Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ധ്യംകരണ ശസ്ത്രക്രിയ പാളി! സ്ത്രീ മരിച്ചു; അഞ്ചു പേര്‍ ഗുരുതരാവസ്ഥയില്‍, ഡോക്ടര്‍ മുങ്ങി

ഗ്രാമത്തിലെ ആരോഗ്യ കേന്ദ്രത്തിലാണ് ശസ്ത്രക്രിയ നടന്നത്. സ്ത്രീ മരിച്ചതോടെ ഡോക്ടര്‍ മുങ്ങി. ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുംബൈ: വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ അണ്ഡവാഹിനി കുഴലിന് പകരം ഡോക്ടര്‍ മുറിച്ചത് കുടല്‍. സ്ത്രീ മരിച്ചു. അഞ്ചു യുവതികള്‍ ഗുരുതരാവസ്ഥയില്‍. മഹാരാഷ്ട്രയിലെ ബെലോറ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

ഗ്രാമത്തിലെ ആരോഗ്യ കേന്ദ്രത്തിലാണ് ശസ്ത്രക്രിയ നടന്നത്. സ്ത്രീ മരിച്ചതോടെ ഡോക്ടര്‍ മുങ്ങി. ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോക്ടര്‍ക്ക് അബദ്ധം സംഭവിച്ചതാണോ അതല്ല, മറ്റെന്തിങ്കിലുമാണോ മരണ കാരണമന്ന് അന്വേഷിച്ച് വരികയാണ്.

പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

ഡോക്ടര്‍ സ്വപ്‌നില്‍ സത്പുത് ആണ് ശസ്ത്രക്രിയ നടത്തിയത്. ബെലോറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറാണ് ഇവര്‍. അണ്ഡവാഹിനി കുഴലിന് പകരം കുടല്‍ മുറിച്ചുമാറ്റിയതാണ് സ്ത്രീ മരിക്കാന്‍ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പറയുന്നു.

സംഘര്‍ഷാവസ്ഥ

വിദര്‍ഭ ജില്ലയിലെ ബാര ഗ്രാമത്തിലുള്ള 26കാരി ശാരദ കലെയാണ് മരിച്ചതെന്ന് പോലിസ് പറഞ്ഞു. ഓപറേഷന് ശേഷം ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ശാരദയെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ജനം ഇളകിയിരിക്കുകയാണ്.

അന്വേഷണത്തിന് നിര്‍ദേശം

പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ കാര്യങ്ങള്‍ ജില്ലാ ആരോഗ്യ ഓഫിസര്‍ കെ എസ് റാത്തോഡ് സ്ഥിരീകരിച്ചു. വന്ധ്യംകരണ ഒപറേഷന്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ സിവില്‍ സര്‍ജന്റെ നേതൃത്വത്തില്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ വക രണ്ട് ലക്ഷം

മരിച്ച യുവതിയുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും എസ്പി എം രാജ് കുമാര്‍ പറഞ്ഞു.

അഞ്ച് പേരുടെ നില ഗുരുതരം

ശസ്ത്രക്രിയക്ക് വിധേയരായ അഞ്ച് യുവതികള്‍ ചികില്‍സയിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപോര്‍ട്ട്. നാല് പേരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും ഒരാളെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചതെന്ന് റാത്തോഡ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+