മഹാരാഷ്ട്രയിലെ ബിജെപിയുടെ വിജയം യുകെയിലും ട്രെന്‍ഡിംഗ്; കാരണമിത്
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നയിക്കുന്ന മഹായുതി സഖ്യം വിജയമുറപ്പിച്ചതിന് പിന്നാലെ യു കെയിലും ട്രെന്‍ഡിംഗായി തിരഞ്ഞെടുപ്പ് ഫലം. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം യുകെയില്‍ ട്രെന്‍ഡിംഗാണ് എന്നാണ് ഇന്റര്‍നെറ്റിലെ സെര്‍ച്ച് ഡാറ്റകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇംഗ്ലണ്ടില്‍ നിന്നാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഏറ്റവും കൂടുതല്‍ തിരയല്‍ വന്നത്.
സ്‌കോട്ട്‌ലാന്‍ഡ് ആണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായി കണക്കാക്കപ്പെടുന്ന മഹാരാഷ്ട്ര പ്രതിശീര്‍ഷ ജി ഡി പിയുടെ കാര്യത്തില്‍ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ്. 2022-2023 ലെ സംസ്ഥാനത്തിന്റെ ജി എസ് ഡി പി ഏകദേശം 2.89 ലക്ഷം കോടി ആയിരുന്നു. യു കെയിലെ സംസ്ഥാന ജനസംഖ്യയിലും പ്രവാസി ജനസംഖ്യയിലും അതിനാല്‍ തന്നെ വോട്ടെടുപ്പ് ഫലങ്ങള്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് കാണിക്കുന്നത്.

നിലവില്‍ പുറത്ത് വരുന്ന ഫലങ്ങള്‍ പ്രകാരം മഹായുതി സഖ്യം മഹാരാഷ്ട്രയില്‍ വീണ്ടും അധികാരത്തില്‍ എത്തും എന്ന് വ്യക്തമായിട്ടുണ്ട്. 288 സീറ്റുകളുള്ള സംസ്ഥാന നിയമസഭയില്‍ 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇതിനോടകം 200 ലേറെ സീറ്റുകളില്‍ മഹായുതി മുന്നിലാണ്. മഹായുതിക്കുള്ളില്‍ ബി ജെ പിയാണ് മുന്നില്‍. മത്സരിച്ച 149 സീറ്റുകളില്‍ 128 ലും ബി ജെ പി ലീഡ് ചെയ്യുന്നു.
ഏക്‌നാഥ് ഷിന്‍ഡേയുടെ ശിവസേന 81 ല്‍ 53 ലും അജിത് പവാറിന്റെ എന്‍ സി പി 59 ല്‍ 36 ലും മുന്നിലാണ്. കോണ്‍ഗ്രസ്, ശിവസേന (യു ബി ടി), എന്‍ സി പി (ശരദ് പവാര്‍ വിഭാഗം) എന്നീ കക്ഷികള്‍ ഉള്‍പ്പെടുന്ന മഹാ വികാസ് അഘാഡിയോടായിരുന്നു മഹായുതിയുടെ മത്സരം. സംസ്ഥാനത്ത് നവംബര്‍ 20 നായിരുന്നു വോട്ടെടുപ്പ്. 66.05 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
2019 ല്‍ രേഖപ്പെടുത്തിയ 61.1 ശതമാനത്തേക്കാള്‍ കൂടുതലായിരുന്നു ഇത്. മഹാ വികാസ് അഘാഡിയില്‍ നിന്ന് കോണ്‍ഗ്രസ് 101 സ്ഥാനാര്‍ത്ഥികളെയും ശിവസേന (യു ബി ടി) 95 ഉം എന്‍ സി പി (എസ് പി) 86 സ്ഥാനാര്‍ത്ഥികളെയും നിര്‍ത്തി. ബി എസ് പി, എ ഐ എം ഐ എം തുടങ്ങിയ പാര്‍ട്ടികള്‍ പ്രതിപക്ഷ സഖ്യത്തിന് പുറത്ത് മത്സരിച്ചിരുന്നു. ബി എസ് പിയുടെ 237 സ്ഥാനാര്‍ത്ഥികളും എ ഐ എം ഐ എമ്മിന്റെ 17 സ്ഥാനാര്‍ത്ഥികളും മത്സരിച്ചു.












Click it and Unblock the Notifications