കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരദ് പവാറിന്റെ കുശാഗ്ര ബുദ്ധി ഫലം കാണുന്നു; ശിവസേനക്ക് കുരുക്കിട്ട് എന്‍സിപിക്ക് വന്‍ നേട്ടം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ നിലവില്‍ വന്ന ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തില്‍ നേട്ടം കൊയ്യുന്നത് എന്‍സിപിയെന്ന് റിപ്പോര്‍ട്ട്. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നടത്തിയ നീക്കമാണ് മൂന്നാം സ്ഥാനത്തെത്തിയിട്ടും എന്‍സിപിക്ക് ലാഭം കൊയ്യാന്‍ അവസരമൊരുക്കിയത്. ഉദ്ധവ് താക്കറെയുടെ മന്ത്രിസഭയില്‍ പ്രധാന വകുപ്പുകളെല്ലാം എന്‍സിപി കൈക്കലാക്കിയെന്നാണ് വിവരം.

മാത്രമല്ല, ഏറ്റവും കൂടുതല്‍ മന്ത്രിമാരും എന്‍സിപിയില്‍ നിന്നായിരിക്കും. ശരദ് പവാര്‍ നടത്തിയ നീക്കം വിജയം കാണുന്നത് ഇവിടെയാണ്. കൂടുതല്‍ സീറ്റ് നേടിയ ബിജെപിയെ പ്രതിപക്ഷത്തിരുത്താന്‍ പവാര്‍ നടത്തിയ നീക്കം വിജയിച്ചതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്. പവാര്‍ കുടുംബത്തിന് സുപ്രധാന മന്ത്രി പദവി ലഭിക്കുമെന്നാണ് വിവരം....

കൂടുതല്‍ മന്ത്രിമാര്‍ എന്‍സിപിക്ക്

കൂടുതല്‍ മന്ത്രിമാര്‍ എന്‍സിപിക്ക്

43 അംഗ മന്ത്രിസഭയാകും ഉദ്ധവിന്റേത് എന്നാണ് എന്‍ഡിടിവി പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇതില്‍ 16 അംഗങ്ങള്‍ എന്‍സിപിയില്‍ നിന്നായിരിക്കും. ശിവസേനയ്ക്ക് 15 മന്ത്രിമാരും കോണ്‍ഗ്രസിന് 12 മന്ത്രിമാരുമുണ്ടാകും. ശിവസേനയെക്കാള്‍ എംഎല്‍എമാര്‍ കുറവാണ് എന്‍സിപിക്ക്. മന്ത്രിമാരുടെ എണ്ണത്തില്‍ എന്‍സിപിയാകും മുന്നില്‍.

 ഒരുപദവി കൂടി വേണമെന്ന് എന്‍സിപി

ഒരുപദവി കൂടി വേണമെന്ന് എന്‍സിപി

കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി പദവി ലഭിക്കില്ലെന്നാണ് വിവരം. പകരം സ്പീക്കര്‍ പദവി നല്‍കി. കോണ്‍ഗ്രസ് നേതാവ് നാനാ പട്ടേളെയാണ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് പകരമായി തങ്ങള്‍ക്ക് ഒരു മന്ത്രിപദവി കൂടി വേണമെന്ന് എന്‍സിപി ആവശ്യപ്പെടുകയായിരുന്നു.

 പ്രധാന വകുപ്പുകള്‍

പ്രധാന വകുപ്പുകള്‍

ആഭ്യന്തരം, ഭവനം തുടങ്ങി വകുപ്പുകളെല്ലാം എന്‍സിപിക്ക് ലഭിക്കും. എന്‍സിപിയുടെ ജയന്ത് പാട്ടീല്‍ ആഭ്യന്തര മന്ത്രിയാകും. ശരദ് പവാറിന്റെ വലംകൈ ആയി അറിയപ്പെടുന്ന എന്‍സിപി നേതാവാണ് ജയന്ത് പാട്ടീല്‍. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നില്‍ നിന്ന നേതാവ് കൂടിയാണ് ഇദ്ദേഹം.

പ്രവര്‍ത്തി പരിയചയം

പ്രവര്‍ത്തി പരിയചയം

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്ന വേളയില്‍ രണ്ട് എന്‍സിപി നേതാക്കളും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജയന്ത് പാട്ടീലും ഛഗന്‍ ഭുജ്ബലുമാണത്. ജയന്ത് പാട്ടീല്‍ നേരത്തെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത നേതാവാണ്. അതുകൊണ്ടാണ് ഇദ്ദേഹത്തെ വീണ്ടും പരിഗണിക്കുന്നത്.

അജിത് പവാര്‍ വീണ്ടുമെത്തും

അജിത് പവാര്‍ വീണ്ടുമെത്തും

ഉപമുഖ്യമന്ത്രി പദവിയും എന്‍സിപിക്ക് ലഭിക്കും. ശരദ് പവാറിന്റെ സഹോദരീ പുത്രന്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഇദ്ദേഹം ഫട്‌നാവിസിന് പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് വിവാദമുയര്‍ന്നിരുന്നു. ഉപമുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്താണ് അജിതിനെ തിരിച്ചെത്തിച്ചതത്രെ.

