മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി ചര്‍ച്ച കഴിഞ്ഞു; ഇരുപാര്‍ട്ടികളും 125 സീറ്റ് വീതം പങ്കിട്ടു
ദില്ലി: മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട സീറ്റുകളുടെ എണ്ണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ധാരണ. കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും 125 സീറ്റ് വീതം പങ്കിട്ടു. 288 സീറ്റാണ് മഹാരാഷ്ട്ര നിയമസഭയിലുള്ളത്. കോണ്‍ഗ്രസും എന്‍സിപിയും 250 സീറ്റില്‍ മല്‍സരിക്കും. ബാക്കി 38 സീറ്റുകള്‍ സഖ്യത്തിലെ മറ്റു പാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കും.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. പിന്നീട് രാഷ്ട്രീയ തരംഗം മാറുന്നുവെന്ന് മനസിലാക്കി ഇരുപാര്‍ട്ടികളില്‍ നിന്നും ഒട്ടേറെ നേതാക്കള്‍ ബിജെപിയിലും ശിവസേനയിലും ചേര്‍ന്നു. ഇത്തരത്തില്‍ വന്‍ തിരിച്ചടി നേരിട്ടിരിക്കെയാണ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
2014ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍സിപിയും സഖ്യമുണ്ടാക്കിയിരുന്നില്ല. സീറ്റ് ചര്‍ച്ച വഴി മുട്ടിയതിനെ തുടര്‍ന്നാണ് അന്ന് സഖ്യം സാധ്യമാകാതിരുന്നത്. കോണ്‍ഗ്രസ് 42 സീറ്റിലും എന്‍സിപി 41 സീറ്റിലും അന്ന് ജയിച്ചിരുന്നു. 122 സീറ്റ് നേടിയ ബിജെപി ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപി-ശിവസേന സഖ്യമാണ് 2014ല്‍ ഭരണം പിടിച്ചത്.
ഇത്തവണ ഭരണസഖ്യത്തില്‍ ഭിന്നതയുണ്ടെങ്കിലും വിജയം ഉറപ്പാണെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു. മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് വേണമെന്ന് ശിവസേന ആവശ്യപ്പെടുന്നതാണ് ഭരണസഖ്യത്തിലെ പ്രധാന പ്രതിസന്ധി. ബിജെപി വിട്ടുകൊടുക്കാനും തയ്യാറല്ല.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications