കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ വീണ്ടും കനത്ത തിരിച്ചടിയേറ്റ് ബിജെപി; ഉപതിരഞ്ഞെടുപ്പിലും ദയനീയ പരാജയം

  • By Desk
Google Oneindia Malayalam News

മുംബൈ: തുടര്‍ച്ചയായ തിരിച്ചടികളാണ് ബിജെപിക്ക് മഹാരാഷ്ട്ര സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലേറെ സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ശിവസേന കാലുമാറിയതോടെ അധികാരം പിടിക്കാന്‍ കഴിഞ്ഞില്ല. ഇതിന് പിന്നാലെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വരുന്നത്.

ആര്‍ എസ് എസ് ആസ്ഥാനമായ നാഗ്പൂരിലെ ജില്ലാ പരിഷദ് തിരഞ്ഞെടുപ്പിലടക്കം ബിജെപിക്ക് ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഇപ്പോഴിതാ മുംബൈ കോര്‍പ്പറേഷനിലെ ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് വിജയിക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഉപതിരഞ്ഞെടുപ്പില്‍

ഉപതിരഞ്ഞെടുപ്പില്‍

ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 141-ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മഹാരാഷ്ട്രയില്‍ ബിജെപിക്ക് അവസാനാമായി പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. വ്യാഴാഴ്ച്ചയായിരുന്നു ഇവിടെ വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ വെള്ളിയാഴ്ച്ച വൈകിട്ടോടെ പൂര്‍ത്തിയായി.

ശിവസേന സ്ഥാനാര്‍ത്ഥി

ശിവസേന സ്ഥാനാര്‍ത്ഥി

ശിവസേന സ്ഥാനാര്‍ത്ഥിയാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. ശിവസേന സ്ഥാനാര്‍ത്ഥി വിദാല്‍ ലോക്റെ 4472 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ദിനേശ് പഞ്ചാലിന് 3042 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 1385 ഭൂരിപക്ഷം ശിവസേന സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

നിയമസഭയിലേക്ക്

നിയമസഭയിലേക്ക്

പതിനെട്ട് സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരിച്ചത്. നേരത്തെ ശിവസേന ടിക്കറ്റില്‍ വിദാല്‍ ലോക്റെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. സമാജ്വാദി പാര്‍ട്ടിയിലെ അബു അസ്മിയായിരുന്നു 25000 വോട്ടുകള്‍ക്ക് വിദാല്‍ ലോക്റയെ പരാജയപ്പെടുത്തിയത്.

അംഗബലം

അംഗബലം

141-ാം വാര്‍ഡിലെ വിജയത്തോടെ കോര്‍പ്പറേഷനിലെ അംഗബലം ശിവസേന 95 ആയി ഉയര്‍ത്തി. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ 6 കൗണ്‍സിലര്‍ മാര്‍ 2018 ല്‍ ശിവസേനയില്‍ ചേര്‍ന്നിരുന്നു. കൗണ്‍സിലില്‍ ബിജെപിക്ക് 83 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസ്-29, എന്‍സിപി-8, എസ്പി-6, എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ അംഗബലം

ലാത്തൂരില്‍

ലാത്തൂരില്‍

ലാത്തൂര്‍ മുന്‍സിപാലിറ്റിയില്‍ നടന്ന തിരഞ്ഞെടുപ്പിലും ബിജെപിക്ക് പരാജയം നേരിടേണ്ട് വന്നു. ബിജെപിയുടെ സിറ്റിങ് വാര്‍ഡായിരുന്ന 11 എ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വികാസ് വാഗ്നമാരെ പിടിച്ചെടുത്തും. 726 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം. ബിജെപി കോര്‍പ്പറേറ്റര്‍ ശിവകുമാറിന്‍റെ മരണത്തെ തുടര്‍ന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.

ജില്ലാ പരിഷദ് തിരഞ്ഞെടുപ്പിലും

ജില്ലാ പരിഷദ് തിരഞ്ഞെടുപ്പിലും

നേരത്തെ നാഗ്പൂരില്‍ നടന്ന ജില്ലാ പരിഷദ് തിരഞ്ഞെടുപ്പിലും ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. ആര്‍എസ്എസ് അസ്ഥാനം നിലനില്‍ക്കുന്ന സ്ഥലത്ത് വലിയ വ്യത്യാസത്തിലാണ് ബിജെപിയെ മറികടന്ന് കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തത്.

ഉരുക്കു കോട്ടകളില്‍ വിള്ളല്‍

ഉരുക്കു കോട്ടകളില്‍ വിള്ളല്‍

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ ജന്മസ്ഥലമായ ധാപെവാഡയിലടക്കം ബിജെപി പരാജയപ്പെട്ടു. കഴിഞ്ഞ മൂന്ന് തവണയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച സീറ്റായിരുന്നു ധാപെവാഡ. ബിജെപിയുടെ ഉരുക്ക് കോട്ടകളിലടക്കം വിള്ളല്‍ വീണപ്പോള്‍ ജില്ലാ പരിഷദിലെ 58 ല്‍ 31 സീറ്റും നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി.

