കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി ചര്‍ച്ച കഴിഞ്ഞു; ഇരുപാര്‍ട്ടികളും 125 സീറ്റ് വീതം പങ്കിട്ടു

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട സീറ്റുകളുടെ എണ്ണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ധാരണ. കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും 125 സീറ്റ് വീതം പങ്കിട്ടു. 288 സീറ്റാണ് മഹാരാഷ്ട്ര നിയമസഭയിലുള്ളത്. കോണ്‍ഗ്രസും എന്‍സിപിയും 250 സീറ്റില്‍ മല്‍സരിക്കും. ബാക്കി 38 സീറ്റുകള്‍ സഖ്യത്തിലെ മറ്റു പാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കും.

mha

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. പിന്നീട് രാഷ്ട്രീയ തരംഗം മാറുന്നുവെന്ന് മനസിലാക്കി ഇരുപാര്‍ട്ടികളില്‍ നിന്നും ഒട്ടേറെ നേതാക്കള്‍ ബിജെപിയിലും ശിവസേനയിലും ചേര്‍ന്നു. ഇത്തരത്തില്‍ വന്‍ തിരിച്ചടി നേരിട്ടിരിക്കെയാണ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

സൗദി അരാംകോ ആക്രമണത്തിന്റെ തെളിവ് പുറത്തുവിട്ടു; ഇനി യുദ്ധമെന്ന് ട്രംപ്, തയ്യാറെന്ന് ഇറാന്‍സൗദി അരാംകോ ആക്രമണത്തിന്റെ തെളിവ് പുറത്തുവിട്ടു; ഇനി യുദ്ധമെന്ന് ട്രംപ്, തയ്യാറെന്ന് ഇറാന്‍

2014ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍സിപിയും സഖ്യമുണ്ടാക്കിയിരുന്നില്ല. സീറ്റ് ചര്‍ച്ച വഴി മുട്ടിയതിനെ തുടര്‍ന്നാണ് അന്ന് സഖ്യം സാധ്യമാകാതിരുന്നത്. കോണ്‍ഗ്രസ് 42 സീറ്റിലും എന്‍സിപി 41 സീറ്റിലും അന്ന് ജയിച്ചിരുന്നു. 122 സീറ്റ് നേടിയ ബിജെപി ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപി-ശിവസേന സഖ്യമാണ് 2014ല്‍ ഭരണം പിടിച്ചത്.

ഇത്തവണ ഭരണസഖ്യത്തില്‍ ഭിന്നതയുണ്ടെങ്കിലും വിജയം ഉറപ്പാണെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു. മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് വേണമെന്ന് ശിവസേന ആവശ്യപ്പെടുന്നതാണ് ഭരണസഖ്യത്തിലെ പ്രധാന പ്രതിസന്ധി. ബിജെപി വിട്ടുകൊടുക്കാനും തയ്യാറല്ല.

English summary
Maharashtra polls: Congress-NCP to contest 125 seats each
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X