കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മഹാരാഷ്ട്രയിൽ രാഷ്ട്രീയ ഭൂകമ്പം നടക്കും';ബിജെപിയിലേക്ക് പോയ കോൺഗ്രസ് നേതാക്കൾ മടങ്ങുന്നുവെന്ന്

  • By Desk
Google Oneindia Malayalam News

മുംബൈ; 'മധ്യപ്രദേശിൽ ബിജെപി ഹോളി ആഘോഷിക്കും, രാജസ്ഥാനിൽ രക്ഷാബന്ധൻ , മഹാരാഷ്ട്രയിൽ ദീപാവലി', മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ ഓപ്പറേഷൻ ലോട്ടസിലൂടെ അട്ടിമറിച്ച് ബിജെപി അധികാരത്തിൽ ഏറിയ പിന്നാലെ സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിച്ചൊരു പോസ്റ്റ് ഇങ്ങനെയായിരുന്നു. മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും പ്രതിസന്ധി ഉടലെടുത്തതോടെ ഇതേ സന്ദേശം ബിജെപി കേന്ദ്രങ്ങൾ വീണ്ടും പങ്കുവെയ്ക്കുന്നുണ്ട്.

ഹോളിയുടെ സമയത്തായിരുന്നു മധ്യപ്രദേശിൽ ബിജെപി അധികാരം പിടിച്ചത്. രക്ഷാബന്ധനാണ് ഉടൻ നടക്കാനിരിക്കുന്ന ആഘോഷം. ദീപാവലി ആകും മുൻപ് മഹാരാഷ്ട്രയിലും സ്ഥിതി മാറി മറിയും എന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം. എന്നാൽ ബിജെപിയുടെ മോഹം അത്ര പെട്ടെന്ന് നടക്കില്ലെന്ന വ്യക്തമാക്കുകയാണ് മഹാരാഷ്ട്ര കോൺഗ്രസ്. മാത്രമല്ല സംസ്ഥാനത്ത് റിവേഴ്സ് ഓപ്പറേഷനാണ് നടക്കാനിരിക്കുന്നാണ് വെളിപ്പെടുത്തൽ

 മൂന്ന് സംസ്ഥാനങ്ങൾ

മൂന്ന് സംസ്ഥാനങ്ങൾ

2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു ബിജെപി നേരിട്ടത്. 15 വർഷം ഭരിച്ച മധ്യപ്രദേശും ഛത്തീസ്ഗഡും രാജസ്ഥാനും ബിജെപിക്ക് നഷ്ടമായി. വൻ തിരിച്ചുവരവായിരുന്നു ഇവിടങ്ങളിൽ കോൺഗ്രസ് നടത്തിയത്. എന്നാൽ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാനുള്ള തീവ്രശ്രമങ്ങൾ ഈ സംസ്ഥാനങ്ങളിൽ ബിജെപി തുടക്കം മുതൽ തന്നെ ശക്തമാക്കി. മധ്യപ്രദേശിൽ ഇക്കഴിഞ്ഞ മാർച്ചോടെ ബിജെപിയുടെ ആദ്യ നീക്കം ഫലിച്ചു.

 മധ്യപ്രദേശിൽ നടന്നത്

മധ്യപ്രദേശിൽ നടന്നത്

മുഖ്യമന്ത്രി കമൽനാഥുമായി ഇടഞ്ഞ് നിൽക്കുകയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയേയും 22 എംഎൽഎമാരേയും രാജിവെപ്പിച്ച് മറുകണ്ടം ചാടിച്ച് കൊണ്ടായിരുന്നു ബിജെപി സംസ്ഥാന അധികാരം പിടിച്ചെടുത്തത്. സമാന തന്ത്രങ്ങൾ ബിജെപി രാജസ്ഥാനിലും പുറത്തെടുത്തിരിക്കുകയാണെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞ് നിൽക്കുന്ന സച്ചിൻ പൈലറ്റിനെ ബിജെപിയിലെത്തിക്കാൻ കൊണ്ട് പിടിച്ചുള്ള ശ്രമങ്ങൾ നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

 ഓഡിയോ ക്ലിപ്പുകൾ

ഓഡിയോ ക്ലിപ്പുകൾ

സംസ്ഥാനത്ത് ബിജെപി ഓപ്പറേഷൻ താമര പുറത്തെടുത്തുവെന്ന് വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പുകൾ ഇപ്പോൾ കോൺഗ്രസ് പുറത്തുവിട്ടിട്ടപണ്ട്. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് വിമത എംഎൽഎമാർക്ക് സർക്കാരിനെ മറച്ചിടാൻ പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയാണ് പുറത്തുവന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു. അതേസമയം മധ്യപ്രദേശിലെ പോലെ രാജസ്ഥാനിൽ സര്ക്കാരിനെ താഴെയിറക്കുക ബിജെപിക്ക് അത്ര എളുപ്പമാകില്ല.

 കേവല ഭൂരിപക്ഷം

കേവല ഭൂരിപക്ഷം

75 എംഎൽഎമാരുള്ള ബിജെപിക്ക് സച്ചിൻ പക്ഷത്തെ എംഎൽഎമാർ എത്തിയാലും കേവല ഭൂരിപക്ഷം നേടുകയെന്നത് എളുപ്പമല്ല. കോൺഗ്രസുമായി സച്ചിൻ ഇടഞ്ഞ് നിൽക്കുകയാണെങ്കിലും ബിജെപിയിലേക്ക് ഇല്ലെന്ന് നിലപാട് ആവർത്തിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ബിജെപി സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

 മഹാരാഷ്ട്രയിലും

മഹാരാഷ്ട്രയിലും

അതിനിടെ കോൺഗ്രസ് സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിലും രാജസ്ഥാന് സമാനമായ രാഷ്ട്രീയ സാഹചര്യം ഉടലെടുക്കുന്നുണ്ടെന്നാണ് ബിജെപി പറയുന്നത്. സഖ്യത്തിനുള്ളിലെ ഭിന്നതകൾ മഹാവികാസ് അഘാഡി സംഖ്യത്തിന്റെ പതനത്തിന് വഴി വെക്കുമെന്ന് ബിജെപി ആരോപിക്കുന്നത്. എന്നാൽ മഹാരാഷ്ട്ര പിടിക്കാമെന്നത് ബിജെപിയുടെ വെറും മോഹമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.

Recommended Video

cmsvideo
Rajasthan crisis: Congress suspends two rebel MLAs | Oneindia Malayalam
 പാർട്ടിയിലേക്ക് മടങ്ങും

പാർട്ടിയിലേക്ക് മടങ്ങും

മാത്രമല്ല കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നേതാക്കൾ ഉടൻ പാർട്ടിയിലേക്ക് മടങ്ങുമെന്നും കോൺഗ്രസ് പറഞ്ഞു.കൂറുമാറിയ എം.എല്‍.എമാര്‍ തങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് യശോമതി താക്കൂറാണ് വ്യക്തമാക്കിയത്. ഇവർ എപ്പോഴ്‍ വേണമെങ്കിലും പാർട്ടിയിൽ ചേരുമെന്നും യശോമതി പറഞ്ഞു.

 പാർട്ടി വിട്ടത്

പാർട്ടി വിട്ടത്

ഇക്കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പിന് നിരവധി കോൺഗ്രസ് എൻസിപി നേതാക്കളാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. നേരത്തേ തന്നെ ഇവരിൽ ചിലർ മാതൃപാർട്ടിയിലേക്ക് മടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏത് നിമിഷവും ബിജെപിക്ക് തിരിച്ചടി നൽകി നേതാക്കൾ തിരിച്ചെത്തുമെന്ന് യശോമതി പറഞ്ഞു.

 പുതിയൊരു മാതൃക

പുതിയൊരു മാതൃക

മഹാരാഷ്ട്ര രാജ്യത്തിന് മുന്നില്‍ പുതിയൊരു മാതൃകയാണ് വെച്ചത്. ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കും. ബിജെപിക്ക് അധുകാരത്തോടുള്ള ആർത്തിയാണെന്നും യശോമതി കുറ്റപ്പെടു്തി. മഹാവിഘാസ് അഘാഡി സർക്കാർ അഞ്ച് വർഷം തികയ്ക്കുമെന്നും യശോമതി പറഞ്ഞു. ട്വിറ്ററിൾ പങ്കുവെച്ച വീഡിയോയിലാണ് യശോമതി ഇക്കാര്യം പറഞ്ഞത്.

