെ സര്‍ക്കാരുണ്ടാക്കി എന്നത് ഇപ്പോഴും അവ്യക്തമായ കാര്യമാണ്. അതേസമയം എന്തുകൊണ്ട് അജിത് പവാര്‍ ഒറ്റരാത്രി കൊണ്ട് കൂറുമാറ്റി എന്നാണ് പ്രധാന ചോദ്യം. ബിജെപി അദ്ദേഹത്തിന് നല്‍കിയ എല്ലാ പദവികളും ശിവസേന സഖ്യത്തിനൊപ്പം നിന്നാലും അദ്ദേഹത്തിന് ലഭിക്കും.

ഈ സാഹചര്യത്തില്‍ അദ്ദേഹം കൂറുമാറിയത് എന്തിനാണെന്ന് വ്യക്തമല്ല. വേണമെങ്കില്‍ കേസിന്റെ കാര്യം ഉയര്‍ത്തി കാണിക്കാം. പക്ഷേ അതൊന്നും ന്യായീകരണമല്ല. അതേസമയം ശിവസേനയുമായി സഖ്യമില്ലെന്ന് പറഞ്ഞ ശരത് പവാര്‍ സഖ്യത്തിന് വഴങ്ങിയത് എങ്ങനെ, എന്തുകൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിച്ചു തുടങ്ങിയ കാര്യങ്ങളൊന്നും ഇതുവരെ പുറം ലോകം അറിഞ്ഞിട്ടില്ല.

പവാര്‍ അറിഞ്ഞോ?

പവാര്‍ അറിഞ്ഞോ?

അജിത് പവാര്‍ കൂറുമാറുന്ന കാര്യം ശരത് പവാര്‍ അറിഞ്ഞില്ലെന്ന് എന്‍സിപി നേതാക്കള്‍ പറയുന്നു. എന്നാല്‍ അതിനുള്ള സമയവും സൗകര്യവും വരെ ഒരുക്കി കൊടുത്തത് പവാറാണെന്ന സൂചനകളാണ് ലഭിക്കുന്നത്. ആഴ്ച്ചകള്‍ക്ക് മുമ്പേ അജിത് പവാര്‍ രാഷ്ട്രീയ പ്രതിരോധത്തിലായിരുന്നു. എങ്ങനെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിലനില്‍ക്കും എന്ന ആശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നു. സുപ്രിയ സുലെ വന്നതോടെ എന്‍സിപിയില്‍ അദ്ദേഹത്തിന്റെ ഭാവിയും ചോദ്യം ചെയ്യപ്പെട്ടിരുന്നു. സിംഗപ്പൂരില്‍ നിന്ന് സുപ്രിയ സുലെയെ പവാര്‍ വിളിച്ച് വരുത്തുകയായിരുന്നു. ഇതാണ് ഇപ്പോഴത്തെ മാറ്റത്തെ സ്വാധീനിച്ചത്. ഇതിന് പരമാവധി സമയം അനുവദിക്കുന്ന രീതിയാണ് പവാര്‍ തയ്യാറാക്കിയത്.

കാരണം ഇത് തന്നെ

കാരണം ഇത് തന്നെ

മഹാരാഷ്ട്രയില്‍ ശരത് പവാര്‍ യുഗം അധിക കാലം നീളില്ല. എന്‍സിപിയില്‍ സുപ്രിയ സുലെയും ബിജെപിയുടെ ഭാഗമായി അജിത് പവാറും വന്ന് കഴിഞ്ഞാല്‍ അത് പവാര്‍ കുടുംബത്തിന്റെ ശക്തി വര്‍ധിപ്പിക്കും. മറ്റൊന്ന് ആര്‍ക്കാണ് കൂടുതല്‍ കരുതെന്ന് ഇതിലൂടെ തെളിയിക്കാനുമാകും. മറ്റൊരു പ്രധാന കാരണം ഈ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാവല്‍ മണ്ഡലത്തില്‍ നിന്ന് മകന്‍ പാര്‍ത്ഥ് തോറ്റത് ശരത് പവാര്‍ കാരണമാണെന്ന് അജിത് പവാര്‍ വിശ്വസിക്കുന്നുണ്ട്. അതാണ് ശരത് പവാറിനെ നാണം കെടുത്തി കൂറുമാറിയതിന് പ്രധാന കാരണം.

