കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര സ്പീക്കര്‍ നാനാ പട്ടോലെ പദവിയൊഴിഞ്ഞു; കോണ്‍ഗ്രസ് പ്രസിഡന്‍റായേക്കും

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ നാനാ പട്ടോലെ സ്ഥാനമൊഴിഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ ഡെപ്യൂട്ടി സ്പീക്കർ നർഹാരി സിർവാളിന് രാജി കത്ത് കൈമാറിയാണ് നാനാ പട്ടോലെ സ്പീക്കര്‍ പദവി ഒഴിഞ്ഞത്. പട്ടോലെ അടുത്ത മഹാരാഷ്ട്ര കോൺഗ്രസ് മേധാവിയാകാൻ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭണ്ഡാര ജില്ലയിലെ സകോലിയിൽ നിന്നുള്ള എം‌എൽ‌എയാണ് പട്ടോലെ. നിലവിലെ പാര്‍ട്ടി അധ്യക്ഷന്‍ ബാലസാഹേബ് തോറാത്തിനെ മാറ്റി പട്ടോലെ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റായി നിയമിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചുവെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാലസാഹേബ് തോറാത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിമാരുടെ സംഘം അടുത്തിടെ ദില്ലിയിൽ പാർട്ടി നേതൃത്വത്തെ സന്ദർശിച്ചിരുന്നു. മുൻ പാർട്ടി അധ്യക്ഷന്‍ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുമായി തോറാത്ത് ചര്‍ച്ച നടത്തുകയും ചെയ്തു.

nana-patole

തന്നെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിവാക്കാനുള്ള നീക്കങ്ങളെ തടയിടുന്നതിന് വേണ്ടിയാണ് തോറാത്തിന്‍റെ ദില്ലി സന്ദര്‍ശനം എന്ന് അഭ്യൂഹം ഉണ്ടായിരുന്നു. 2014 ൽ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ബിജിപിയിലേക്ക് പോയ വ്യക്തിയാണ് പട്ടോലെ. പിന്നീട് കോൺഗ്രസിലേക്ക് മടങ്ങിയ അദ്ദേഹത്തെ കഴിഞ്ഞ വർഷം മഹാരാഷ്ട്ര വികാസ് അഘാഡി (എംവിഎ) സഖ്യം സർക്കാർ രൂപീകരിച്ചപ്പോൾ സ്പീക്കറാക്കുകയായിരുന്നു.

സുരേഷ് ഗോപി എത്തുമോ ആറന്മുളയില്‍; കോണ്‍ഗ്രസില്‍ കുട്ട നിറയെ സ്ഥാനാര്‍ഥികള്‍, ബിജെപിയുടെ എ ക്ലാസ്സുരേഷ് ഗോപി എത്തുമോ ആറന്മുളയില്‍; കോണ്‍ഗ്രസില്‍ കുട്ട നിറയെ സ്ഥാനാര്‍ഥികള്‍, ബിജെപിയുടെ എ ക്ലാസ്

English summary
Maharashtra Speaker Patole resigns; May be Congress state president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X