കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കൂ: ഉദ്ധവ് താക്കറെയ്ക്ക് എസ്പി നേതാവിന്റെ മുന്നറിയിപ്പ്

Google Oneindia Malayalam News

മുംബൈ: പൗരത്വ നിയമത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് മുന്നറിയിപ്പുമായി സമാജ് വാദി പാര്‍ട്ടി നേതാവ്. പൗരത്വ നിയമഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയില്‍ പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭയും പശ്ചിമബംഗാള്‍ നിയമസഭയും ചെയ്തതുപോലെ പ്രമേയം പാസാക്കാനാണ് നിര്‍ദേശം.

വുഹാനിലേക്കുള്ള ഇന്ത്യന്‍ വിമാനം വൈകിപ്പിക്കുന്നത് മനപ്പൂര്‍വ്വം! ചൈനീസ് വാദം പൊള്ളയെന്ന്...വുഹാനിലേക്കുള്ള ഇന്ത്യന്‍ വിമാനം വൈകിപ്പിക്കുന്നത് മനപ്പൂര്‍വ്വം! ചൈനീസ് വാദം പൊള്ളയെന്ന്...

നിയമം മുസ്ലിങ്ങളെ കഷ്ടത്തിലാക്കുന്നതാണ്. മഹാരാഷ്ട്രയില്‍ ജനസംഖ്യാ കണക്കെടുപ്പ് പോലെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കുകയാണെങ്കില്‍ ഞങ്ങള്‍ എതിര്‍ക്കും. ഇപ്പോള്‍ ഞങ്ങള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് അപേക്ഷിക്കുകയാണ്. എന്നാല്‍ പിന്നീട് ‍ഞങ്ങള്‍ക്ക് പറയാനുണ്ടാവുക മറ്റ് ചില കാര്യങ്ങളായിരിക്കുമെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അബു അസ്മി ചൂണ്ടിക്കാണിക്കുന്നു.

thackeray-1582

കോണ്‍ഗ്രസ്- എന്‍സിപി- സമാജ് വാദി എന്നീ പാ‍ര്‍‍ട്ടികളുമായി സഖ്യം രൂപീകരിച്ചാണ് മഹാരാഷ്ട്രയില്‍ താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. മഹാരാഷ്ട്രയില്‍ പൗരത്വ നിയമഭേദഗതി നടപ്പിലാക്കാനുള്ള നീക്കത്തില്‍ ശിവസേനയെ വിമര്‍ശിച്ച് കോണ്‍ഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേശീയ പൗരത്വ നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവ തമ്മിലുള്ള ബന്ധം മനസ്സിലാക്കണമെന്നാണ് കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയുടെ നിര്‍ദേശം. ഒരിക്കല്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കിയാല്‍ ദേശീയ പൗരത്വ രജിസ്റ്ററിനെ തടയുന്നത് എളുപ്പമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പൗരത്വ നിയമം ഭേദഗതി ചെയ്യപ്പെടേണ്ടിയിരുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ നിലവിലെ നിയമഭേദഗതി മതത്തിന്റെ അടിസ്ഥാനത്തിലാണെന്നും തിവാരി ചൂണ്ടിക്കാണിക്കുന്നു.

മഹാരാഷ്ട്രയില്‍ പൗരത്വ നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഏറ്റവും ഒടുവില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു താക്കറെയുടെ പ്രതികരണം. വെള്ളിയാഴ്ച ദില്ലിയില്‍ വെച്ചായിരുന്നു മോദി- ഉദ്ധവ് താക്കറെ കൂടിക്കാഴ്ച.

English summary
Maharashtra SP leader Abu Azmi warns CM Thackeray over implementation of NPR, CAA, NRC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X