പവാര്‍ പോര്

പവാര്‍ പോര്

മാവല്‍ ബിജെപി ശിവസേന സഖ്യം കഴിഞ്ഞ 50 വര്‍ഷമായി വിജയിക്കുന്ന മണ്ഡലമാണ്. ഇവിടെ അജിത് പവാര്‍ നിര്‍ബന്ധപൂര്‍വം പാര്‍ത്ഥിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. എന്നാല്‍ പാര്‍ത്ഥിനെ തോല്‍പ്പിക്കാന്‍ ശരത് പവാര്‍ പ്രവര്‍ത്തകരോട് രഹസ്യമായി ആഹ്വാനം ചെയ്തിരുന്നു. പരസ്യമായി ഈ മണ്ഡലം എന്‍സിപിയുടേതല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് തോല്‍വിയുടെ പ്രധാന കാരണം. അതേസമയം പാര്‍ത്ഥ് വിജയിച്ചാല്‍ അത് എന്‍സിപിയില്‍ പുതിയൊരു നേതാവിന്റെ ഉദയമായിരിക്കും. അതോടെ സുപ്രിയ സുലെ ദുര്‍ബലയാവാനും സാധ്യതയുണ്്. ഇത് മുന്നില്‍ കണ്ടാണ് ശരത് പവാര്‍ പാര്‍ത്ഥിനെ തോല്‍പ്പിക്കാന്‍ തീരുമാനിച്ചത്.

ചോദ്യങ്ങള്‍ ഇങ്ങനെ

ചോദ്യങ്ങള്‍ ഇങ്ങനെ

ത്രികക്ഷി സഖ്യത്തിനൊപ്പം നിന്നിരുന്നെങ്കില്‍ ഉപമുഖ്യമന്ത്രി പദം അജിത് പവാറിന് ലഭിക്കുമായിരുന്നു. നേരത്തെ അശോക് ചവാന്റെയും പൃഥ്വിരാജ് ചവാന്റെയും സര്‍ക്കാരുകളില്‍ അദ്ദേഹം ഉപമുഖ്യമന്ത്രിയായിരുന്നു. ഇപ്പോള്‍ ദേവേന്ദ്ര ഫട്‌നാവിസിന്റെയും സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി അദ്ദേഹം മാറി. യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി പദമാണ് അജിത് പവാറിന് ലഭിക്കേണ്ടത്. ഇക്കാര്യം എന്‍സിപിയിലെ വലിയൊരു വിഭാഗം നേതാക്കളും അംഗീകരിക്കുന്നു. എന്നാല്‍ സുപ്രിയ സുലെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ ശരത് പവാര്‍ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

ആശയക്കുഴപ്പം ഇങ്ങനെ

ആശയക്കുഴപ്പം ഇങ്ങനെ

തനിക്ക് ശിവസേനയുമായി യാതൊരു ബന്ധവുമില്ലെന്നും, അവര്‍ക്ക് അവരുടെ വഴിയെന്നും, എന്‍സിപിക്ക് സ്വന്തം വഴിയെന്നും നേരത്തെ ശരത് പവാര്‍ പറഞ്ഞിരുന്നു. ഇതാണ് ഉത്തരം കിട്ടാത്ത പ്രധാന ചോദ്യം. ഗവര്‍ണറെ കാണാന്‍ ശിവസേന തീരുമാനിച്ചപ്പോള്‍ പിന്തുണ അറിയിച്ചുള്ള കത്ത് എന്തുകൊണ്ട് ശരത് പവാര്‍ നല്‍കിയില്ല. ഇതെല്ലാം ദുരൂഹത ഉണര്‍ത്തുന്നതാണ്. പ്രധാനമായും ബിജെപിയെ ഈ സാഹചര്യത്തില്‍ പവാര്‍ തള്ളിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇതെല്ലാം ശരത് പവാറിന്റെ ബിജെപി ബാന്ധവത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. അണിയറയില്‍ നേരത്തെ തന്നെ പ്ലാന്‍ തയ്യാറാക്കിയ ശരത് പവാര്‍ അവസാന നിമിഷം രണ്ട് സൈഡിലേക്കും മാറുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്.

