കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പറഞ്ഞാല്‍ ശിവസേന കേള്‍ക്കില്ല!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര അസംബ്ലി തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ബി ജെ പിയും സഖ്യകക്ഷിയായ ശിവസേനയും പരസ്യമായി ഇടയുന്നു. ബി ജെ പി മുന്നോട്ട് വെച്ച ഫോര്‍മുല ശിവസേന തള്ളിയതോടെയാണ് കാവി പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നത മറനീക്കിയത്. 150 സീറ്റിലെങ്കിലും തങ്ങള്‍ മത്സരിക്കുക തന്നെ ചെയ്യും എന്നാണ് സേന പറയുന്നത്.

135 - 135 എന്ന ഫോര്‍മുലയാണ് ബി ജെ പി മുന്നോട്ട് വെച്ചത്. 288 സീറ്റുകളാണ് മഹാരാഷ്ട്ര നിയമസഭയിലുള്ളത്. തങ്ങള്‍ക്ക് 150 സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ സഖ്യം വേണ്ടെന്ന് വെക്കാന്‍ പോലും മടിക്കില്ല എന്നാണ് ശിവസേനയുടെ ഭീഷണി. കോണ്‍ഗ്രസ് - എന്‍ സി പി സഖ്യത്തില്‍ നിന്നും ഭരണം പിടിച്ചാലേ നിവൃത്തിയുള്ളൂ എന്ന നിലയില്‍ നില്‍ക്കുന്ന ബി ജെ പി സേനയ്ക്ക് വഴങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

shiv-sena

ബി ജെ പി നേതാവ് രാജീവ് പ്രതാപ് റൂഡിയാണ് ഇരുപാര്‍ട്ടികളും 135 സീറ്റുകളില്‍ മത്സരിക്കാന്‍ ധാരണയായി എന്ന വിവരം നേരത്തെ പുറത്തുവിട്ടത്. ആര്‍ പി ഐ, സ്വാഭിമാന്‍ പാര്‍ട്ടി എന്നിവര്‍ക്ക് ബാക്കി സീറ്റുകള്‍ കൊടുക്കാനാണ് ധാരണയെന്നും റൂഡി പറഞ്ഞു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ചുമതലകള്‍ വഹിക്കുന്ന ബി ജെ പി നേതാവാണ് രാജീവ് പ്രതാപ് റൂഡി.

എന്നാല്‍ ശിവസേന ഇത്തരം നീക്കുപോക്കിന് തയ്യാറല്ല എന്ന് മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഉദ്ധവ് താക്കറെ ഇങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല. മഹാരാഷ്ട്രയില്‍ ശിവസേന ശക്തമാണ്. കുറഞ്ഞത് 150 സീറ്റിലെങ്കിലും സേന മത്സരിക്കും. മാത്രമല്ല, മുഖ്യമന്ത്രിയും ശിവസേനയില്‍ നിന്നായിരിക്കും - റാവത്ത് പറഞ്ഞു. മഹാരാഷ്ട്ര അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നയിക്കുമെന്ന് കരുതിയിരുന്ന ഗോപിനാഥ് മുണ്ടെയുടെ അകാലമരണമാണ് പാര്‍ട്ടിയെ സംസ്ഥാനത്ത് പ്രതിരോധത്തിലാക്കിയത്.

English summary
Maharashtra polls: Shiv Sena rejects BJP's seat sharing formula, says will fight on at least 150 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X