കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അടിച്ചു പിരിഞ്ഞ്' ഒവൈസിയും പ്രകാശ് അംബേദ്കറും; മഹാരാഷ്ട്രയില്‍ ആശ്വാസം കോണ്‍ഗ്രസിന്

Google Oneindia Malayalam News

മുംബൈ: മാസങ്ങള്‍ക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ പ്രവത്തനങ്ങള്‍ സജീവമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. ലോക്സഭാ തിരഞ്ഞെടുപ്പിലേതിന് സമാനമായ സഖ്യമാണ് പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് തുടരുക. ഭരണപക്ഷത്ത് ബിജെപി- ശിവസേന സഖ്യവും പ്രതിപക്ഷത്ത് കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും നിലവില്‍ വന്നുകഴിഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വലിയ തിരിച്ചടിയേറ്റ കോണ്‍ഗ്രസും എന്‍സിപിയും എതാനും പ്രാദേശിക കക്ഷികളെക്കൂടി സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ വലിയ തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്.

പ്രകാശ് അംബേദ്കര്‍-അസദുദ്ദീന്‍ ഒവൈസി കൂട്ടുക്കെട്ടായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിഎ സഖ്യത്തിന്‍റെ പ്രതീക്ഷകള്‍ തകിടം മറിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സഖ്യം പൊളിഞ്ഞുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ വാര്‍ത്തകള്‍ കോണ്‍ഗ്രസിന് സഖ്യത്തിന് നല്‍കുന്ന ആശ്വാസം വളരെ വലുതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

ലോക്സഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍

സംസ്ഥാനത്തെ 48 സീറ്റുകളില്‍ കേവലം 5 സീറ്റുകള്‍ മാത്രമായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിഎ സഖ്യത്തിന് ലഭിച്ചത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ ലഭിച്ചെങ്കില്‍ ഇത്തവണ അത് ഒന്നിലേക്ക് ചുരുങ്ങി. എന്‍സിപിക്ക് 4 സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞത് ശക്തമായ പോരാട്ടത്തിനൊടുവിലായിരുന്നു.

പ്രതീക്ഷകള്‍ തകര്‍ത്തത്

പ്രതീക്ഷകള്‍ തകര്‍ത്തത്

ഏറ്റവും കുറഞ്ഞത് 15 സീറ്റുകളിലെങ്കിലും വിജയം പ്രതീക്ഷിച്ച കോണ്‍ഗ്രസ് സഖ്യത്തിന്‍റെ പ്രതീക്ഷകള്‍ തകര്‍ത്തത് പ്രകാശ് അംബേദ്കര്‍, അസദുദ്ദീന്‍ ഉവൈസി കൂട്ടുക്കെട്ടായിരുന്നു. പത്തിലേറെ മണ്ഡലങ്ങളി‌ല്‍ കോണ്‍ഗ്രസ്-എന്‍സിപി വോട്ടുകളില്‍ വലിയ തോതില്‍ വിള്ളല്‍ വീഴ്ത്താന്‍ ഈസഖ്യത്തിന് സാധിച്ചു. ഈ മണ്ഡലങ്ങളില്‍ ബിജെപി നേടീയ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍വോട്ട് പ്രകാശ് അംബേദ്കര്‍-ഉവൈസി കൂട്ടുക്കെട്ട് പിടിച്ചു.

Recommended Video

cmsvideo
Maharashtra Govt Says It Will Buy Land in Jammu and Kashmir | Oneindia Malayalam
പരാജയം

പരാജയം

ഇതോടെയാണ് എത്രവലിയ തിരിച്ചടിയിലും കോണ്‍ഗ്രസ് വിജയം പ്രതീക്ഷിച്ചിരുന്ന പല സ്ഥാനാര്‍ത്ഥികളും പരാജയം രുചിച്ചു. നന്ദേതില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ 40000 വോട്ടുകള്‍ക്കും ഏറെ പ്രതീക്ഷയുള്ള മണ്ഡ‍ലമായ മുബൈനോര്‍ത്തില്‍ ബോളിവുഡ് താരം ഊര്‍മ്മിള മണ്ഡോത്കറും പരാജയപ്പെട്ടത് അംബേദ്കര്‍-ഉവൈസി കൂട്ടുകെട്ടിന്‍റെ സാന്നിധ്യമായിരുന്നു.