അജിത് പവാറിന്റെ മറുപടി

അജിത് പവാറിന്റെ മറുപടി

ഫട്‌നാവിസ് മുഖ്യമന്ത്രിയും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയും ആയി സത്യപ്രതിജ്ഞ നടന്നിരുന്നു. പിന്നീടാണ് ശരദ് പവാറിന്റെ സമ്മര്‍ദ്ദം മൂലം അജിത് തിരിച്ചെത്തിയത്. ഇനിയും ഉപമുഖ്യമന്ത്രികുമോ എന്ന് മാധ്യമങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു. തീരമാനം എടുത്തിട്ടില്ല. പാര്‍ട്ടിയുടെ തീരുമാനം അനുസരിക്കുമെന്ന പതിവ് മറുപടിയാണ് അദ്ദേഹം നല്‍കിയത്.

 കോണ്‍ഗ്രസിന് റവന്യൂ

കോണ്‍ഗ്രസിന് റവന്യൂ

കോണ്‍ഗ്രസിന് റവന്യൂ മന്ത്രി പദവി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷനും സഭാ കക്ഷി നേതാവുമായ ബാലാസാഹിബ് തൊറാട്ട് റവന്യൂ മന്ത്രിയായേക്കും. ഒരുപക്ഷേ അശോക് ചവാനും സാധ്യതയുണ്ട്. ഇരുവരും ഉദ്ധവ് താക്കറെക്കൊപ്പം വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു.

 ശിവസേനയുടെ ആഗ്രഹം നടന്നു

ശിവസേനയുടെ ആഗ്രഹം നടന്നു

ശിവസേന ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്നാണ് തിരഞ്ഞെടുപ്പ്് നേരിട്ടത്. എന്നാല്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലി പിരിയുകയായിരുന്നു. മഹാ വികാസ് അഘാഡി സഖ്യത്തില്‍ അവര്‍ക്ക് മുഖ്യമന്ത്രി പദവി ലഭിച്ചു. പക്ഷേ, പ്രധാന വകുപ്പുകളെല്ലാം മറ്റു കക്ഷികള്‍ക്ക് വിട്ടുകൊടുക്കേണ്ടി വന്നു.

ഏകനാഥ് ഷിന്‍ഡെക്ക് നഗരവികസനം

ഏകനാഥ് ഷിന്‍ഡെക്ക് നഗരവികസനം

നഗരവികസന വകുപ്പ് ശിവസേനക്ക് ലഭിക്കുമെന്നാണ് സൂചന. സേനാ നേതാക്കളായ ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായ് എന്നിവരില്‍ ആരെങ്കിലും നഗരവികസന വകുപ്പ് മന്ത്രിയാകും. ഇരുവരും നേരത്തെ ഫട്‌നാവിസ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നു. ഷിന്‍ഡെ ആരോഗ്യ മന്ത്രിയും ദേശായ് വ്യവസായ മന്ത്രിയുമായിരുന്നു.

 കോണ്‍ഗ്രസ് നേതാവ് പട്ടോളെ

കോണ്‍ഗ്രസ് നേതാവ് പട്ടോളെ

അതേസമയം നിയമസഭാ സ്പീക്കറായി കോണ്‍ഗ്രസ് എംഎല്‍എ നാനാ പട്ടോളെയെ തിരഞ്ഞെടുത്തു. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കിസാന്‍ കത്തോറെ മല്‍സരരംഗത്തുനിന്ന് പിന്മാറിയതോടെ പട്ടോളെക്ക് എതിരില്ലാതാകുകയായിരുന്നു.

നാല് തവണ എംഎല്‍എ

നാല് തവണ എംഎല്‍എ

56കാരനായ പട്ടോളെ നാല് തവണ എംഎല്‍എ ആയിട്ടുണ്ട്. വിദര്‍ഭയിലെ സകോലി മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ഇദ്ദേഹം. ഒബിസി കുണാബി സമുദായത്തില്‍പ്പെട്ട ഇദ്ദേഹത്തിന് കര്‍ഷകര്‍ക്കിടയില്‍ വന്‍ സ്വാധീനമാണ്. നേരത്തെ ബിജെപി എംപിയായിരുന്ന ഇദ്ദേഹം നിലവില്‍ കോണ്‍ഗ്രസിന്റെ കര്‍ഷക വിഭാഗത്തിന്റെ നേതാവ് കൂടിയാണ്.

അവള്‍ എപ്പഴോ മരിച്ചിരുന്നു... മൃതദേഹത്തെയും കാമഭ്രാന്തന്മാര്‍ വെറുതെവിട്ടില്ല; നടുക്കുന്ന വിവരങ്ങള്‍അവള്‍ എപ്പഴോ മരിച്ചിരുന്നു... മൃതദേഹത്തെയും കാമഭ്രാന്തന്മാര്‍ വെറുതെവിട്ടില്ല; നടുക്കുന്ന വിവരങ്ങള്‍

ഞങ്ങള്‍ക്ക് ഭയമാണ് സര്‍!! അമിത് ഷായുള്ള വേദിയില്‍ തുറന്നടിച്ച് രാഹുല്‍ ബജാജ്, ഷായുടെ മറുപടിഞങ്ങള്‍ക്ക് ഭയമാണ് സര്‍!! അമിത് ഷായുള്ള വേദിയില്‍ തുറന്നടിച്ച് രാഹുല്‍ ബജാജ്, ഷായുടെ മറുപടി

English summary
Maharashtra: Sharad Pawar's Party May Get Key Maharashtra Ministries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X