കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ കൊട്ടിക്കലാശത്തിനൊരുങ്ങി ബിജെപി: റാലികളില്‍ അണിനിരന്ന് മുന്‍നിര നേതാക്കള്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങള്‍ ശനിയാഴ്ച അന്തിമ ഘട്ടത്തിലേക്ക്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാന്ദുര്‍ബാറിലെ നവപൂരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. അകോലെ, കര്‍ജാത്ത് ജാംഖെഡ് എന്നിവിടയങ്ങളിലും ഷാ പ്രചാരണത്തിനെത്തും. ബിജെപി മന്ത്രി രാം ഷിന്‍ഡെ മത്സരിക്കുന്ന ഈ മണ്ഡലത്തില്‍ ശരദ് പവാഖിന്റെ കൊച്ചുമകന്‍ രോഹിത് പവാറാണ് എതിരാളി. അമിത് ഷായ്ക്ക് പുറമേ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫ ഫ‍ഡ്നാവിസ് നാഗ്പൂരിലും ചന്ദ്രാപൂരിലും ബന്ദാരയിലും തിര‍ഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. ബിജെപി വര്‍ക്കിംഗ് പ്രസിഡ‍ന്റ് ജെപി നഡ്ഡ, നെരൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തതിന് ശേഷം മുംബൈയില്‍ വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.

ത്രികോണപ്പോരില്‍ മഞ്ചേശ്വരം പഴയ മഞ്ചേശ്വരം തന്നെ; എന്തും സംഭവിക്കാം, പ്രതീക്ഷയോടെ മൂവരുംത്രികോണപ്പോരില്‍ മഞ്ചേശ്വരം പഴയ മഞ്ചേശ്വരം തന്നെ; എന്തും സംഭവിക്കാം, പ്രതീക്ഷയോടെ മൂവരും

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഖഡ്കരി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ബിജെപിയുടെ താര പ്രചാരകരില്‍ ഉള്‍പ്പെടുന്നു. യോഗി ആദിത്യനാഥ് മലാഡിലും മുംബൈയിലേയും കല്യാണ്‍ ഈസ്റ്റിലേയും തിരഞ്ഞെടുപ്പ് റാലികളെയാണ് അഭിസംബോധന ചെയ്യുക. ഗഡ്കരി നാഗ്പൂരിലും വാര്‍ധയിലും റാലിയില്‍ പങ്കെടുക്കും. അതേസമയം സ്മൃതി ഇറാനി ജാല്‍ഗോണിലും യവത്മലിലേയും റാലികളില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.

amitshahpawar-1

ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, മകന്‍ ആദിത്യ താക്കറെ എന്നിവരാണ് ശിവസേനയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. മാന്‍, മഹദ്, ശ്രീവര്‍ധന്‍, ഉരാന്‍, കജ്രത്ത് എന്നിവിടങ്ങളില്‍ ഉദ്ധവ് താക്കറെയാണ് തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുക. മഹാരാഷ്ട്രയില്‍ കന്നിയങ്കത്തിനിറങ്ങുകയാണ് ആദിത്യ താക്കറെ. വോര്‍ളിയില്‍ നിന്ന് മത്സരിക്കുന്ന ആദിത്യ ധാരാവി, ചാഡിവാലി, ബാന്ദ്ര ഈസ്റ്റ് എന്നിവിടങ്ങളില്‍ റോഡ് ഷോകളിലും പങ്കെടുക്കും.

എന്‍സിപി തലവന്‍ ശരദ് പവാര്‍ ഭോര്‍, കജ്രഥ്ത്, ഇന്താപൂര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. ജന്മനാടായ ബാരാമതിയിലാണ് റാലികളുടെ അവസാനം. നവി മുംബൈ, നെരുല്‍, മുംബൈ, താനെ എന്നിവിടങ്ങളില്‍ എംഎന്‍എസ് തലവന്‍ രാജ് താക്കറെയാണ് തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യുക. വഞ്ചിത് അഘാദി നേതാവ് പ്രകാശ് അംബേദ്ക്കറും ഗോണ്ടിയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും.

English summary
Maharashtra polls: From Amit Shah to Sharad Pawar, top leaders look to woo voters on last day of campaigning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X