സഖ്യ ചര്‍ച്ചകള്‍

സഖ്യ ചര്‍ച്ചകള്‍

ലോക്സഭാ തിരഞ്ഞെടുപ്പിലെ പാഠമുള്‍ക്കൊണ്ട് പ്രകാശ് അംബേദ്കറുമായി സഖ്യത്തിലെത്താന്‍ കോണ്‍ഗ്രസ് നേരത്തെ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സീറ്റുകളുടെ വീതം വെയ്പില്‍ ധാരണയില്‍ എത്താന്‍ കഴിയാതിരുന്നതിനാല്‍ ഈ ശ്രമം പാതിവഴില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അംബേദ്കര്‍-ഉവൈസി കൂട്ടുകെട്ട് ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടു.

സഖ്യം തുടരില്ല

സഖ്യം തുടരില്ല

എന്നാല്‍ സീറ്റ് ചര്‍ച്ചയില്‍ പരസ്പരം തെറ്റിയതോടെ പ്രകാശ് അംബേദ്കറിന്‍റെ വഞ്ചിത് ബഹുജന്‍ ആഘാഡിയുടെ ഭാഗമായി തുടരില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഒവൈസിയുടെ പാര്‍ട്ടിയിപ്പോള്‍. ഈ സഖ്യം പൊളിഞ്ഞത് കോണ്‍ഗ്രസിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഒവൈസി പ്രഖ്യാപിച്ചു.

കേവലം എട്ടു സീറ്റുകള്‍

കേവലം എട്ടു സീറ്റുകള്‍

288 അംഗ നിയമസഭയിലേക്ക് കേവലം എട്ടു സീറ്റുകള്‍ മാത്രം അനുവദിക്കാമെന്ന പ്രകാശ് അംബേദ്കറിന്‍റെ നിലപാടാണ് ഉവൈസിയുടെ പാര്‍ട്ടിയെ ചൊടിപ്പിച്ചത്. 74 സീറ്റുകളാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ വിട്ടുവീഴ്ച ചെയ്യാനും തയ്യാറായിരുന്നു. പക്ഷെ പ്രകാശ് അംബേദ്ക്കര്‍ എട്ടു സീറ്റ് മാത്രമേ തരികയുള്ളൂവെന്ന് ഉറച്ചു നില്‍ക്കുകയാണ്. ഇത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി എം.പിയും സംസ്ഥാന അധ്യക്ഷനുമായ ഇംതിയാസ് ജലീല്‍ പറഞ്ഞു.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

നിയമസഭ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഒറ്റക്ക് മത്സരിക്കും. എഐഎംഐഎമ്മിന്‍റെ സിറ്റിങ് സീറ്റായ ഔറംഗബാദ് സെന്‍ട്രല്‍ പോലും പാര്‍ട്ടിക്ക് അനുവദിക്കാന്‍ പ്രകാശ് അംബേദ്കര്‍ തയ്യാറായില്ലെന്നും ഇംതിയാസ് ജലീല്‍ ആരോപിച്ചു. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച ഒവൈസിയുടെ പാര്‍ട്ടിക്ക് 2 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നു.

സ്ഥിതി അതീവ ഗുരുതരം: കേരളത്തിലെ 21 അണക്കെട്ടുകളില്‍ ഭൂചലന സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ട്സ്ഥിതി അതീവ ഗുരുതരം: കേരളത്തിലെ 21 അണക്കെട്ടുകളില്‍ ഭൂചലന സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ട്

 <strong>സോഫ്റ്റ് ലാന്‍ഡിങില്‍ ഇന്ത്യക്ക് മുന്നെ തിരിച്ചടിയേറ്റ് ഇസ്രായേല്‍, തകര്‍ന്നുവീണത് ബെറേഷീറ്റ്</strong> സോഫ്റ്റ് ലാന്‍ഡിങില്‍ ഇന്ത്യക്ക് മുന്നെ തിരിച്ചടിയേറ്റ് ഇസ്രായേല്‍, തകര്‍ന്നുവീണത് ബെറേഷീറ്റ്

English summary
Maharashtra; split in vba-aimim alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X