കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ തന്ത്രം ഫലിക്കുന്നില്ല!! ബിജെപിയുടെ ഗ്രാഫ് കുത്തനെ താഴേക്ക്; 71ല്‍ നിന്ന് 40ലേക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
BJP Ruling States Shrinking Across India | Oneindia Malayalam

ദില്ലി: മഹാരഷ്ട്രയിലെ ഭരണം നഷ്ടമായതോടെ സമീപകാലത്തായി ബിജെപി നേരിടുന്ന തിരിച്ചടികള്‍ തുടരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വേണ്ടത്ര തിളങ്ങാന്‍ സാധിക്കുന്നില്ലെന്നാണ് സമീപകാല രാഷ്ട്രീയ ചിത്രം.

നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടില്‍ രാജ്യത്തെ 21 സംസ്ഥാനങ്ങളില്‍ ഭരണം കൈയ്യാളിയ ബിജെപി ഇപ്പോള്‍ 17ലേക്ക് കൂപ്പുകുത്തി. 2018ലാണ് ബിജെപി ഏറ്റവും ഉയര്‍ന്നതലത്തില്‍ സ്ഥാനം ഉറപ്പിച്ചത്. പിന്നീട് ഗ്രാഫ് ഇടിയുകയായിരുന്നു. രാജ്യം കാവിപുതയ്ക്കുമെന്ന ഉത്തരേന്ത്യന്‍ ബിജെപി നേതാക്കളുടെ വാദം തകരുന്നതാഴ്ച കാഴ്ച. രാഷ്ട്രീയ ഇന്ത്യയുടെ ചിത്രം ഇങ്ങനെ....

 പ്രതീക്ഷ നഷ്ടപ്പെട്ടു

പ്രതീക്ഷ നഷ്ടപ്പെട്ടു

മഹാരാഷ്ട്രയില്‍ ബിജെപി മികച്ച വിജയം നേടുമെന്നാണ് മോദിയും അമിത് ഷായും കരുതിയിരുന്നത്. പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച നേതാക്കളില്‍ ദേവേന്ദ്ര ഫട്‌നാവിസിനൊപ്പം മോദിയും ഷായുമുണ്ടായിരുന്നു. പക്ഷേ ഫലം വന്നപ്പോള്‍ ബിജെപിയുടെ സീറ്റ് കുറഞ്ഞു. ബിജെപി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.

കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

മഹാരാഷ്ട്ര പോലുള്ള സുപ്രധാന സംസ്ഥാനത്തിന്റെ ഭരണം നഷ്ടമാകരുത് എന്ന് കേന്ദ്ര നേതൃത്വത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ ശിവസേന മുഖ്യമന്ത്രി പദത്തെ ചൊല്ലി ഉടക്കി എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്നതോടെ ബിജെപിക്ക് ഭരണം നഷ്ടമായി. 288 സീറ്റുള്ള സംസ്ഥാനത്ത് സീറ്റ് കുറയുന്നത് രാജ്യസഭയില്‍ ബിജെപിക്ക് കേന്ദ്രഭരണത്തില്‍ തിരിച്ചടിയാണ്.

71ല്‍ നിന്ന് 40 ശതമാനത്തിലേക്ക്

71ല്‍ നിന്ന് 40 ശതമാനത്തിലേക്ക്

2018ലാണ് ബിജെപി ഏറ്റവും തിളങ്ങി നിന്നിരുന്നത്. 21 സംസ്ഥാനങ്ങളില്‍ അന്ന് ബിജെപി ഭരണത്തിലുണ്ടായിരുന്നു. രാജ്യത്തെ 71 ശതമാനം ജനസംഖ്യ ബിജെപിക്ക് ഭരണമുള്ള സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. എന്നാല്‍ 2019 അവസാനിക്കുമ്പോള്‍ ചിത്രം മാറി. ഇന്ന് 40 ശതമാനം ജനങ്ങളാണ് ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലുള്ളത്.

ഏഴില്‍ നിന്നുള്ള മുന്നേറ്റം

ഏഴില്‍ നിന്നുള്ള മുന്നേറ്റം

2014ല്‍ ബിജെപിക്ക് ഏഴ് സംസ്ഥാനങ്ങളിലാണ് ഭരണമുണ്ടായിരുന്നത്. മോദി തരംഗം ആഞ്ഞടിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആവേശം പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും കണ്ടു. 2018 ആയപ്പോള്‍ 21 സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തി. രാജ്യം കാവി പുതക്കുകയാണെന്നാണ് അന്ന് ബിജെപി നേതാക്കള്‍ പറഞ്ഞത്.

അന്ന് ബിജെപി ഭരിക്കാത്തത്...

അന്ന് ബിജെപി ഭരിക്കാത്തത്...

