മഹാരാഷ്ട്രയില്‍ ബിജെപി 144 സീറ്റില്‍ മത്സരിക്കും.... ശിവസേനയ്ക്ക് 126 സീറ്റ്, ഒടുവില്‍ ധാരണയായി!
ദില്ലി: മഹാരാഷ്ട്രയില്‍ ദിവസങ്ങള്‍ നീണ്ടു നിന്ന തര്‍ക്കങ്ങള്‍ക്ക് ശേഷം ബിജെപിയും ശിവസേനയും തമ്മിലുള്ള സഖ്യത്തില്‍ ധാരണയായി. ബിജെപി 144 സീറ്റിലും ശിവസേന 126 സീറ്റിലും മത്സരിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. അതേസമയം 120 സീറ്റില്‍ കൂടുതല്‍ ശിവസേനയ്ക്ക് നല്കാന് സാധിക്കില്ലെന്ന ബിജെപിയുടെ കടുംപിടുത്തവും ഇതോടെ മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ഇടപെടലാണ് സഖ്യം സാധ്യമാക്കിയത്.
സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ശക്തമായ എതിര്‍പ്പുകളാണ് മുന്നോട്ട് വെച്ചത്. ബിജെപി ഒറ്റയ്ക്ക് മത്സരിക്കണമെന്നും, ഭൂരിപക്ഷം ലഭിക്കുമെന്നും പാട്ടീല്‍ അമിത് ഷായ്ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ദീര്‍ഘകാലമായിട്ടുള്ള സഖ്യ കക്ഷിയായ ശിവസേനയെ ചൊടിപ്പിക്കേണ്ട നിര്‍ദേശമാണ് ഫട്നാവിസ് മുന്നോട്ട് വെച്ചത്. 18 സീറ്റുകള്‍ ചെറുപാര്‍ട്ടികള്‍ക്കായി വിട്ടുകൊടുക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ ബിജെപിക്ക് ലഭിക്കുന്ന അത്രയും സീറ്റുകള്‍ ശിവസേനയ്ക്കും വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് ബിജെപിക്ക് സ്വീകാര്യമല്ലായിരുന്നു. സീറ്റ് ധാരണയില്‍ പ്രതിസന്ധി വന്നതോടെ ബിജെപി ദേശീയ അധ്യക്ഷന്‍ ഫട്നാവിസിനെയും ചന്ദ്രകാന്ത് പാട്ടീലിനെയും ദില്ലിക്ക് വിളിപ്പിച്ചിച്ചിരുന്നു. അതേസമയം ശിവസേനയ്ക്ക് ഉപമുഖ്യമന്ത്രി നല്‍കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.
ഫട്നാവിസ് ഉദ്ധവ് താക്കറെയുമായി വേദി പങ്കിട്ട പരിപാടിയില്‍ സഖ്യം ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം ആദിത്യ താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിച്ചുള്ള ശിവസേനയുടെ പ്രചാരണം ബിജെപിയില്‍ ഭിന്നിപ്പുണ്ടാക്കിയിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. അന്ന് ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇക്കാര്യം മുന്നിലുള്ളത് കൊണ്ട് സഖ്യം പൊളിയരുതെന്ന് ശിവസേയ്ക്കും നിര്‍ബന്ധമുണ്ടായിരുന്നു.
താങ്കളായിരുന്നു ശരി; ഞങ്ങള്‍ക്ക് തെറ്റ് പറ്റി; മന്മോഹന് സിങിന് ജന്മദിനാശംസ നേര്‍ന്ന് ടിറ്റര്‍!!