യോഗ പരീക്ഷ ജയിച്ചാല്‍ ബലാത്സംഗ പ്രതിക്കും ശിക്ഷയിളവ്; സംഭവം മാഹാരാഷ്ട്രയില്‍
മുംബൈ: യോഗ പരീക്ഷ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചാല്‍ ശിക്ഷയില്‍ ഇളവ്. സംഭവം നടന്നത് മഹാരാഷ്ട്രയിലാണ്. ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ 2011ല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശീതല്‍ കവാലെ എന്നയാളെ ശിക്ഷാ കാലാവധി അവസാനിക്കുന്നതിന് 40 ദിവസം മുമ്പെ വിട്ടയച്ചു.
നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഇയാള്‍ തടവില്‍ കഴിഞ്ഞത്. 100 മാര്‍ക്കിലായിരുന്നു യോഗ പരീക്ഷ അതില്‍ ഡിസ്റ്റിങ്ഷനാണ് ശീതല്‍ കവാലെ നേടിയത് അതുകൊണ്ടാണ് 40 ദിവസത്തെ ശിക്ഷ ഇളവ് നല്‍കിയത്. ഇതിന് മുന്നെ സച്ചിന്‍, ബാലു എന്നീ രണ്ട് പ്രതികള്‍ക്കും ശിക്ഷായിളവ് നല്‍കിയിരുന്നു. ഇരുവരം ജുലൈ 18നായിരുന്നു മോചിതരായത്.

നാഗ്പൂരില്‍ ജയിലില്‍ 50 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷയും 50 മാര്‍ക്കിന്റെ കായിക പരീക്ഷയുമാണ് നടന്നത്. യോഗാ പഠനം ആരംഭിച്ചതുമുതല്‍ തടവ് പുള്ളികളുടെ ആരോഗ്യ-മാനസിക നിലയില്‍ വലിയ മാറ്റമുണ്ടായെന്ന് ജയില്‍ അധികൃതര്‍ അവകാശപ്പെടുന്നു. യോഗയ്ക്ക് പ്രചാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ ഏഴ് സെന്‍ട്രല്‍ ജയിലുകലില്‍ ജയില്‍ വകുപ്പ് യോഗാ പരിശീലനം ലഭ്യമാക്കാന്‍ തീരുമാനിച്ചത്.
ഏഴ് ജില്ലകളിലായി 713 തടവുകാര്‍ യോഗ പരീക്ഷ എഴുതി. താനം, നാഗ്പൂര്‍ ജയിലുകളില്‍ നിന്നാണ് കൂടുതല്‍ തടവുകാര്‍ പരീക്ഷ എഴുതിയത്. മെയ്-ജൂണ്‍ മാസങ്ങളിലാണ് പരീക്ഷ നടന്നത്. ജുലൈ അവസാനം ഫലം പ്രഖ്യാപിച്ചു.
ഒക്ടോബറില്‍ രണ്ടാം പരീക്ഷ നടത്തി രണ്ട് പരീക്ഷയുടെ ഫലങ്ങളും നോക്കി തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കാനായിരുന്നു ജയില്‍ അധികൃതരുടെ ആദ്യ നീക്കം. എന്നാല്‍ ആദ്യ പരീക്ഷയില്‍ വിജയിച്ച നിരവധി തടവുകാരുടെ ശിക്ഷാ കാലാവധി ഒക്ടോബറിന് മുമ്പേ അവസാനിക്കുമെന്നതിനാല്‍ ആ നീക്കം ഉപേക്ഷിച്ചു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications