ഉദ്ധവിനെ സഹായിച്ചത് രാജ് താക്കറെ; മറിച്ചായിരുന്നെങ്കില്‍ നാണക്കേടിന്റെ പടുകുഴിയില്‍

മുംബൈ: മഹാരാഷ്ട്രയില്‍ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന വിജയമാണ് ബിജെപി നയിക്കുന്ന മഹായുതി നേടിയത്. പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയെ അക്ഷരാര്‍ത്ഥത്തില്‍ നാമാവശേഷമാക്കുന്ന പ്രകടനമാണ് മഹായുതി നടത്തിയത്. പാര്‍ട്ടി പിളര്‍പ്പിനും കൂറുമാറ്റത്തിനുമെല്ലാം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സാക്ഷ്യം വഹിച്ച ശിവസേന പാര്‍ട്ടികളെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു ഈ തിരഞ്ഞെടുപ്പ്.

ലോക്‌സഭയില്‍ ഉദ്ധവിന്റെ ശിവസേനയാണ് കരുത്ത് കാട്ടിയത് എങ്കില്‍ നിയമസഭയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനക്കൊപ്പമായിരുന്നു ജനങ്ങള്‍ അണിനിരന്നത്. അതേസമയം തിരഞ്ഞെടുപ്പില്‍ മോശം പ്രകടനം കാഴ്ചവെച്ചെങ്കിലും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തിരഞ്ഞെടുപ്പിന്റെ ഫലം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു എന്നതും ശ്രദ്ധേയമായി.

Maharashtra Results

ശിവസേന (യുബിടി)ക്ക് മുംബൈയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വഴിയൊരുക്കിയത് യഥാര്‍ത്ഥത്തില്‍ എംഎന്‍എസ് ആണ്. ഉദ്ധവിന്റെ ശിവസേന വിജയിച്ച 20 സീറ്റുകളില്‍ 10 എണ്ണം എംഎന്‍എസ് സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടിനേക്കാള്‍ ചെറിയ വ്യത്യാസത്തിലാണ് ഭൂരിപക്ഷം. ശിവസേന (യുബിടി)യെ അതിന്റെ രാഷ്ട്രീയ പ്രസക്തി നിലനിര്‍ത്താന്‍ സഹായിക്കുന്നതില്‍ ഇത് നിര്‍ണായകമായി.

മുംബൈയില്‍ മത്സരിച്ച പത്ത് സീറ്റില്‍ എട്ടെണ്ണത്തിലും എംഎന്‍എസ് ആണ് ഉദ്ധവിനെ വിജയത്തിലേക്ക് കൈപിടിച്ചത്. ഈ സീറ്റുകളില്‍ എംഎന്‍എസ് സ്ഥാനാര്‍ത്ഥികള്‍ ഏകനാഥ് ഷിന്‍ഡെയുടെ വോട്ടുകളില്‍ പിളര്‍പ്പുണ്ടാക്കി. ഇതാണ് ഉദ്ധവ് സേനയെ മുംബൈയില്‍ തങ്ങളുടെ ശക്തികേന്ദ്രം നിലനിര്‍ത്താന്‍ സഹായിച്ചത്. മാഹിമില്‍ രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെ 33,062 വോട്ടുകള്‍ നേടി.

ഉദ്ധവ് സേന സ്ഥാനാര്‍ത്ഥി മഹേഷ് സാവന്ത് 1316 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് ഷിന്‍ഡെയുടെ സദാ സര്‍വങ്കറിനെ പരാജയപ്പെടുത്തിയത്. വോര്‍ളിയില്‍ ശിവസേനയുടെ മിലിന്ദ് ദേവ്റയ്ക്കെതിരെ ആദിത്യ താക്കറെ 8801 വോട്ടുകള്‍ക്ക് വിജയിച്ചു. എംഎന്‍എസ് സ്ഥാനാര്‍ഥി സന്ദീപ് ദേശ്പാണ്ഡെ ഇവിടെ 19,367 വോട്ടുകള്‍ നേടി. വിക്രോളിയില്‍ 66093 വോട്ടുകള്‍ നേടിയ ഉദ്ധവ് സേന സ്ഥാനാര്‍ത്ഥി 15,526 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

ഇവിടെ എംഎന്‍എസ് സ്ഥാനാര്‍ഥിക്ക് 16813 വോട്ടുകള്‍ ലഭിച്ചു. ജോഗേശ്വരി ഈസ്റ്റില്‍ യുബിടി സ്ഥാനാര്‍ത്ഥി 77,044 വോട്ടുകള്‍ നേടി 1,541 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ എംഎന്‍എസ് നേടിയത് 64,239 വോട്ടുകള്‍ ആണ്. ഡയഡോച്ചിയില്‍ യുബിടി സ്ഥാനാര്‍ത്ഥിക്ക് 76,437 വോട്ടുകള്‍ ലഭിച്ചു. എംഎന്‍എസ് 20,309 വോട്ടുകള്‍ നേടി. യുബിടിയുടെ വിജയമാര്‍ജിന്‍ 6,182 വോട്ടായിരുന്നു.

വെര്‍സോവയില്‍ 65,396 വോട്ടുകള്‍ നേടിയ യുബിടി സ്ഥാനാര്‍ത്ഥി 1,600 വോട്ടുകള്‍ക്ക് വിജയിച്ചു. എംഎന്‍എസ് സ്ഥാനാര്‍ഥിക്ക് ഇവിടെ 6,752 വോട്ടുകള്‍ ലഭിച്ചു. കലിനയില്‍ യുബിടി 59,820 വോട്ടുകളും എംഎന്‍എസ് 6,062 വോട്ടുകളും നേടി. ഭൂരിപക്ഷം 5,008 വോട്ട്. വാന്ദ്രെ ഈസ്റ്റില്‍ 57,708 വോട്ടുകള്‍ നേടിയ യുബിടി സ്ഥാനാര്‍ത്ഥി 11,365 വോട്ടുകള്‍ക്ക് വിജയിച്ചു. എംഎന്‍എസ് ഇവിടെ 16,074 വോട്ടുകള്‍ നേടി.

മഹാരാഷ്ട്രയില്‍ മത്സരിച്ച 149 സീറ്റുകളില്‍ 132 സീറ്റുകള്‍ നേടി ബിജെപി ആധിപത്യം പുലര്‍ത്തി, ശിവസേന (ഏകനാഥ് ഷിന്‍ഡെ) 57 ഉം അജിത് പവാറിന്റെ എന്‍സിപി 41 ഉം സീറ്റുകള്‍ നേടി കരുത്ത് കാട്ടി. മറുവശത്ത് കോണ്‍ഗ്രസ് 16 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ ശിവസേന (യുബിടി) 20 സീറ്റിലും എന്‍സിപി (എസ്പി) 10 സീറ്റിലും വിജയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q