കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം

Google Oneindia Malayalam News

ദില്ലി : മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രാജിവച്ചതിനെത്തുടര്‍ന്ന് ഭരണപ്രതിസന്ധിയിലായ മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. ശനിയാഴ്ച രാത്രി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്തത്.

പൃഥ്വിരാജ് ചവാന്റെ രാജി സ്വീകരിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ സി.എച്ച്. വിദ്യാസാഗര്‍ റാവു രാഷ്ട്രപതി ഭരണത്തിന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

maharashtra

കോണ്‍ഗ്രസ്സുമായി ഉണ്ടായ സീറ്റ് തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എന്‍.സി.പി. സംസ്ഥാന സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചത്. ഇതേത്തുടര്‍ന്നായിരുന്നു വെളളിയാഴ്ച ചവാന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയത്. ബി.ജെ.പിയും ശിവസേനയും തമ്മിലുളള സഖ്യം പിളര്‍ന്നതിന്റെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസ്സും എന്‍.സി.പിയും തെറ്റിപ്പിരിഞ്ഞത്. ഒക്ടോബര്‍ 15നാണ് മഹാരാഷ്ട്രയില്‍ നിയമസഭാതിരഞ്ഞെടുപ്പ്.

English summary
President's Rule imposed in Maharashtra on sunday. its after three days the NCP formally ended its ties with the Congress. Chavan had resigned on Friday. His resignation was accepted by Governor Vidyasagar Rao on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X