കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘കർണാടക അധിനിവേശ പ്രദേശങ്ങൾ’ മഹാരാഷ്ട്രയിൽ ഉൾപ്പെടുത്തും: വീണ്ടും നിലപാട് വ്യക്തമാക്കി ഉദ്ദവ് താക്കറെ

Google Oneindia Malayalam News

മുംബൈ: അതിര്‍ത്തി ഗ്രാമങ്ങളുടെ കാര്യത്തിലുള്ള തര്‍ക്കത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മറാത്തി സംസാരിക്കുന്ന ജനങ്ങൾ കൂടുതലുള്ള കർണാടകയിലെ പ്രദേശങ്ങൾ സംസ്ഥാനത്തോട് ഉൾപ്പെടുത്താൻ തങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. ഇത് രക്തസാക്ഷികൾക്കുള്ള "യഥാർത്ഥ ആദരാഞ്ജലി" ആയിരിക്കുമെന്നാണ്, മുഖ്യമന്ത്രിയുടെ ഓഫീസ് (സി‌എം‌ഒ) ഒരു ട്വീറ്റിലൂടെ വ്യക്തമാക്കിയത്.

തവനൂരില്‍ പിടിമുറുക്കി കോണ്‍ഗ്രസ്; കുന്നംപറമ്പില്‍ അല്ല, ഷൗക്കത്ത്! നിലമ്പൂരില്‍ നിന്ന് പടയൊരുക്കംതവനൂരില്‍ പിടിമുറുക്കി കോണ്‍ഗ്രസ്; കുന്നംപറമ്പില്‍ അല്ല, ഷൗക്കത്ത്! നിലമ്പൂരില്‍ നിന്ന് പടയൊരുക്കം

പഴയ ബോംബെ പ്രസിഡൻസിയുടെ ഭാഗമായ ബെൽഗാമും മറ്റ് ചില പ്രദേശങ്ങളുമാണ് ഭാഷാപരമായി മഹാരാഷ്ട്ര ഇപ്പോൾ അവകാശപ്പെടുന്നത്. എന്നാല്‍ ഒരു കാരണവശാലും ഈ പ്രദേശങ്ങള്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കര്‍ണാടക. ബെൽഗാമും മറ്റ് ചില അതിർത്തി പ്രദേശങ്ങളും മഹാരാഷ്ട്രയുമായി ലയിപ്പിക്കാൻ പോരാടുന്ന പ്രാദേശിക സംഘടനയായ മഹാരാഷ്ട്ര ഏകകാരൻ സമിതി 'രക്തസാക്ഷികളുടെ ദിനമായി' ആചരിക്കുന്നു ജനുവരി 17 നാണ് ഉദ്ധവ് താക്കറയുടെ ട്വീറ്റ് എന്നതാണ് ശ്രദ്ധേയം.

uddhav-thackeray

'അതിർത്തി തര്‍ക്കത്തില്‍ രക്തസാക്ഷിത്വം സ്വീകരിച്ചവർക്ക് കർണാടക അധിനിവേശമുള്ള മറാത്തി സംസാരിക്കുന്ന സാംസ്കാരിക മേഖലകൾ മഹാരാഷ്ട്രയിൽ കൊണ്ടുവരുന്നത് യഥാർത്ഥ ആദരാഞ്ജലിയായിരിക്കും. ഞങ്ങൾ ഐക്യപ്പെടുകയും അതിനായി പ്രതിജ്ഞാബദ്ധരുമാണ്. ഈ വാഗ്ദാനത്തോടെ രക്തസാക്ഷികളോടുള്ള ബഹുമാനം ഉയര്‍ത്തുന്നു' സി‌എം‌ഒ ട്വീറ്റില്‍ വ്യക്തമാക്കി.

കർണാടകയുടെ ഭാഗമായ ബെൽഗാം, കാർവാർ, നിപ്പാനി എന്നിവയുൾപ്പെടെ ചില പ്രദേശങ്ങളാണ് മഹാരാഷ്ട്ര അവകാശപ്പെടുന്നത്, ഈ പ്രദേശങ്ങളിലെ ജനസംഖ്യയുടെ ഭൂരിഭാഗവും മറാത്തി സംസാരിക്കുന്നവരാണെന്നതാണ് ഇവരുടെ വാദം. ബെൽഗാമും മറ്റ് അതിർത്തി പ്രദേശങ്ങളും സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം വർഷങ്ങളായി സുപ്രീംകോടതിയിൽ നിലനിൽക്കുകയാണ്. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട കേസ് വേഗത്തിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ താക്കറെ കഴിഞ്ഞ വർഷം മഹാരാഷ്ട്ര മന്ത്രിമാരായ ഏകനാഥ് ഷിൻഡെ, ചഗൻ ഭുജ്ബാൽ എന്നിവരെ കോ-കോർഡിനേറ്റർമാരായി നിയമിക്കുകയും ചെയ്തിരുന്നു.

യു ഡി എഫി ന് വലിയ നഷ്ടം അവര്‍ രണ്ട് പേരും മുന്നണി വിട്ടതാണ്, തുറന്ന് പറഞ്ഞ് ലീഗ് എം എല്‍ എ ! !യു ഡി എഫി ന് വലിയ നഷ്ടം അവര്‍ രണ്ട് പേരും മുന്നണി വിട്ടതാണ്, തുറന്ന് പറഞ്ഞ് ലീഗ് എം എല്‍ എ ! !

 Kerala Xmas New Year Bumper BR-77 Lottery Results : ക്രിസ്തുമസ് ബംപർ ഒന്നാം സമ്മാനം 12 കോടി ഈ ടിക്കറ്റിന് Kerala Xmas New Year Bumper BR-77 Lottery Results : ക്രിസ്തുമസ് ബംപർ ഒന്നാം സമ്മാനം 12 കോടി ഈ ടിക്കറ്റിന്

English summary
Maharashtra to include 'Karnataka Occupied Territories': Uddhav Thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X