Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ തീപാറും പ്രചാരണം; മോദിയെ ഇറക്കാന്‍ ബിജെപി, കോണ്‍ഗ്രസിന് സോണിയ

മുംബൈ: നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ മഹാരാഷ്ട്രയില്‍ ഇനി രണ്ടാഴ്ച തീപാറും പ്രചാരണം. താരപ്രചാരകരായി പ്രമുഖ നേതാക്കളെ രംഗത്തിറക്കുകയാണ് രാഷ്ട്രീയ കക്ഷികള്‍. ബിജെപി-ശിവസേനാ സഖ്യത്തിന്റെ പ്രധാന പ്രചാരകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. കൂടാതെ ബിജെപി അധ്യക്ഷന്‍ അമിത് ഷായും. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരെയും ബിജെപി സഖ്യം പ്രചാരണത്തിന് എത്തിക്കുന്നുണ്ട്.

Evm

നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍, പ്രകാശ് ജാവദേക്കര്‍, സ്മൃതി ഇറാനി, മുഖ്താര്‍ അബ്ബാസ് നഖ്‌വി, പുരുഷോത്തം കെ രുപാല, റാവു സാഹിബ് പാട്ടീല്‍ തുടങ്ങിയവരും ബിജെപി-ശിവസേനാ സഖ്യത്തിന്റെ പ്രധാന പ്രചാരകരാണ്. മാത്രമല്ല, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി, കര്‍ണാടക ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവദി, യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരും ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തും. ബിജെപി വൈസ് പ്രസിഡന്റുമാരായ വസുന്ദര രാജ സിന്ധ്യ, വി സതീഷ്, സരോജ് പാണ്ഡെ, ഭൂപേന്ദ്ര യാദവ് എന്നിവരും മഹാരാഷ്ട്രയിലെ പ്രചാരണത്തിന് ആവേശം നല്‍കും.

കോണ്‍ഗ്രസിന് വേണ്ടി പ്രധാനമായും പ്രചാരണം നടത്തുക പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി ആയിരിക്കും. കൂടാതെ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മന്‍മോഹന്‍ സിങ്, ശത്രുഘ്‌നന്‍ സിന്‍ഹ, മല്ലിഗാര്‍ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, മുകുള്‍ വാസ്‌നിക്, സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍, അശോക് ഗെഹ്ലോട്ട്, സച്ചിന്‍ പൈലറ്റ്, നടി നഗ്മ, നാനാ പട്ടോളി എന്നിവരെയും കോണ്‍ഗ്രസ് കളത്തിലിറക്കുന്നുണ്ട്.

എന്‍സിപിക്ക് വേണ്ടി ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍, സുപ്രിയ സുലെ, അജിത് പവാര്‍, ഛഗന്‍ ഭുജ്പാല്‍, ജയന്ത് പാട്ടീല്‍, മജീദ് മേമന്‍ എന്നിവരാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+