Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഫ് നിരോധിച്ചു; ഇപ്പോള്‍ മഹാരാഷ്ട്രയില്‍ മുസ്ലീം സംവരണവും എടുത്ത് കളഞ്ഞു

മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയതിന് പിറകേ ഇതാ മുസ്ലീങ്ങള്‍ക്കുള്ള സംവരണവും സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരിക്കുന്നു. കഴിഞ്ഞ എന്‍സിപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണമാണ് ബിജെപി-ശിവസേന സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.

അഞ്ച് ശതമാനം വിദ്യാഭ്യാസ സംവരണമാണ് മുസ്ലീങ്ങള്‍ക്ക് എന്‍സിപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. മറാത്തകള്‍ക്ക് 16 ശതമാനം സംവരണവും ഏര്‍പ്പെടുത്തിയിരുന്നു.

Devendra Fadnavis

എന്നാല്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി-ശിവസേന സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കുളള സംവരണം മാത്രമാണ് ഇപ്പോള്‍ എടുത്ത് കളഞ്ഞിട്ടുള്ളത്. മറാത്തികള്‍ക്കുള്ള സംവരണം നിലനിര്‍ത്തുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച മജ്‌സില് ഇത്തെഹാദുല്‍ മുസ്ലിമീന്‍ നേതാവും എംപിയും ആയ അസദുദ്ദീന്‍ ഒവൈസി മഹാരാഷ്ട്ര സന്ദര്‍ശനത്തിനിടെ മുസ്ലീം സംവരണം സംബന്ധിച്ച് ആവശ്യം ഉന്നയിച്ചിരുന്നു. മറാത്തകള്‍ക്ക് നല്‍കുന്ന സംവരണം മഹാരാഷ്ട്രയിലെ മുസ്ലീങ്ങള്‍ക്കും നല്‍കണം എന്നതായിരുന്നു ആവശ്യം. പ്രത്യേക പരിഗണന വേണമെങ്കില്‍ മുസ്ലീങ്ങള്‍ പാകിസ്താനിലേക്ക് പോകണം എന്നായിരുന്നു ഇതിനോട് ശിവസേന പ്രതികരിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു എന്‍സിപി സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഇപ്പോള്‍ നിയമപരമായ തടസ്സങ്ങളെല്ലാം നീങ്ങിയപ്പോഴാണ് മുസ്ലീങ്ങളുടെ മാത്രം സംവരണം ബിജെപി-ശിവസേന സര്‍ക്കാര്‍ റദ്ദാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+