 പുറത്തുനിന്നുള്ളവർ

പുറത്തുനിന്നുള്ളവർ

മുൻ മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസിന് ചുറ്റുമുള്ളത് പുറത്ത് നിന്ന് ഉള്ളവരാണ്. മറ്റ് പാർട്ടികളിൽ നിന്ന് എത്തിയവർ. ബിജെപി എത്രമാത്രം ദുർബലരാണെന്ന് വ്യക്തമാകാൻ ഇത് മാത്രം മതി. ബിജെപിയുടെ 105 എംഎൽഎമാരിൽ എത്ര പേർ മറ്റ് പാർട്ടികളിൽ നിന്ന് വന്നവരാണ്? അവർ ബിജെപിക്കൊപ്പം ഉറച്ച് നിൽക്കുമെന്ന കാര്യത്തിൽ നിങ്ങൾക്ക് ഗ്യാരണ്ടി ഉണ്ടോ? യശോമതി ചോദിച്ചു.

 രാഷ്ട്രീയ ഭൂകമ്പം

രാഷ്ട്രീയ ഭൂകമ്പം

കോൺഗ്രസുമായി നിങ്ങളുടെ എത്ര എംഎൽഎമാർ ബന്ധപ്പെട്ടുവെന്ന് വെളിപ്പെടുത്തിയാൽ മഹാരാഷ്ട്രയിൽ ഭൂകമ്പം തന്നെ നടക്കും, യശോമതി പറഞ്ഞു. കേന്ദ്രം ഭരിക്കുന്നുവെന്ന അഹങ്കാരത്തിൽ സംസ്ഥാന ഭരണം അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും യശോമതി കുറ്റപ്പെടുത്തി. ബിജെപിയുടെ വൃത്തിക്കെട്ട രാഷ്ട്രീയം നമ്മൾ കർണാടകയിലും മധ്യപ്രദേശിലും കണ്ടു. ഇപ്പോൾ രാജസ്ഥാനിലും.

ബിജെപി വെല്ലുവിളി

ബിജെപി വെല്ലുവിളി

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. മുഖ്യമന്ത്രി പദം സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് ശിവസേന ബിജെപിയുമായി വഴി പരിഞ്ഞു. തുടർന്ന് കോൺഗ്രസും എൻസിപിയുമായി സഖ്യം ചേർന്നാണ് സംസ്ഥാനത്ത് ഭരണം പിടിച്ചത്. ഒക്ടോബറിൽ സംസ്ഥാനത്ത് രാഷ്ടീയത്തില്‍ രാഷ്ട്രീയ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നാണ് ബിജെപി വെല്ലുവിളിച്ചിരിക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. മുഖ്യമന്ത്രി പദം സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് ശിവസേന ബിജെപിയുമായി വഴി പരിഞ്ഞു. തുടർന്ന് കോൺഗ്രസും എൻസിപിയുമായി സഖ്യം ചേർന്നാണ് സംസ്ഥാനത്ത് ഭരണം പിടിച്ചത്. ഒക്ടോബറിൽ സംസ്ഥാനത്ത് രാഷ്ടീയത്തില്‍ രാഷ്ട്രീയ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നാണ് ബിജെപി വെല്ലുവിളിച്ചിരിക്കുന്നത്.

രാജസ്ഥാന് ശേഷം

രാജസ്ഥാന് ശേഷം

രാജസ്ഥാനിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലംപൊത്തിയ ശേഷം മഹാരാഷ്ട്രയില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് സാധ്യത ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാംദാസ് അത്തേവല പറഞ്ഞത്. രാജസ്ഥാനിലെ സാഹചര്യം മഹാരാഷ്ട്രയേയും സ്വാധീനിച്ചേ്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുമ്ട്.

English summary
Maharashtra;Shiv Sena-led Maha Vikas Aghadi government is stable says Congress minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X