കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന് കൊവിഡ് പോസിറ്റീവ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും നിലവിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ അശോക് ചവാന് കൊവിഡ് സ്ഥിരീകരിച്ചു. പരിശോധനഫലം പോസിറ്റീവായതോടെ ഇദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് മന്ത്രിയുടെ പരിശോധനഫലം പറത്തുവന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

ashok

കോണ്‍ഗ്രസ് നേതാവുകൂടിയായ മന്ത്രിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അശോക് ചവാന്‍ സ്ഥിരമായി മുംബൈയില്‍ നിന്നും അദ്ദേഹത്തിന്റെ നാടായ മറാത്തവാഡയില്‍ യാത്ര ചെയ്യുന്നുണ്ട്. നിലവില്‍ ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയ എല്ലാവരും നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പേഴ്‌സണല്‍ സ്റ്റാഫ്, സുരക്ഷ ചുമതലയുള്ളവര്‍ എല്ലാവരും ക്വാറന്റീനില്‍ പ്രവേശിക്കും. നേരത്തെ ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര അവാഡിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് അശോക് ചവാന്‍. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജിതേന്ദ്ര അവാഡിന് രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.

അതേസമയം, മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്തെ സ്ഥിരീകരിച്ച ആകെ രോഗികളുടെ മൂന്നില്‍ ഒന്നും മഹാരാഷ്ട്രയിലാണ്. ഏറ്റവും അവസാനമായി പുറത്തുവന്ന കണ്ക്ക് പ്രകാരം സംസ്ഥാനത്ത് 47190 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2608 പേര്‍ക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ആകെ 32209 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 13404 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. സംസ്ഥാനത്ത് ഇതുവരെ 1577 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

അതേസമയം, ആഭ്യന്തര വിമാനസര്‍വീസ് ആരംഭിക്കുന്ന വിഷയത്തില്‍ യുടേണ്‍ അടിച്ച് മഹാരാഷ്ട്ര. മുംബൈയില്‍ നിന്നുള്ളതും മുംബൈയിലേക്കുള്ളതുമായ 25 വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കാണ് അറിയിച്ചത്. വ്യോമഗതാഗതം പുനസ്ഥാപിക്കുന്നതിനായി മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചതിന് പിന്നാലെയാണ് നിലപാട് മാറ്റം. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1,31, 868 കൊറോണ വൈറസ് കേസുകളില്‍ 47,190 എണ്ണവും മഹാരാഷ്ട്രയിലാണ്. ഈ സാഹചര്യത്തിലാണ് ആഭ്യന്തര വിമാന സര്‍വീസ് പുനസ്ഥാപിക്കുന്നതില്‍ ഉദ്ധവ് താക്കറെ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

English summary
Maharashtra PWD Minister and former Chief Minister Ashok Chavan test covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X