മഹാരാഷ്ട്രയിൽ സിക വൈറസ് ബാധ: രോഗബാധ 50കാരിയ്ക്ക്, കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് രോഗം
മുംബൈ: കേരളത്തിൽ സിക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മഹാരാഷ്ട്രയിലും രോഗബാധ. പൂനെയിലെ പുരന്ദർ ജില്ലയിലെ 50കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. യുവതിയെ പുരന്ദറിലെ ബെൽസർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ രോഗമുക്തി നേടിയ യുവതി വീട്ടിലേക്ക് മടങ്ങിയതായും മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ യുവതിയുടെ കുടുംബത്തിലെ മറ്റാർക്കും രോഗം ബാധിച്ചിട്ടില്ല. സിക്ക വൈറസ് ബാധയുണ്ടെന്ന സംശയത്തിൽ പരിശോധനയ്ക്ക് അഞ്ച് സാമ്പിളുകളിൽ ഒന്ന് പോസിറ്റീവ് ആയിട്ടുണ്ട്. ഈ മാസം നിരവധി പേർക്ക് ബാധിച്ചിട്ടുള്ളതിനാൽ സംസ്ഥാന ദ്രുത കർമസേന ശനിയാഴ്ച ഈ പ്രദേശം സന്ദർശിച്ചിരുന്നു. പ്രദേശത്ത് മൂന്ന് ചിക്കുൻഗുനിയ കേസുകളും കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ കേരളത്തിൽ മാത്രമാണ് സിക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
ഇന്ന് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 63 ലേക്ക് എത്തിയിട്ടുണ്ട്. നിലവിൽ മൂന്ന് പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. കരമന സ്വദേശിനി (14), പുത്തൻതോപ്പ് സ്വദേശി (24) എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്.
പ്രധാനമായും ഈഡിസ് ഈജിപ്തി എന്ന ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകുകളിലൂടെയാണ് കടിയേറ്റാണ് സിക വൈറസ് പകരുന്നത്. ഉഷ്ണമേഖലാ, ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് അണുബാധ കൂടുതലായും കാണപ്പെടുന്നത്. പനി, ചർമ്മത്തിൽ തടിപ്പ്, സന്ധി വേദന എന്നിങ്ങനെ ഡെങ്കിപ്പനിക്ക് സമാനമായ ലക്ഷണങ്ങളാണ് സിക്ക വൈറസ് ബാധയ്ക്കുമുള്ളത്. സിക വൈറസ് ബാധ ആളുകളിൽ പക്ഷാഘാതം കാരണമാകും. ഗർഭിണികളായ സ്ത്രീകളിൽ ജനന വൈകല്യങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.












Click it and Unblock the Notifications