വിശ്വാസ വോട്ട് പൊളിയും

വിശ്വാസ വോട്ട് പൊളിയും

വിശ്വാസ വോട്ട് പ്രതീക്ഷിക്കുന്ന പോലെ ത്രികക്ഷി സഖ്യത്തിന് വിജയം വരാനുള്ള സാധ്യത കുറവാണ്. അജിത് പവാറിനെതിരെയുള്ള കേസ് ദുര്‍ബലമായതോടെ കേന്ദ്ര ഏജന്‍സികളില്‍ നിന്ന് കേസ് നേരിടുന്ന എന്‍സിപി എംഎല്‍എമാര്‍ പലരും വോട്ടെടുപ്പില്‍ പിന്തുണയ്ക്കാനാണ് സാധ്യത. അതല്ലെങ്കില്‍ ശരത് പവാര്‍ ഇവര്‍ക്ക് വിപ്പ് നല്‍കേണ്ടി വരും. ചിലപ്പോള്‍ അതും ലംഘിക്കപ്പെടാനാണ് സാധ്യത. 2004ല്‍ എന്‍സിപി 71 സീറ്റ് നേടിയിട്ടും മുഖ്യമന്ത്രി പദം വേണ്ടെന്ന് ശരത് പവാര്‍ പറഞ്ഞത് അജിത് പവാറിനെ പൊളിക്കാനായിരുന്നു. ഈ കണക്ക് കൂടി തീര്‍ക്കാനായി കാത്തിരിക്കുകയാണ് അജിത് പവാര്‍.

ലോക്‌സഭയിലെ കളികള്‍

ലോക്‌സഭയിലെ കളികള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ എന്‍സിപിയുടെ പിന്തുണ ബിജെപിക്ക് ലഭിക്കുമെന്ന് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. രാഷ്ട്രപതി സ്ഥാനം അദ്ദേഹത്തിന് ഓഫര്‍ ചെയ്‌തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം അജിത് പവാറുമായി ദീര്‍ഘകാലമായി ശരത് പവാറിന് പ്രശ്‌നങ്ങളുണ്ടെന്ന് തന്നെയാണ് എന്‍സിപി നേതാക്കള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് ബിജെപിയിലേക്കുള്ള നീക്കം കണ്ടിട്ടും അജിത് പവാര്‍ പ്രതികരിക്കാതിരുന്നത്. അജിത് പവാറും മകനും പാര്‍ട്ടി വിട്ടാല്‍ പിന്നാലെ പാര്‍ട്ടിയില്‍ സര്‍വാധിപത്യം ശരത് പവാറിലേക്ക് തന്നെ എത്തുമെന്നാണ് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുള്ള മറുപടി.

 ശിവസേന എംഎല്‍എമാരെ ഹോട്ടല്‍ ലെമണ്‍ ട്രീയിലേക്ക് മാറ്റി, മൂന്ന് എന്‍സിപി എംഎല്‍എമാരും തിരിച്ചെത്തി ശിവസേന എംഎല്‍എമാരെ ഹോട്ടല്‍ ലെമണ്‍ ട്രീയിലേക്ക് മാറ്റി, മൂന്ന് എന്‍സിപി എംഎല്‍എമാരും തിരിച്ചെത്തി

English summary
maharashtra politics sharat pawar mysterious role in ajit pawars defection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X