മരണത്തിന് ശേഷം എന്ത് സംഭവിക്കും? ഓൺലൈനിൽ തിരഞ്ഞതിന് പിന്നാലെ 17കാരി ആത്മഹത്യ ചെയ്തു
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 17 വയസ്സുള്ള പെൺകുട്ടി മരണാനന്തരം എന്ത് സംഭവിക്കും എന്ന് ഓൺലൈനിൽ തിരഞ്ഞതിന് പിന്നാലെ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ. ഒരു സ്വകാര്യ സ്കൂളിലെ 12ാം ക്ലാസ് വിദ്യാർത്ഥിനയാണ് ആത്മഹത്യ ചെയ്തത്. ആദ്യം കൈത്തണ്ട മുറിച്ച്, ഓൺലൈനിൽ ഓർഡർ ചെയ്ത സ്റ്റോൺ ബ്ലേഡ് കത്തി ഉപയോഗിച്ച് ക്രോസ് മാർക്ക് ഉണ്ടാക്കി തുടർന്ന് കഴുത്ത് മുറിച്ചതായി പോലീസ് പറയുന്നു.
തിങ്കളാഴ്ച പുലർച്ചെ 5. 45 ഓടെ ഛത്രപതി നഗർ പ്രദേശത്തെ അവരുടെ വീട്ടിൽ കിടപ്പ് മുറിയിൽ രക്തത്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കുട്ടിയുടെ അമ്മ കണ്ടെത്തി. വിവരം അറിയച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. പെൺകുട്ടിയുടെ ഫോൺ പിടിച്ചെടുക്കയും പരിശോധിക്കുകയും ചെയ്തു. മരണ ശേഷം എന്താണ് സംഭവിക്കുക എന്ന് കുട്ടി ഗൂഗിളിൽ തിരഞ്ഞതായി പോലീസ് പറയുന്നു. മാത്രമല്ല വിദേശ സംസ്കാരങ്ങളെ കുറിച്ച് അവൾ ഡയറികളിൽ വിശദമായി എഴുതിയിരുന്നതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

യൂറോപ്യൻ സംസ്കാരത്തിൽ പെൺകുട്ടിക്ക് പ്രത്യേതം താത്പര്യം ഉണ്ടെന്നും മരണത്തെക്കുറിച്ച് കുറെ കാലമായി തിരയുകയായിരുന്നു
എന്നും പോലീസ് മനസ്സിലാക്കി. ഏതാനും ആഴ്ചകളായി പെൺകുട്ടി ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും ഇത് സൂചിപ്പിക്കുന്നു എന്നാണ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
മൃതദേഹം പരിശോധിച്ചപ്പോൾ പെൺകുട്ടിയുടെ കൈത്തണ്ടയിൽ രണ്ട് ക്രോസ് മാർക്കുകൾ ഉൾപ്പെടെ അഞ്ച് വെട്ടുകളും കഴുത്ത് മുറിച്ചതായും ശ്രദ്ധയിൽ പെട്ടു. പെൺകുട്ടി ഓൺലൈൻ ഗെയിമിംഗിന് അടിമയായിരുന്നുവെന്നും മരണത്തെക്കുറിച്ചും വിദേശ സംസ്കാരത്തെക്കുറിച്ചും ഉള്ള വിവരങ്ങൾ പതിവായി തിരഞ്ഞിരുന്നതായും അന്വേഷണത്തിൽ സൂചന ലഭിച്ചതായി പോലീസ് പറയുന്നു.
ജീവിതം അവസാനിപ്പിക്കാനായി ഉപയോഗിച്ച സ്റ്റോൺ ബ്ലേഡ് തടി പിടിയുമുള്ള കത്തിയും പ്രദേശിക വിപണയിൽ ലഭ്യമല്ല, ഉദ്യോഗസ്ഥൻ പറയുന്നു. പെൺകുട്ടി കത്തി ഓൺലൈനിൽ ഓർഡർ ചെയ്തിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നതെന്നും അധികൃതർ പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധിക്കുകയാണ് എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം അവരുടെ വീടിന്റെ താഴത്തെ നിലയിൽ താമസിക്കുകയായിരുന്നു. ഒന്നാം നിലയിൽ അമ്മാവന്റെ കുടുംബവും മുത്തശ്ശിയുമാണ് താമസിച്ചിരുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത ധാന്തോളി പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.












Click it and Unblock the Notifications