Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവേക് ഒബ്റോയിയുടെ വിവാദ ട്വീറ്റ്; സ്ത്രീത്വത്തെ അപമാനിച്ചു... താരത്തിന് വനിത കമ്മീഷന്റെ നോട്ടീസ്!

മുംബൈ: നടന്‍ വിവേക് ഒബ്‌റോയി ട്വിറ്ററില്‍ പങ്കുവച്ച മീമിനെതിരെ മഹാരാഷ്ട്ര വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവേക് ഒബ്റോയിയെ അറസ്റ്റ് ചെയ്യണമെന്ന് എൻസിപി വനിതാ വിഭാഗം അധ്യക്ഷ ചിത്ര വാഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വനിത കമ്മീഷന്റെ നോട്ടീസ്.

ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മീം ആയിരുന്നു വിവേക് ഒബ്റോയി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നത്. ഐശ്വര്യയും വിവേക് ഒബ്റോയിയും തമ്മിലുണ്ടായിരുന്നു പ്രണയത്തെ 'എക്സിറ്റ് പോൾ' എന്നാണ് മീമിൽ ഉള്ളത്. വിവേകുമായുള്ള പ്രണയ പരാജയത്തിനൊടുവിൽ ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുകയും ഇരുവരും തമ്മിൽ വിവാഹിതരാകുകയുമായിരുന്നു.

vivek-oberoi

മകൾ ആരാധ്യയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഐശ്വര്യ-അഭിഷേക് ​ദമ്പതികളുടെ ചിത്രത്തില്‍ 'തെരഞ്ഞെടുപ്പ് ഫലം' എന്നാണ് കുറിച്ചത്. പവന്‍ സിംഗ് എന്ന ട്വിറ്റർ യൂസർ പങ്കുവച്ച മീം ആയിരുന്നു വിവേക് പങ്കുവെച്ചിരുന്നത്. സൽമാൻ ഖാനുമായുള്ള പ്രണയ ബന്ധത്തെ 'ഒപീനിയൻ പോൾ' എന്നും കുറിച്ചിട്ടുണ്ട്. ബോളിവുഡിനെ അമ്പരപ്പിച്ച ഐശ്വര്യ റായി- സൽമാൻ ഖാൻ പ്രണയം തകരുകയും പിന്നീട് വിവേക് ഒബ്റോയിയുമായി പ്രണയത്തിലാകുകയായിരുന്നു.

ഇതിന് ശേഷം അഭിഷേക് ബച്ചനെ ഐശ്വര്യ റായ് വിവാഹം കഴിക്കുകയായരുന്നു. ഇതില്‍ രാഷ്ട്രീയമില്ലെന്നും ജീവിതമാണെന്നുമുള്ള കുറിപ്പോടെയായിരുന്നു ട്വീറ്റ്. ട്വീറ്റിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഇതിനോടകം താരം നേരിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+