കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപിക്ക് മുന്നില്‍ ഏകമാര്‍ഗം; അജിത് പവാറിനെ പാര്‍ട്ടി പുറത്താക്കുമോ? ശരദ് പവാറിന്റെ പ്രതികരണം

Google Oneindia Malayalam News

മുംബൈ: എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് തടസം നില്‍ക്കുന്നത് അജിത് പവാറിന്റെ സാന്നിധ്യം. വിമത നേതാവ് അജിത് പവാറിനെ ഇതുവരെ എന്‍സിപി പുറത്താക്കിയിട്ടില്ല. ഞാനാണ് എന്‍സിപി എന്നാണ് അജിത് പവാര്‍ സുപ്രീംകോടതിയില്‍ വാദം ഉന്നയിച്ചത്. എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവായി ആദ്യം തിരഞ്ഞെടുത്തത് അജിത് പവാറിനെയാണ്. എംഎല്‍എമാരുടെ മുഴുവന്‍ പിന്തുണയില്‍ അജിത് പവാറിനെ തിരഞ്ഞെടുത്തുവെന്നാണ് ആദ്യ രേഖ.

ഇദ്ദേഹം വിമത പക്ഷം ചേര്‍ന്നതോടെ എന്‍സിപി എംഎല്‍എമാര്‍ വീണ്ടും യോഗം ചേര്‍ന്ന് ജയന്ത് പാട്ടീലിനെ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യ രേഖയുമായിട്ടാണ് അജിത് പവാര്‍ കോടതിയിലെത്തിയത്. ഈ സാഹചര്യത്തില്‍ അജിത് പവാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണ് ഒരു പോംവഴി. ഇതുസംബന്ധിച്ച ചോദ്യത്തിന് കൃത്യമായി മറുപടി ശരദ് പവാര്‍ നല്‍കിയില്ല....

രണ്ടു രേഖകളാണ് പ്രശ്‌നം

രണ്ടു രേഖകളാണ് പ്രശ്‌നം

രണ്ടു രേഖകളാണ് എന്‍സിപിയെ കുഴക്കുന്നത്. അജിത് പവാറിനെ എന്‍സിപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതാണ് ആദ്യ രേഖ. ഇതാണ് അജിതിന്റെ കൈവശമുള്ളത്. എന്നാല്‍ ശരദ് പവാറിന്റെ കൈവശമുള്ളത് രണ്ടാമത്തെ രേഖയാണ്. ജയന്ത് പാട്ടീലിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതാണ് ഈ രേഖ.

ഞാനാണ് എന്‍സിപി

ഞാനാണ് എന്‍സിപി

ആദ്യ രേഖയുമായിട്ടാണ് അജിത് പവാറിന്റെ അഭിഭാഷകന്‍ മനീന്ദര്‍ സിങ് സുപ്രീംകോടതിയില്‍ എത്തിയത്. ഞാനാണ് എന്‍സിപി എന്ന് അജിത് പവാര്‍ കോടതിയെ അറിയിത്തിരിക്കുന്നു. ഇതിന് ബലം നല്‍കുന്ന രേഖയും അദ്ദേഹം നല്‍കി. 54 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് രേഖ ചൂണ്ടിക്കാട്ടി അജിത് പറയുന്നു.

എന്‍സിപി ശ്രമം പാളി

എന്‍സിപി ശ്രമം പാളി

അജിത് പവാറിനെ ഇതുവരെ എന്‍സിപി പുറത്താക്കിയിട്ടില്ല. അദ്ദേഹത്തെ വീണ്ടും പാര്‍ട്ടിയോട് അടുപ്പിക്കാനാണ് ശ്രമം. ഞായറാഴ്ചയും തിങ്കളാഴ്ചയും എന്‍സിപി നേതൃത്വം അദ്ദേഹവുമായി നേരിട്ട് ചര്‍ച്ച നടത്തി. എന്നാല്‍ തിരിച്ചുവരവിന്റെ യാതൊരു സൂചനയും അജിത് നല്‍കിയില്ലെന്നാണ് എന്‍സിപി നേതാക്കള്‍ പറഞ്ഞത്.

ശരദ് പവാറിന്റെ പ്രതികരണം

ശരദ് പവാറിന്റെ പ്രതികരണം

ഈ സാഹചര്യത്തിലാണ് അജിതിനെ പുറത്താക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനോട് ചോദിച്ചത്. അദ്ദേഹം കൃത്യമായ മറുപടി നല്‍കിയില്ല. തനിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാന്‍ സാധിക്കില്ല. പാര്‍ട്ടി ഉന്നതതല യോഗത്തിന്റെ മുമ്പില്‍ വിഷയം വന്നാല്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നാണ് പവാര്‍ പറഞ്ഞത്.

 പുറത്താക്കിയാല്‍ സംഭവിക്കുന്നത്...

പുറത്താക്കിയാല്‍ സംഭവിക്കുന്നത്...

അജിത് പവാറിനെ പുറത്താക്കിയാല്‍ അദ്ദേഹം എന്‍സിപിയില്‍ നിന്ന പൂര്‍ണമായും ഒറ്റപ്പെടും. അതോടെ എന്‍സിപി പിന്തുണ തനിക്കുണ്ട് എന്ന് വാദിക്കാന്‍ അജിതിന് സാധിക്കില്ല. എന്നാല്‍ ഈ വഴി ശരദ് പവാര്‍ സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. ശരദ് പവാറിന്റെ സഹോദരീ പുത്രനാണ് അജിത് പവാര്‍. എന്‍സിപിയില്‍ നിന്ന് അംഗങ്ങളെ അടര്‍ത്താന്‍ അദ്ദേഹം ശ്രമിക്കുമെന്നാണ് കരുതുന്നത്.

അജിത് പവാര്‍ അധികാരമേറ്റു

അജിത് പവാര്‍ അധികാരമേറ്റു

അതിനിടെ, സര്‍ക്കാര്‍ നടപടികളുമായി ബിജെപിയും അജിത് പവാറും മുന്നോട്ടുപോകുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തിങ്കളാഴ്ച അധികാരമേറ്റു. മഹാരാഷ്ട്രയുടെ പ്രഥമ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശ്വന്ത് റാവു ചവാന്റെ ശവകുടീരത്തില്‍ അജിത് പവാര്‍ പുഷ്പാര്‍ച്ചന നടത്തി.

സവാരിക്കാരന്‍ ഓടിപ്പോയി; പടക്കുതിരകള്‍ അവിടെയുണ്ട്, സിബലിന്റെ വാദം, 5.17 എന്തിന് തിരഞ്ഞെടുത്തു?സവാരിക്കാരന്‍ ഓടിപ്പോയി; പടക്കുതിരകള്‍ അവിടെയുണ്ട്, സിബലിന്റെ വാദം, 5.17 എന്തിന് തിരഞ്ഞെടുത്തു?

English summary
Maharashtra Politics: Will NCP expel Ajit Pawar? Sharad Pawar answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X