കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃത മദ്യക്കടത്തിന് കുരുക്കിട്ട് സർക്കാർ: അന്തർ സംസ്ഥാന അതിർത്തികൾ സീലുവെച്ചു

Google Oneindia Malayalam News

മുംബൈ: ലോക്ക്ഡൌണിനിടെ അന്തർ സംസ്ഥാന അതിർത്തികൾ സീലുവെച്ച് മഹാരാഷ്ട്ര. കൊറോണ വ്യാപനത്തിനിടെ സംസ്ഥാനത്തേക്ക് മറ്റ് സംസ്ഥാനങ്ങിൽ നിന്ന് മദ്യക്കടത്ത് തടയുന്നതിന് വേണ്ടിയാണ് എക്സൈസ് വകുപ്പിന്റെ നീക്കം. അതിർത്തികൾ സീലുവെച്ചതിന് പുറമേ ചെക്ക് പോസ്റ്റുകളിൽ മദ്യക്കടത്ത് തടയുന്നതിനായി ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മഹാരാഷ്ട്ര സർക്കാരിലെ ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച വിവരം നൽകിയിട്ടുള്ളത്.

 കൊറോണ വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകരുമോ? രോഗബാധിതരുടെ ശുക്ലത്തിൽ വൈറസ് സാന്നിധ്യമെന്ന് പഠനം!! കൊറോണ വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകരുമോ? രോഗബാധിതരുടെ ശുക്ലത്തിൽ വൈറസ് സാന്നിധ്യമെന്ന് പഠനം!!

കൊറോണ വൈറസിന്റെ ഭാഗമായി നിലനിന്നിരുന്ന നിയന്ത്രണങ്ങൾ എക്സൈസ് വകുപ്പ് നീക്കിയതോടെയാണ് മദ്യക്കടകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള അനുമതി ലഭിച്ചിരുന്നു. ഇതോടെയാണ് ആവശ്യക്കാർ വർധിച്ചതോടെ മഹാരാഷ്ട്രയിലേക്ക് അതിർത്തി കടന്ന് മദ്യമെത്തുന്നത് തടയുന്നതിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. അന്തർ സംസ്ഥാന മദ്യക്കടത്ത് സംഘങ്ങളിൽ നിന്നുള്ള ഭീഷണി കണക്കിലെടുത്താണ് അതിർത്തി ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുള്ളത്. ഇവർക്ക് പുറമേ വിജിലൻസ് സംഘങ്ങളും ഫ്ലയിംഗ് സ്ക്വാഡും അതിർത്തി ജില്ലകളിൽ നിലയുറപ്പിപ്പിച്ചിട്ടുണ്ട്.

 liquor1-1588

ഈ കാലയളവിൽ മദ്യക്കടക്ക് നടക്കുന്നത് ഒഴിവാക്കായി ചെക്ക്പോസ്റ്റുകളിൽ 12 മണിക്കൂറും പരിശോധന ശക്തമാക്കുകയും അതിർത്തികൾ അടച്ചുപൂട്ടി സീലുവെച്ചതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇത് മദ്യത്തിന്റെയും സ്പിരിറ്റിന്റെയും അനധികൃത കടത്ത് തടയാൻ സഹായിക്കുമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ലോക്കൽ പോലീസിന്റെ സഹായത്തോടെ എക്സൈസ് മദ്യക്കടത്തും കള്ളക്കടത്തും നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.

മാർച്ച് 24ന് ലോക്ക് ഡൌൺ ആരംഭിച്ചത് മുതൽ സംസ്ഥാനത്ത് അനധികൃത മദ്യക്കടത്തുമായി ബന്ധപ്പെട്ട് 4,829 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 438 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. 2,104 പേരും ഇത്തരം കേസുകളിലായി അറസ്റ്റിലായിട്ടുണ്ട്. 12,63 കോടിയുടെ വസ്തുക്കളാണ് ഇത്തരത്തിൽ പോലീസ് പിടിച്ചെടുത്തിട്ടുള്ളത്. ജനങ്ങൾക്ക് ഇത്തരം സംഭവങ്ങളെക്കുറിച്ച് വിവരമറിയിക്കുന്നതിനായി എക്സൈസ് വകുപ്പ് കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്.

പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം തകര്‍ന്നു വീണു; അന്വേഷണം പ്രഖ്യാപിച്ചുപരിശീലന പറക്കലിനിടെ വ്യോമസേന വിമാനം തകര്‍ന്നു വീണു; അന്വേഷണം പ്രഖ്യാപിച്ചു

ഫാക്ടറികളും വ്യവസായ കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചില്ല: രാജ്യത്തെ ഊര്‍ജ്ജ ഉപഭോഗത്തില്‍ 23 ശതമാനം ഇടിവ്ഫാക്ടറികളും വ്യവസായ കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചില്ല: രാജ്യത്തെ ഊര്‍ജ്ജ ഉപഭോഗത്തില്‍ 23 ശതമാനം ഇടിവ്

 ഉറങ്ങിക്കിടന്ന കുടിയേറ്റ തൊഴിലാളികളുടെ മുകളിലൂടെ ട്രെയിന്‍ കയറിയിറങ്ങി; 17 മരണം ഉറങ്ങിക്കിടന്ന കുടിയേറ്റ തൊഴിലാളികളുടെ മുകളിലൂടെ ട്രെയിന്‍ കയറിയിറങ്ങി; 17 മരണം

English summary
Maharashtra sealed interstate boarders to curb liquor smuggling,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X