കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ത്രികോണ സഖ്യമില്ല... 144 സീറ്റ് ഓഫര്‍ കോണ്‍ഗ്രസ് പൊളിച്ചെന്ന് അംബേദ്ക്കര്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം വീണെന്ന് പ്രകാശ് അംബേദ്ക്കര്‍. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിനെതിരെ തന്നെ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അംബേദ്ക്കര്‍ പറയുന്നു. ഇതോടെ മഹാരാഷ്ട്രയില്‍ ത്രികോണ പോരാട്ടം ഉറപ്പായിരിക്കുകയാണ്. അസാദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയുമായി തന്റെ പാര്‍ട്ടി സഖ്യമുണ്ടാക്കുമെന്നും അംബേദ്ക്കര്‍ വ്യക്തമാക്കി.

നേരത്തെ സോണിയാ ഗാന്ധിയില്‍ നിന്നടക്കം സഖ്യമുണ്ടാക്കാന്‍ മഹാരാഷ്ട്ര കോണ്‍ഗ്രസിന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ മുംബൈ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അടക്കം കോണ്‍ഗ്രസിലെ മഹാരാഷ്ട്രയില്‍ പിന്നോട്ടടിച്ചിരിക്കുകയാണ്. നിലവില്‍ ത്രികോണ പോരാട്ടം വരുന്നതോടെ ഏറ്റവുമധികം ആശങ്കപ്പെടുന്നത് കോണ്‍ഗ്രസാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലങ്ങളാണ് ആശങ്കയ്ക്ക് പ്രധാന കാരണം.

കോണ്‍ഗ്രസ് ബന്ധമില്ല

കോണ്‍ഗ്രസ് ബന്ധമില്ല

കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് വഞ്ചിത് മഹുജന്‍ അഗാഡി അധ്യക്ഷന്‍ പ്രകാശ് അംബേദ്ക്കര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാന തിരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവര്‍ത്തനം ടോപ് ഗിയറിലാക്കിയിരിക്കുകയാണ് അംബേദ്ക്കര്‍. കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാല്‍ കൂടുതുല്‍ ഗുണമുണ്ടാകുമെന്നായിരുന്നു അംബേദ്ക്കറിന് ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത്. എന്നാല്‍ കോണ്‍ഗ്രസിലെ വിഭാഗീയത സഖ്യം പൊളിച്ചിരിക്കുകയാണ്.

288 സീറ്റുകള്‍

288 സീറ്റുകള്‍

അസാദുദ്ദീന്‍ ഒവൈസിയുമായി സഖ്യത്തിനാണ് ശ്രമമെന്ന് അംബേദ്ക്കര്‍ വ്യക്തമാക്കി. 50 സീറ്റുകള്‍ വരെ വിബിഎ ഒവൈസിയുടെ എഐഎംഐഎമ്മിന് നല്‍കിയേക്കും. നേരത്തെ ഒവൈസിയുമായി ചേരില്ലെന്നായിരുന്നു പ്രകാശ് അംബേദ്ക്കര്‍ സൂചിപ്പിച്ചത്. എന്നാല്‍ സഖ്യം ഉറപ്പിച്ചെന്ന വാദത്തിലാണ് അംബേദ്ക്കര്‍. മഹാരാഷ്ട്രയില്‍ മുസ്ലീം വോട്ടുകളില്‍ വലിയ സ്വാധീനം ഒവൈസിക്കും അംബേദ്ക്കറിനും ഉണ്ട് ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

ഇനി മൂന്ന് ദിവസം

ഇനി മൂന്ന് ദിവസം

സെപ്റ്റംബര്‍ 26ന് സഖ്യം പ്രഖ്യാപിക്കുമെന്ന് അംബേദ്ക്കര്‍ വ്യക്തമാക്കി. അന്ന് തന്നെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസാണ് സഖ്യം പൊളിയുന്നതിന് പ്രധാന കാരണക്കാരെന്ന് അംബേദ്ക്കര്‍ പറയുന്നു. നേരത്തെ എന്‍സിപിയുമായുള്ള സഖ്യം ഒഴിയണമെന്ന് കോണ്‍ഗ്രസിനോട് അംബേദ്ക്കര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസ് തള്ളിയിരുന്നു. പിന്നീട് അംബേദ്ക്കറിനോട് സഖ്യത്തിനായി എന്‍സിപിയും ശ്രമിച്ചിരുന്നു.

144 സീറ്റുകളുടെ ഓഫര്‍

144 സീറ്റുകളുടെ ഓഫര്‍

കോണ്‍ഗ്രസിന് 144 സീറ്റെന്ന ഓഫര്‍ നല്‍കിയിരുന്നതായി അംബേദ്ക്കര്‍ പറഞ്ഞു. എന്നാല്‍ ഇതിനോട് കോണ്‍ഗ്രസ് പ്രതികരിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. അവര്‍ ഞങ്ങളെ ബിജെപിയുടെ ബി ടീമെന്നാണ് വിളിക്കുന്നത്. എന്നാല്‍ അവര്‍ ബിജെപിക്ക് പിന്നാലെയാണ്. അത് കേസില്‍ നിന്നും അന്വേഷണത്തില്‍ നിന്ന് സ്വന്തം നേതാക്കളെ രക്ഷപ്പെടുത്താനാണെന്നും അംബേദ്ക്കര്‍ പരിഹസിച്ചു. ഒവൈസിയുമായി താന്‍ നല്ല ബന്ധത്തിലാണെന്നും, ഞങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടാക്കാനുള്ള ശ്രമങ്ങളൊന്നും നടക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ദളിത് മുസ്ലീം വോട്ടുകള്‍

ദളിത് മുസ്ലീം വോട്ടുകള്‍

ദളിത് മുസ്ലീം വോട്ടുകളില്‍ വലിയ സ്വാധീനം അംബേദ്ക്കര്‍ക്കുണ്ട്. 10 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പ്രധാന കാരണം വിബിഎ ആയിരുന്നു. എന്‍സിപിയുടെ പരമ്പരാഗത വോട്ടുബാങ്കായ മുസ്ലീങ്ങളും ദളിതുകളും അവരെ കൈവിടുന്നു എന്നാണ് സൂചന. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്ത് ചെന്ന് ഇന്ത്യയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കാണിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യയിലുള്ളവര്‍ക്ക് കാര്യങ്ങള്‍ നന്നായി അറിയാമെന്നും അംബേദ്ക്കര്‍ പറഞ്ഞു.

നവജോത് സിദ്ദുവിനെ തിരഞ്ഞ് കോണ്‍ഗ്രസ്.... 60 ദിവസമായി മൗനം, പുതിയ പാര്‍ട്ടി അണിയറയില്‍!!

English summary
maharashtra polls no congress alliance for vba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X