കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

165 പേരുടെ പിന്തുണയുണ്ട്, പത്ത് മിനുട്ടിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് റാവത്ത്, മറുപടി ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ പ്രശ്‌നങ്ങള്‍ സുപ്രീം കോടതിയില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷം അവകാശപ്പെട്ട് ശിവസേനയും ബിജെപിയും. ശിവസേനയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാരിന് 165 പേരുടെ പിന്തുണയുണ്ടെന്ന് സഞ്ജയ് റാവത്ത് അവകാശപ്പെട്ടു. അതേസമയം തങ്ങള്‍ക്ക് 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപിയും അവകാശപ്പെട്ടു. ഇതോടെ മഹാരാഷ്ട്രയില്‍ ആര്‍ക്കാണ് ഭൂരിപക്ഷമുള്ളതെന്ന കാര്യത്തില്‍ ആശയക്കുഴപ്പം വന്നിരിക്കുകയാണ്.

1

സംസ്ഥാനത്ത് വിശ്വാസ വോട്ടെടുപ്പ് നടക്കട്ടെ. ഞങ്ങള്‍ തന്നെ ഭൂരിപക്ഷം തെളിയിക്കും. അജിത് പവാറിനെ എന്‍സിപിയില്‍ നിന്ന് അടര്‍ത്തി കൊണ്ടുപോയ ബിജെപിയുടെ നീക്കങ്ങള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാവുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് ദേവേന്ദ്ര ഫട്‌നാവിസിനെ മുഖ്യമന്ത്രിയാക്കിയത്. നവംബര്‍ 30 വരെ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് അവസരം നല്‍കിയത് കുതിരക്കച്ചവടത്തിനാണെന്നും റാവത്ത് ആരോപിച്ചു.

ശിവസേന സഖ്യത്തിനൊപ്പം 165 എംഎല്‍എമാരുണ്ട്. ഗവര്‍ണര്‍ തിരിച്ചറിയല്‍ പരേഡിന് ക്ഷണിച്ചാല്‍, പത്ത് മിനുട്ടിനുള്ളില്‍ ഞങ്ങള്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും റാവത്ത് പറഞ്ഞു. അജിത് പവാര്‍ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണ് കാണിച്ചിരിക്കുന്നത്. ശരത് പവാറിനെ അദ്ദേഹം വഞ്ചിച്ചു. അജിത് പവാര്‍ എന്‍സിപി എംഎല്‍എമാരെ പറഞ്ഞ് പറ്റിക്കുകയായിരുന്നു. അവര്‍ അത് തിരിച്ചറിഞ്ഞ് തിരിച്ചെത്തി. നവംബര്‍ 23 മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ കറുത്ത ശനിയാഴ്ച്ചയായി അടയാളപ്പെടുത്തുമെന്നും റാവത്ത് പറഞ്ഞു.

അതേസമയം 170 പേരുടെ പിന്തുണയുള്ളത് കൊണ്ട് ആരെയും പേടിക്കാനില്ലെന്ന് ബിജെപി പറയുന്നു. ദേവേന്ദ്ര ഫട്‌നാവിസ് സഭയില്‍ ഭൂരിപക്ഷം തെളിയിച്ച്, സുസ്ഥിരമായ സര്‍ക്കാരുണ്ടാക്കുമെന്നും ബിജെപി നേതാവ് ആശിഷ് ഷെലാര്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ പോസിറ്റീവായ ചിന്തയാണ് ഉള്ളത്. ഇരുട്ടിന്റെ മറവിലല്ല ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കിയത്. ഞങ്ങള്‍ ആര്‍എസ്എസ് വളണ്ടിയര്‍മാരാണ്. അതിരാവിലെ എന്ത് കാര്യവും ചെയ്യുന്നതാണ് ഞങ്ങളുടെ ശീലം. ഇരുട്ടിന്റെ മറവില്‍ ചിലര്‍ ചെയ്ത തെറ്റായ കാര്യങ്ങള്‍ കൊണ്ടാണ് ബിജെപി അധികാരത്തിലെത്തിയതെന്നും ഷെലാര്‍ പറഞ്ഞു.

 മഹാരാഷ്ട്രയില്‍ വമ്പന്‍ ട്വിസ്റ്റ്.... 7 വിമത എംഎല്‍എമാര്‍ തിരിച്ചെത്തി, ഇനി ശരത് പവാറിനൊപ്പം!! മഹാരാഷ്ട്രയില്‍ വമ്പന്‍ ട്വിസ്റ്റ്.... 7 വിമത എംഎല്‍എമാര്‍ തിരിച്ചെത്തി, ഇനി ശരത് പവാറിനൊപ്പം!!

English summary
we prove majority in 10 minutes says sanjay raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X