കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങളുടെ 162 എംഎല്‍എമാര്‍ ഇതാ ഇവിടെ ഹോട്ടലില്‍; സംഗമം ഗവര്‍ണര്‍ വന്നു കാണണമെന്ന് ശിവസേന

Google Oneindia Malayalam News

മുംബൈ: ബിജെപിക്കാണോ ത്രികക്ഷി സഖ്യത്തിനാണോ മഹാരാഷ്ട്രയില്‍ അംഗബലം കൂടുതല്‍? സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കാണ് അര്‍ഹത. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാന്‍ ഇനി അധികനേരം വേണ്ടിവരില്ല. സുപ്രീംകോടതി ചൊവ്വാഴ്ച രാവിലെ 10.30ന് മഹാരാഷ്ട്ര ഹര്‍ജികളില്‍ വിധി പറയും. അതിന് മുന്നോടിയായി തങ്ങള്‍ക്കാണ് ഐക്യവും ശക്തിയുമെന്ന് തെളിയിക്കുകയാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം.

162

162 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും മുംബൈയിലെ ഹോട്ടല്‍ ഹയാത്തില്‍ ഇന്ന് വൈകീട്ട് ഏഴിന് എംഎല്‍എമാരുടെ സംഗമം നടക്കുമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തു അദ്ദേഹം.

മഹാരാഷ്ട്രയില്‍ ബ്രഹ്മാസ്ത്രവുമായി ബിജെപി; കോണ്‍ഗ്രസ്-ശിവസേന അംഗങ്ങളില്‍ പ്രതീക്ഷ, റാണെ കളത്തില്‍മഹാരാഷ്ട്രയില്‍ ബ്രഹ്മാസ്ത്രവുമായി ബിജെപി; കോണ്‍ഗ്രസ്-ശിവസേന അംഗങ്ങളില്‍ പ്രതീക്ഷ, റാണെ കളത്തില്‍

ബിജെപിയും എന്‍സിപി നേതാവ് അജിത് പവാറും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചുവെന്നും അതുകൊണ്ടാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചതും ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതുമെന്നുമാണ് രാജ്ഭവന്‍ സുപ്രീംകോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകളും കത്തും സുപ്രീംകോടതിയില്‍ ഹാജരാക്കി.

എല്ലാ വിഭാഗത്തിന്റെയും വാദം കേട്ട കോടതി ചൊവ്വാഴ്ച രാവിലെ വിധി പറയാന്‍ മാറ്റി. ഫലത്തില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാന്‍ ഇനിയും മണിക്കൂറുകള്‍ കിട്ടുകയും ചെയ്തു. എങ്കിലും തങ്ങള്‍ക്കാണ് ഭൂരിപക്ഷം എന്ന് തെളിയിക്കുകയാണ് ശിവസേന. എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് എംഎല്‍എമാര്‍ വൈകീട്ട് ആദ്യമായി ഒരു ഹോട്ടലില്‍ സംഗമിക്കുകയാണ്.

English summary
Maharashtra Politics: Shiv Sena Invites Governor to See Number of MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X