കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ടച്ച്; വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്, മധ്യപ്രദേശിലെ നീക്കം മഹാരാഷ്ട്രയിലും

Google Oneindia Malayalam News

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിന് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് അഗ്നിപരീക്ഷയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയിലും ഹരിയാണയിലും ഈമാസം നടക്കുന്ന തിരഞ്ഞെടുപ്പ്. രണ്ടിടത്തും കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്. ബിജെപിയുടെ പ്രതിഛായക്ക് ഹരിയാണയില്‍ മങ്ങലേറ്റിട്ടുണ്ടെങ്കിലും മഹാരാഷ്ട്രയില്‍ ഒട്ടും കുറവില്ല. മാത്രമല്ല, ഒട്ടേറെ കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ഈ സാഹചര്യത്തില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ് വന്‍ വാഗ്ദാനങ്ങളാണ് നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം പ്രകടന പത്രിക പുറത്തിറക്കി. അടുത്തിടെ രാജിവച്ച നടി ഊര്‍മിളയെ പ്രചാരണത്തിന് ഇറക്കാനും ആലോചിക്കുന്നുണ്ട്. സോണിയാ ഗാന്ധിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പ്രകടന പത്രികയില്‍ സാധാരണക്കാര്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ഏറെ ഗുണം ചെയ്ത പ്രഖ്യാപനം

ഏറെ ഗുണം ചെയ്ത പ്രഖ്യാപനം

മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്ത പ്രഖ്യാപനമായിരുന്നു കാര്‍ഷിക വായ്പ എഴുതിതള്ളല്‍. ഈ പ്രഖ്യാപനം മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി. തൊഴില്‍ രഹിതര്‍ക്ക് 5000 രൂപ അലവന്‍സും പ്രഖ്യാപിച്ചു.

80 ശതമാനം സംവരണം

80 ശതമാനം സംവരണം

ബിരുദം വരെയുള്ള പഠനം സൗജന്യമായി നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ മറ്റൊരു പ്രധാന പ്രഖ്യാപനം. കൂടാതെ സംസ്ഥാനത്തുള്ളവര്‍ക്ക് ജോലിയില്‍ 80 ശതമാനം സംവരണവും നല്‍കും. അടുത്തിടെ മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് ജോലി സംവരണ നീക്കം തുടങ്ങിയിട്ടുണ്ട്.

 നാല് മാസത്തിനകം

നാല് മാസത്തിനകം

അധികാരത്തിലെത്തി നാല് മാസത്തിനകം കാര്‍ഷിക വായ്പ എഴുതി തള്ളുമെന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നത്. വരുമാനമില്ലാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 1500 രൂപ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. കുറഞ്ഞ കൂലി 21000 രൂപയാക്കി വര്‍ധിപ്പിക്കുമെന്നും 51 പേജുള്ള പ്രകടന പത്രികയില്‍ പറയുന്നു.

എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചു

എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചു

500 ചതുരശ്ര അടിയുള്ള വീടിന് സ്വത്ത് നികുതി ഏര്‍പ്പെടുത്തില്ലെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പ്രധാനമായും ലക്ഷ്യമിടുന്നത് മധ്യവര്‍ഗത്തെയും ദരിദ്ര്യ ജനവിഭാഗങ്ങളെയുമാണ്. അതേസമയം, സമ്പന്നരെ പാടേ അവഗണിച്ചിട്ടുമില്ല.

മറ്റു പ്രഖ്യാപനങ്ങള്‍

മറ്റു പ്രഖ്യാപനങ്ങള്‍

വ്യാവസായ മേഖലയിലെ വൈദ്യുതി നിരക്ക് മറ്റു സംസ്ഥാനങ്ങള്‍ക്കു തുല്യമാക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. ക്ഷീര കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കും. അടുത്തിടെ ഏറെ വിവാദമായ മോട്ടോര്‍ വാഹന നികുതി പിഴകള്‍ കുറയ്ക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്.

 നടപ്പാക്കാന്‍ സാധിക്കുമോ

നടപ്പാക്കാന്‍ സാധിക്കുമോ

എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ പല രാഷ്ട്രീയ നിരീക്ഷകരും സംശയം പ്രകടിപ്പിച്ചു. കാരണം നാല് ലക്ഷം കോടി രൂപ കടത്തിലാണ് മഹാരാഷ്ട്ര സംസ്ഥാനം. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍.

 സോണിയയുടെ നിര്‍ദേശം

സോണിയയുടെ നിര്‍ദേശം

സാധാരണക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന പ്രഖ്യാപനങ്ങള്‍ വേണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. യുപിഎ ഭരണകാലത്ത് നടപ്പാക്കിയ ഭക്ഷ്യ സുരക്ഷാ പദ്ധതി സോണിയാ ഗാന്ധിയുടെ ഇടപെടല്‍ മൂലമായിരുന്നു. സമാനമായ പ്രഖ്യാപനങ്ങള്‍ വേണമെന്നാണ് സോണിയാ ഗാന്ധി നിര്‍ദേശിച്ചത്.

ജോളിയുടെ നീക്കം ആദ്യം പൊളിച്ചത് റോജോ; ക്രൈംബ്രാഞ്ച് വിളിപ്പിച്ചു, സിലിയുടെ ബന്ധുക്കളെത്തിജോളിയുടെ നീക്കം ആദ്യം പൊളിച്ചത് റോജോ; ക്രൈംബ്രാഞ്ച് വിളിപ്പിച്ചു, സിലിയുടെ ബന്ധുക്കളെത്തി

സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയ നടത്തി പെട്ടു; ഇറാനിയന്‍ യുവതി അറസ്റ്റില്‍, 'ആഞ്ജലീന ജോളി'സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയ നടത്തി പെട്ടു; ഇറാനിയന്‍ യുവതി അറസ്റ്റില്‍, 'ആഞ്ജലീന ജോളി'

English summary
Maharashtra Polls: Congress Promises Farm Loan Waiver Within Four Month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X