കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുകോടി പേര്‍ക്ക് തൊഴില്‍: ഗ്രാമീണ മേഖലയില്‍ 30000 കിലോമീറ്റര്‍ റോഡ്, ബിജെപി പ്രകടന പത്രിക പുറത്ത്

Google Oneindia Malayalam News

മുംബൈ: വന്‍ വാഗ്ദാനങ്ങളുമായി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പത്രിക പുറത്ത്. ഒരു കോടി ആള്‍ക്കാര്‍ക്ക് ജോലി നല്‍കുമെന്നും അടുത്ത അ‍ഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീടുകള്‍ ലഭ്യമാക്കുമെന്നുമാണ് നിര്‍ണായക വാഗ്ദാനം. മഹാരാഷ്ട്രയില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഗ്രാമീണ മേഖലയില്‍ 30,000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുമെന്നും പ്രകടനപത്രികയില്‍ ബിജെപി ചൂണ്ടിക്കാണിക്കുന്നു. ഒരു കോടി പേര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു.

സിലിയുടെ 50 പവനോളം ആഭരണം അപ്രത്യക്ഷമായി; കൈക്കലാക്കിയത് ജോളി? സംശയമേറ്റി ഷാജുവിന്‍റെ മൊഴിസിലിയുടെ 50 പവനോളം ആഭരണം അപ്രത്യക്ഷമായി; കൈക്കലാക്കിയത് ജോളി? സംശയമേറ്റി ഷാജുവിന്‍റെ മൊഴി

മഹാരാഷ്ട്രയിലെ സുപ്രധാന പ്രശ്നമായ കുടിവെള്ളക്ഷാമത്തെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുമെന്നുള്ള വാഗ്ധാനങ്ങളും പാര്‍ട്ടി മുന്നോട്ടുവക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ അധികാരത്തിലിരിക്കുന്ന ബിജെപി- ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ വീണ്ടും അധികാരത്തിലേറുന്നതിനുള്ള നീക്കങ്ങളാണ് നടത്തിവരുന്നത്. സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ലഭ്യമാക്കും, വീര സവര്‍ക്കര്‍, ജ്യോതി റാവു ഫൂലെ സാവിത്രി ഭായ് ഫൂലെ എന്നിവര്‍ക്ക് ഭാരത രത്ന നല്‍കും തുടങ്ങിയ വാഗ്ധാനങ്ങളും പാര്‍ട്ടി മുന്നോട്ടുവക്കുന്നുണ്ട്. ഒക്ടോബര്‍ 21നാണ് ഹരിയാണയ്ക്കൊപ്പം മഹാരാഷ്ട്രയും നിയമസഭാ തിര‍ഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ബിജെപി- ശിവസേന സഖ്യവും കോണ്‍ഗ്രസ്- എന്‍സിപി സഖ്യവും തമ്മിലുള്ള നേരിട്ടുള്ള മത്സരത്തിനാണ് മഹാരാഷ്ട്ര സാക്ഷിയാവുക.

bjp676-

അടിസ്ഥാന വികസനത്തിനായി അ‍ഞ്ച് ലക്ഷം കോടി രൂപ വകയിരുത്തുമെന്നും ജീവനക്കാരുടെ സാമൂഹിക സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുമെന്നും വിദ്യാഭ്യാസ രംഗത്ത് തുല്യത ഉറപ്പാക്കുമെന്നും പത്രികയില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഹരിയാണയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേതൃത്വം നല്‍കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂട് പിടിച്ച് നടക്കുമ്പോഴാണ് നിര്‍ണായക വാഗ്ധാനങ്ങളുമായി ബിജെപിയുടെ പ്രചാരണ പത്രിക പുറത്തിറങ്ങുന്നത്. മോദി ഹരിയാണയിലെ ചാര്‍ഖി, കുരുക്ഷേത്ര മേഖലകളിലും രാഹുല്‍ ഗാന്ധി യവത്മല്‍, വാര്‍ധ മേഖലകളിലുമാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ഒക്ടോബര്‍ 24നാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.

English summary
Maharashtra polls: BJP releases manifesto, promises 1 crore jobs in next 5 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X