 14 ഇടത്ത് മാത്രം

14 ഇടത്ത് മാത്രം

പത്ത് സീറ്റുകളില്‍ എന്‍സിപിയും ഒരു സീറ്റില്‍ ശിവസേനയും വിജയിച്ചു. അതേസമയം അമ്പതിലേറെ സീറ്റുകളില്‍ മത്സരിച്ച ബിജെപിക്ക് കേവലം 14 ഇടത്ത് മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. നാഗ്പൂരിന് പുറമെ പാല്‍ഘട്ട്, നന്ദുര്‍ബാര്‍, ധൂലെ, അകോള എന്നിവിടങ്ങളിലെ ജില്ലാ പരിഷത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

മൊത്തത്തില്‍

മൊത്തത്തില്‍

ആകെ വാര്‍ഡുകളുടെ എണ്ണത്തില്‍ 73 ജില്ലാ കൗണ്‍സിലുകളും 145 പഞ്ചായത്ത് സമിതികളിലും കോണ്‍ഗ്രസാണ് വിജയിച്ചത്. സഖ്യകക്ഷിയായ എന്‍സിപിക്ക് 46 ജില്ലാ കൗണ്‍സിലും 80 പഞ്ചായത്ത് സമിതികളിലും വിജയിക്കാനായി. ശിവസേന 49 ജില്ലാ കൗണ്‍സിലിലും 117 പഞ്ചായത്ത് സമിതികളിലും വിജയിച്ചു.

പാല്‍ഘട്ടില്‍

പാല്‍ഘട്ടില്‍

പാല്‍ഘട്ട് ജില്ലാ പരിഷത്തില്‍ 18 സീറ്റുകളോടെ ശിവസേനയാണ് വലിയ ഒറ്റകക്ഷി. എന്‍സിപിയും ബിജെപിയും പത്ത് സീറ്റുകളില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ മാത്രമാണ് ഇവിടെ ജയിക്കാന്‍ സാധിച്ചത്. വാഷിമില്‍ എന്‍സിപിയാണ് മുന്നേറ്റം കാഴ്ച വെച്ചത്. 52 സീറ്റില്‍ 12 ഇടത്തും എന്‍സിപി ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 9 സീറ്റുകളില്‍ വിജയിക്കാനായി. ശിവസേന 6 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ബിജെപി വെറും 7 സീറ്റില്‍ ഒതുങ്ങി.

അഗോളയിൽ

അഗോളയിൽ

അഗോളയിൽ പ്രകാശ് അംബേദ്‌കറിന്റെ വഞ്ചിത് ബഹുജൻ അഗാഡിയാണ് നേട്ടമുണ്ടാക്കിയത്. വിബിഎ 23 സീറ്റുകളിലാണ് ഇവിടെ ജയിച്ചത്. ശിവസേന 11 സീറ്റുകൾ നേടിയപ്പോൾ ബിജെപി ഏഴും കോൺഗ്രസ് അഞ്ചും എൻസിപി മൂന്നും സീറ്റുകൾ നേടി. വിദര്‍ഭ മേഖലയിലും ബിജെപിക്ക് ആധിപത്യം നഷ്ടമായി

ധൂലേ മാത്രം

ധൂലേ മാത്രം

ധൂലേ മാത്രമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒപ്പം നിന്നത്. ആകെയുള്ള 56 സീറ്റില്‍ 39 ലും ബിജെപി വിജയിച്ചപ്പോള്‍ മഹാ വികാസ് അഘാഡി സഖ്യത്തിന് 14 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. നന്ദര്‍ബാറില്‍ കോണ്‍ഗ്രസും ബിജെപിയും കോണ്‍ഗ്രസിന് 23 സീറ്റുകള്‍ വീതമാണ് നേടിയത.

' പ്രവാസിയുടെ ലഗേജിനു മേല്‍ മുസ്‌ലിം ടാഗ് പതിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍'; ചര്‍ച്ചയായി കുറിപ്പ്' പ്രവാസിയുടെ ലഗേജിനു മേല്‍ മുസ്‌ലിം ടാഗ് പതിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍'; ചര്‍ച്ചയായി കുറിപ്പ്

 ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു; രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു; രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം

 മരട് ഫ്ലാറ്റ് പൊളിക്കല്‍; മണ്ണിലമര്‍ന്ന് എച്ച്2ഒ ഹോളിഫെയ്ത്തും ആല്‍ഫ സെറീനും, നാളെയും 2 സ്ഫോടനങ്ങള്‍ മരട് ഫ്ലാറ്റ് പൊളിക്കല്‍; മണ്ണിലമര്‍ന്ന് എച്ച്2ഒ ഹോളിഫെയ്ത്തും ആല്‍ഫ സെറീനും, നാളെയും 2 സ്ഫോടനങ്ങള്‍

English summary
Maharashtra;shiv sena wins civic bypoll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X