കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവര്‍ക്കര്‍ക്ക് ഭാരത രത്ന,പൊതുമിനിമം പരിപാടി; എങ്ങുമെത്താതെ കോണ്‍ഗ്രസ്-ശിവസേന ചര്‍ച്ച

Google Oneindia Malayalam News

മുംബൈ: രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പൊതുമിനിമം പരിപാടിയില്‍ ധാരണയായ ശേഷം മാത്രമേ സര്‍ക്കാര്‍ മന്ത്രി സ്ഥാനം ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങളില്‍ ചര്‍ച്ച തുടരേണ്ടതുള്ളൂവെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ബുധനാഴ്ച ഇത് സംബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലസാഹേബ് തോറത്ത് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. ഇതാദ്യമായാണ് ഉദ്ദവ് താക്കറെ കോണ്‍ഗ്രസ് നേതൃത്വവുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്.

maharashtras

അധികാരത്തിലെത്തിയാല്‍ സവര്‍ക്കറിന് ഭാരത് രത്ന നല്‍കുമെന്നതടക്കമുള്ള ശിവസേനയുടെ തിരഞ്ഞെടുപ്പ് പത്രികാ വാഗ്ദാനങ്ങള്‍ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് ആശങ്ക പങ്കുവെച്ചു. വിദ്യാഭ്യാസ മേഖലയില്‍ മുസ്ലീങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണമെന്ന കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തോട് ശിവസേന നിലപാട് എന്താണെന്നും പാര്‍ട്ടി ആരാഞ്ഞു. തോറത്തിനെ കൂടാതെ മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ , മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ മണിക്രോ താക്റെ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

ഇതുകൂടെ അധികാരം പങ്കിടുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തുല്യമായി മന്ത്രി സ്ഥാനങ്ങള്‍ പങ്കുവെയ്ക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. സ്പീക്കര്‍ പദവി തങ്ങള്‍ക്ക് ലഭിയ്ക്കണമെന്നാണ് നേരത്തേ എന്‍സിപി മുന്നോട്ട് വെച്ച നിര്‍ദ്ദേശം. എന്നാല്‍ 2014 ല്‍ ബിജെപിയെ പിന്തുണച്ച പവാറിന്‍റെ പാര്‍ട്ടിക്ക് സ്പീക്കര്‍ സ്ഥാനം നല്‍കുന്നതിനോട് കോണ്‍ഗ്രസിനും ശിവസേനയ്ക്കും താത്പര്യമില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കോണ്‍ഗ്രസുമായും എന്‍സിപിയുമായും ശിവസേന ചര്‍ച്ചകള്‍ തുടരുമെന്ന് കൂടിക്കാഴ്ച ശേഷം ഉദ്ധവ് താക്കറെ മാധ്യമങ്ങളോട് വ്യക്തമാക്കി. ചർച്ചകൾ ശരിയായ ദിശയിലാണ്, ഉചിതമായ സമയത്ത് തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്നും ഉദ്ധവ് പറഞ്ഞു. ഉദ്ധവ് താക്കറെയുമായുള്ള കൂടിക്കാഴ്ച തന്നെ കാര്യങ്ങള്‍ അനുകൂലമാകുന്നുവെന്നതിന്‍റെ സൂചനയാണെന്നായിരുന്നു തോറത്തിന്‍റെ പ്രതികരണം.

അതിനിടെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ത്തു. രാഷ്ട്രപതി ഭരണം സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് തടസമാകില്ലെന്ന വ്യക്തമാക്കിയ പവാര്‍ ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് വഴിയൊരുങ്ങില്ലെന്നും ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും വ്യക്തമാക്കി.

വിധി എന്തായാലും ശബരിമല വിവാദം തീരില്ല; അവകാശം ഉറപ്പിക്കാനുറച്ച് മലഅരയ വിഭാഗം!വിധി എന്തായാലും ശബരിമല വിവാദം തീരില്ല; അവകാശം ഉറപ്പിക്കാനുറച്ച് മലഅരയ വിഭാഗം!

കോടതി കയറിയ ശബരിമല; വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ കേസിന്‍റെ നാള്‍വഴികള്‍ ഇങ്ങനെ

നിർണായക വിധികൾക്ക് കാതോർത്ത് രാജ്യം; ശബരിമല പുന:പരിശോധനാ ഹർജികളിലും റഫേൽ ഇടപാടിലും ഇന്ന് വിധി

English summary
Maharashtra; rocky start between Congress and Shiva Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X