മോദിയുടെ തേരിലായിരുന്നു ബിജെപിയുടെ മുന്നേറ്റം. ചാണക്യ തന്ത്രവുമായി അമിത് ഷാ പിന്നിലുണ്ടായിരുന്നു. രാജ്യം മൊത്തം ബിജെപി ഭരണത്തിലേക്ക് മാറുമോ എന്ന ചോദ്യവും അക്കാലത്ത് ഉയര്‍ന്നു. 2018 സപ്തംബറില്‍ ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങള്‍ തമിഴ്‌നാട്, കേരളം, കര്‍ണാടക, മിസോറാം, പഞ്ചാബ്, ഒഡീഷ, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നിവ മാത്രമായി.

ബിജെപിയുടെ വളര്‍ച്ച ഇങ്ങനെ

ബിജെപിയുടെ വളര്‍ച്ച ഇങ്ങനെ

2014ല്‍ ബിജെപി ഭരിച്ചിരുന്നത് ഏഴ് സംസ്ഥാനങ്ങളായിരുന്നു. 2015ല്‍ ഇത് 13 ആയി ഉയര്‍ന്നു. 2016ല്‍ 15 ആയി. 2017ല്‍ 19 ആയി. 2018ല്‍ 21 ആയി ഉയര്‍ന്നതോടെ ബിജെപി ചോദ്യം ചെയ്യാന്‍ പ്രതിപക്ഷമില്ലാത്ത ശക്തിയായി. എന്നാല്‍ 2018 രണ്ടാംപകുതിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി ലഭിച്ചു.

 പ്രധാന സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു

പ്രധാന സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ പിന്നീട് ബിജെപി ഭരണം നഷ്ടമായി. മൂന്നിടത്തും ഭരണം കോണ്‍ഗ്രസ് പിടിച്ചു ആന്ധ്രയില്‍ ടിഡിപിയുമായുള്ള സഖ്യം പൊളിഞ്ഞു. കശ്മീരില്‍ പിഡിപിയുമായുള്ള സഖ്യം പിരിയേണ്ടി വന്നു. തൊട്ടുപിന്നാലെ കശ്മീരില്‍ രാഷ്ട്രപതി ഭരണവും ഏര്‍പ്പെടുത്തി.

കര്‍ണാടകയിലും മഹാരാഷ്ട്രയിലും

കര്‍ണാടകയിലും മഹാരാഷ്ട്രയിലും

ഈ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ മുന്നേറ്റം നടത്തി ഭരണം പിടിച്ചെങ്കിലും സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ അഗ്നിപരീക്ഷയായിരുന്നു. കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ ബിജെപിക്ക് ഭരണം ലഭിച്ചിരിക്കുന്നു. സമാനമായ നീക്കം മഹാരാഷ്ട്രയില്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു.

ആശ്വാസം നല്‍കുന്ന സംസ്ഥാനങ്ങള്‍

ആശ്വാസം നല്‍കുന്ന സംസ്ഥാനങ്ങള്‍

നിലവില്‍ ബിജെപി ഭരണമുള്ളത് 17 സംസ്ഥാനങ്ങളിലാണ്. വലിയ സംസ്ഥാനങ്ങളില്‍ പലതിലും ബിജെപിയുടെ ഭരണം നഷ്ടമാകുകയാണ് ചെയ്തിരിക്കുന്നത്. ഉത്തര്‍ പ്രദേശും ബിഹാറും കര്‍ണാടകയും ഗുജറാത്തുമാണ് ഇക്കാര്യത്തിലുള്ള ബിജെപിയുടെ ആശ്വാസം. മഹാരാഷ്ട്ര സംഭവത്തോടെ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ വന്‍ മാറ്റങ്ങളാണ് വന്നിരിക്കുന്നത്.

കര്‍ണടാകം തുലാസില്‍

കര്‍ണടാകം തുലാസില്‍

നിലവില്‍ ബിജെപി ഭരണ സാന്നിധ്യമുള്ള ആറെണ്ണം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ്. ഇവയെല്ലാം ചെറിയ സംസ്ഥാനങ്ങളാണുതാനും. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ബംഗാള്‍, ആന്ധ്ര പ്രദേശ് തുടങ്ങിയ വലിയ സംസ്ഥാനങ്ങളിലെല്ലാം ബിജെപിക്ക് ഭരണസാന്നിധ്യമില്ല. കര്‍ണാടകയിലെ ബിജെപി ഭരണത്തിന് സുപ്രധാനമാണ് അടുത്ത മാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പ്.

ഇനി മാറ്റുരയ്ക്കുന്നത്

ഇനി മാറ്റുരയ്ക്കുന്നത്

ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നു. ദില്ലിയിലും ബിഹാറിലും അടുത്ത വര്‍ഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ശേഷം പശ്ചിമ ബംഗാളിലും കേരളത്തിലും തിരഞ്ഞെടുപ്പ് നടക്കും. വലിയ സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടമായത് ബിജെപിക്ക് രാജ്യസഭയില്‍ തിരിച്ചടിയാണ്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമനിര്‍മാണ നീക്കം അവതാളത്തിലാകും.

English summary
Maharashtra setback: BJP Ruled States reduced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X