കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര എന്‍ഡിഎയില്‍ പൊട്ടിത്തെറി; 300 പേര്‍ ശിവസേന വിട്ടു, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്...

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എന്‍ഡിഎ സഖ്യത്തില്‍ പോര് രൂക്ഷം. ചില സീറ്റുകള്‍ ബിജെപിക്ക് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ ശിവസേനയില്‍ നിന്ന് രാജിവച്ചു. 26 കോര്‍പറേഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് രാജി പ്രഖ്യാപിച്ചത്. ഈ മാസം 21നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

Shiv

പ്രചാരണത്തില്‍ വന്‍മുന്നേറ്റം എന്‍ഡിഎ നടത്തുന്നതിനിടെയാണ് ഉള്‍പ്പോര് രൂക്ഷമായിരിക്കുന്നത്. കല്യാണ്‍ മണ്ഡലം ബിജെപിക്ക് വിട്ടുകൊടുത്തതാണ് ശിവസേനയിലെ പ്രമുഖരെ അസംതൃപ്തരാക്കിയത്. ബിജെപിയുടെ ഗണപഥ് ഗെയ്ക്ക്‌വാദ് ആണ് ഈ മണ്ഡലത്തില്‍ മല്‍സരിക്കുന്നത്. സഖ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ചില വിട്ടുവീഴ്ചകള്‍ വേണ്ടി വരുമെന്ന് ശിവസേന നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു.

തുര്‍ക്കി ആക്രമണം തുടങ്ങി; പടയെടുത്ത് ഇറാന്‍, കൂട്ടപലായനം, ജെറ്റ് നല്‍കി 'സോപ്പിടാന്‍' അമേരിക്കതുര്‍ക്കി ആക്രമണം തുടങ്ങി; പടയെടുത്ത് ഇറാന്‍, കൂട്ടപലായനം, ജെറ്റ് നല്‍കി 'സോപ്പിടാന്‍' അമേരിക്ക

കല്യാണ്‍ ഈസ്റ്റ് മണ്ഡലം ബിജെപിക്ക് കൈമാറിയതില്‍ ക്ഷമ ചോദിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും രംഗത്തുവന്നിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ വിശദീകരണത്തില്‍ അണികള്‍ തൃപ്തരല്ലെന്നാണ് വ്യക്തമാകുന്നത്. കോര്‍പറേഷന്‍ അംഗങ്ങള്‍ക്ക് പുറമെ 300 അണികളും രാജിവച്ചിട്ടുണ്ട്.

ശിവസേന 124 സീറ്റുകളിലാണ് ഇത്തവണ മല്‍സരിക്കുന്നത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തെയാണ് ബിജെപി-ശിവസേന സഖ്യത്തിന് നേരിടാനുള്ളത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം വളരെ ദുര്‍ബലമാണ്. അതുകൊണ്ടുതന്നെ എന്‍ഡിഎ വിജയം ഉറപ്പിച്ചിരുന്നു. ഇതിനിടെയാണ് സഖ്യത്തില്‍ പോര് രൂക്ഷമായിരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് നേതാക്കള്‍.

English summary
Maharashtra Poll: Setback for Shiv Sena as 26 corporators, 300 workers quit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X