Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുത്വയുടെ പുതിയ പരീക്ഷണശാലയായ മഹാരാഷ്ട്ര, കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ പരാജയം; ദേശീയ രാഷ്ട്രീയം ഇനിയെങ്ങോട്ട്?

മഹാരാഷ്ട്രയില്‍ മിന്നുന്ന ജയവുമായി മഹായുതി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ കേവലം ഭരണതുടര്‍ച്ച എന്നതിനപ്പുറം ദേശീയ രാഷ്ട്രീയത്തില്‍ കാര്യമായ പ്രതിഫലനമുണ്ടാക്കുന്നതാണ് മഹാരാഷ്ട്ര ഫലം. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും വലിയ പോരാട്ടമാണ് മഹാരാഷ്ട്രയില്‍ നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞ സീറ്റുകളോടെയാണെങ്കിലും മൂന്നാം തവണയും ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു.

എന്‍ഡിഎ സഖ്യകക്ഷികളുടെ സഹായത്തോടെയാണ് ബിജെപി സര്‍ക്കാര്‍ ഭരണം നടത്തുന്നത്. എന്നിരുന്നാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അതിന്റെ ഒരു ബലഹീനതയും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. കൂടാതെ ആയുഷ്മാന്‍ ഭാരത് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വിപുലീകരിക്കുകയും യുണൈറ്റഡ് പെന്‍ഷന്‍ സ്‌കീം അവതരിപ്പിക്കുകയും ചെയ്തു.

Maharashtra Results

മുസ്ലീം സംഘടനകളില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ശക്തമായ പ്രതിഷേധം കണ്ട വഖഫ് ബില്ലും സര്‍ക്കാര്‍ അവതരിപ്പിച്ചു. വഖഫ് ബില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് (ജെപിസി) റഫര്‍ ചെയ്തിരിക്കുകയാണ്. ഹരിയാനയിലെ ചരിത്ര വിജയത്തിന് തൊട്ടുപിന്നാലെ മഹാരാഷ്ട്രയിലെ ബിജെപിയുടെ തകര്‍പ്പന്‍ പ്രകടനം കേന്ദ്രസര്‍ക്കാരിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

വഖഫ് ബില്ലുമായി മോദി സര്‍ക്കാര്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും. യൂണിഫോം സിവില്‍ കോഡ് മുന്നോട്ട് കൊണ്ടുപോകാനും തിരഞ്ഞെടുപ്പ് ഫലം സഹായിച്ചേക്കാം. വഖഫ് ബില്ലിന്മേലുള്ള ജെപിസിയുടെ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ശീതകാല സമ്മേളനത്തില്‍ തന്നെ ഉണ്ടായേക്കും എന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

മുസ്ലീം വോട്ടുകള്‍ പ്രതിപക്ഷ പാര്‍ട്ടികളിലേക്ക് പോയപ്പോള്‍ ജാതി സെന്‍സസിനെ ചുറ്റിപ്പറ്റിയുള്ള കോണ്‍ഗ്രസ് പ്രചാരണം ബി ജെ പി വോട്ടുകള്‍ വെട്ടിക്കുറച്ചു. യുപിയിലും പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും പൊതുതിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടു. എന്നാല്‍ ആറ് മാസത്തിനിപ്പുറം മഹാരാഷ്ട്ര വീണ്ടും ബിജെപിക്കൊപ്പം തന്നെ നിന്നു. ഹിന്ദുത്വ 2.0 പരീക്ഷണ ശാലയായി മഹാരാഷ്ട്ര മാറിയിട്ടുണ്ട്.

ഇവിടെ വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ ആര്‍എസ്എസ്-ബിജെപി തന്ത്രം വിജയം കണ്ടു. ഇത് മിക്കവാറും ദേശീയതലത്തില്‍ ആവര്‍ത്തിക്കപ്പെടും. ബിജെപി.യുമായുള്ള നേരിട്ടുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ പരാജയം എങ്ങനെയാണെന്നും മഹാരാഷ്ട്രയിലെ ഫലം വ്യക്തമാക്കുന്നു. ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടന്ന മഹാരാഷ്ട്രയിലെ 76 സീറ്റുകളില്‍ 36 എണ്ണവും വിദര്‍ഭയിലാണ്.

വിദര്‍ഭ അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി തൂത്തുവാരുകയായിരുന്നു. ബിജെപിയുമായുള്ള നേരിട്ടുള്ള മത്സരങ്ങളില്‍ കോണ്‍ഗ്രസിന്റെ സ്ട്രൈക്ക് റേറ്റ് 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 8% ആയിരുന്നത് 2024ല്‍ 30% ആയി ഉയര്‍ന്നു. ബിജെപിയുടെ സ്ട്രൈക്ക് റേറ്റ് 92% ല്‍ നിന്ന് 70% ആയി കുറഞ്ഞു. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കുനേര്‍ മത്സരം നടന്ന ഹരിയാനയില്‍ കഥ മറിച്ചായിരുന്നു.

തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് ബിജെപിയെ തടയുന്നതില്‍ കോണ്‍ഗ്രസ് അവിടെ പരാജയപ്പെട്ടു. മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ തോല്‍വികള്‍ക്ക് ശേഷമാണ് ഹരിയാനയും കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിയത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ആ ധാരണ ഉറപ്പിക്കുന്നു. നേരിട്ടുള്ള പോരാട്ടങ്ങളുടെ കാര്യത്തില്‍ ബിജെപി കോണ്‍ഗ്രസിനേക്കാള്‍ വളരെ മുന്നിലാണ്.

ഹരിയാനയിലെ നാണംകെട്ട തിരിച്ചടിക്ക് ശേഷം കോണ്‍ഗ്രസിന്റെ വല്ല്യേട്ടന്‍ സമീപനത്തിനെതിരെ സഖ്യകക്ഷികള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. മത്സരിച്ച 101 സീറ്റുകളില്‍ 19 എണ്ണത്തില്‍ മാത്ര ജയിച്ച കോണ്‍ഗ്രസിന്റെ സ്ട്രൈക്ക് റേറ്റ് 19% ആണ്. ഹരിയാനയില്‍ ഇന്ത്യാ ബ്ലോക്ക് സഖ്യകക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ കോണ്‍ഗ്രസ് ഒപ്പം നിര്‍ത്തിയിരുന്നില്ല. മഹാരാഷ്ട്രയിലും, കോണ്‍ഗ്രസ് വലിയ പങ്കാളിയാകാന്‍ ശ്രമിച്ചു.

ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി മുഖമായി അവതരിപ്പിക്കാന്‍ അനുവദിച്ചില്ല. ജാര്‍ഖണ്ഡില്‍ ഇന്ത്യാ ബ്ലോക്ക് വിജയം രേഖപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസ് അതിന്റെ പ്രാദേശിക പങ്കാളികളെ എത്രമാത്രം ആശ്രയിക്കുന്നുവെന്നും ഇത് കാണിക്കുന്നു. ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ജൂനിയര്‍ പങ്കാളിയാണ് കോണ്‍ഗ്രസ്. എന്‍ഡിഎ പങ്കാളികളെ പിടിച്ചുനിര്‍ത്തുന്ന ശക്തി കേന്ദ്രമായി ബിജെപി മാറുമ്പോഴാണ് കോണ്‍ഗ്രസ് മറുവശത്ത് ഇത്തരത്തില്‍ പതറുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+